ചെങ്ങന്നൂര്‍: മഹാദേവക്ഷേത്രത്തില്‍ ദേവിയുടെ തൃപ്പൂത്താറാട്ട് ശനിയാഴ്ച എട്ടിന് നടക്കും. പമ്പാനദിയില്‍ മിത്രപ്പുഴ കടവില്‍ നടക്കുന്ന ചടങ്ങില്‍ തന്ത്രി കണ്ഠര് മോഹനര് മുഖ്യകാര്‍മ്മികത്വം വഹിക്കും. മലയാളവര്‍ഷത്തിലെ ആദ്യ തൃപ്പൂത്താണ് ഇത്തവണത്തേത്. ദേവീശക്തിയുടെ വിശ്വാസപ്പെരുമയില്‍ പണ്ട് കേണല്‍ മണ്‍റൊ സായ്പ് നടയ്ക്കുവച്ച തിരുവാഭരണങ്ങള്‍ ദേവിക്ക് ചാര്‍ത്തി ദീപാരാധന നടത്തും. ബുധനാഴ്ചയാണ് ദേവി തൃപ്പൂത്തായത് .