പാടൂര്‍: ടൈസ് സ്‌കൂളിലെ മാതൃഭൂമി നന്മ പ്രവര്‍ത്തകര്‍ ലോക വയോജനദിനം ആചരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. സത്യഭാമ ഉദ്ഘാടനം ചെയ്തു.

വൈ.എം.സി.എ.യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

തൃശ്ശൂര്‍:
തൃശ്ശൂര്‍ വൈ.എം.സി.എ. ഭരണസമിതിയുടെ ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പട്ടിക്കാട് സ്‌നേഹാലയം ബോയ്‌സ് ഹോമില്‍ മഹാത്മാ ഗാന്ധിയെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. വൈ.എം.സി.എ. വൈസ് പ്രസിഡന്റ് പയസ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ക്വിസ് മത്സരവും നടത്തി. വിജയികള്‍ക്ക് വൈ.എം.സി.എ. സോഷ്യല്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോജു മഞ്ഞില സമ്മാനം നല്കി.
അന്തേവാസികളായ 120 കുട്ടികള്‍ക്ക് സദ്യ നല്കി. വൈ.എം.സി.എ. സെക്രട്ടറി ജുനി പോള്‍ സ്വാഗതവും സ്‌നേഹാലയം ഡയറക്ടര്‍ ബ്ര. പീറ്റര്‍ ദാസ് നന്ദിയും പറഞ്ഞു.