പാതിരിപ്പറ്റ: കുന്നുമ്മല്‍ പഞ്ചായത്തിലെ കാപ്പുമ്മല്‍ പവിത്രന്റെ ഭാര്യ ബിന്ദു (38) വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി സഹായംതേടുന്നു. രണ്ട് വൃക്കകളും തകരാറിലായ ബിന്ദു മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. കൂലിപ്പണിക്കാരനായ പവിത്രന്റെ വരുമാനം ചികിത്സാ െചലവിനും രണ്ട് പെണ്‍മക്കളുടെ വിദ്യാഭ്യാസ ചെലവിനും തികയുന്നില്ല.
വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി പണം കണ്ടെത്താന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കക്കട്ടില്‍ എസ്.ബി.ടി. ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങി.നമ്പര്‍: 67335344773.
കമ്മിറ്റി ഭാരവാഹികള്‍: കെ.കെ. ലതിക എം.എല്‍.എ. (ചെയര്‍പേഴ്‌സണ്‍), ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാധിക ചിറയില്‍ (കണ്‍വീനര്‍).