എനിക്ക് 43 വയസ്സുണ്ട്. ഗര്‍ഭാശയത്തില്‍ െെഫേ്രബായ്ഡ് ഉണ്ട.് ഒാപ്പേറഷെനക്കുറിച്ച് ആേലാചിക്കാന്‍ കൂടി വയ്യ. ഗര്‍ഭപാ്രതം നിലനിര്‍ത്തി മുഴകള്‍ ചികിത്സിക്കാനാവുമോ?


പൂര്‍ണിമ, തൃശൂര്‍ഒരു കാലത്ത് ഓപ്പറേഷന്‍ മാത്രമേ പ്രതിവിധിയുള്ളു എന്ന് കരുതിയിരുന്ന ഗര്‍ഭാശയ മുഴകള്‍ക്ക് ഇന്ന് പല നൂതന ചികിത്സാ മാര്‍ഗങ്ങളും ലഭ്യമാണ്. പ്രചാരം നേടിക്കൊണ്ടിരിക്കുന്ന അതിനൂതനമായ മാര്‍ഗ്ഗം അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചികിത്സിക്കുന്ന രീതി യാണ്. ഇത് MRI-HIFU എന്ന പേരിലറിയപ്പെടുന്നു. വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഈ സാങ്കേതിക വിദ്യ ഇന്ത്യയിലും പ്രചാരമേറിവരുന്നു.

രോഗനിര്‍ണയത്തിനു മാത്രമല്ല ചികിത്സയ്ക്കും എം.ആര്‍.ഐ.ഹിഫു (MRI-HIFU) ഉപയോഗിക്കാമെന്ന കണ്ടുപിടുത്തം ഗര്‍ഭാശയ മുഴകളുടെ ചികിത്സാരംഗത്ത് ഒരു നാഴികക്കല്ലാണ്.

MRI-HIFU ഉപയോഗിച്ചുള്ള ചികിത്സാരീതിയില്‍ ങഞക സ്‌കാനിങ്ങിന്റെ സഹായത്തോടെ ഗര്‍ഭാശയമുഴകളുടെ വലിപ്പം, സ്ഥാനം, എണ്ണം എന്നിവ നിര്‍ണയിക്കുന്നു. തുടര്‍ന്ന് അള്‍ട്രാ സൗണ്ട് തരംഗങ്ങള്‍ കൂടിയ അനുപാതത്തില്‍ ഫൈബ്രോയ്ഡിനെ മാത്രം കേന്ദ്രീകരിച്ച് കടത്തിവിടുന്നു. ഈ തരംഗങ്ങളുടെ പ്രത്യേക അനുപാതം മൂലം മുഴകളുടെ ഉള്ളില്‍ താപനില കൂടുകയും ഈ ഉയര്‍ന്നതാപം മുഴയിലെ കോശങ്ങളെ കരിച്ചുകളയുകയും ചെയ്യുന്നു. ഇങ്ങനെ ഉരുകി പോകുന്നതുമൂലം മുഴയുടെ വലിപ്പം കുറയുകയും ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്യുന്നു.


പ്രശ്‌നങ്ങള്‍ കുറയും


ഗര്‍ഭാശയ മുഴകള്‍ എല്ലാം ചികിത്സിച്ചു മാറ്റേണ്ട കാര്യമില്ല. കാരണം ഇവ മിക്കവാറും നിരുപദ്രവകാരികളാണ്. എന്നാല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന മുഴകള്‍ മാറ്റേണ്ടതു തന്നെയാണ്. നീക്കം ചെയ്യേണ്ട മുഴകളാണെന്ന നിഗമനത്തിലെത്തിയാല്‍ ഏതു ഗര്‍ഭാശയ മുഴകള്‍ക്കും ഫലപ്രദമാണ് ഈ ചികിത്സാരീതി. മുഴയുടെ വലിപ്പം മൂന്ന് സെന്റീമീറ്ററിലധികം ആവണം എന്നുമാത്രം. ചികിത്സ തുടങ്ങുന്നതിന് മുമ്പേ പ്രത്യേക തയ്യാറെടുപ്പിന്റെ ആവശ്യമില്ല. ആറ് മണിക്കൂര്‍ നേരം ഭക്ഷണ പാനീയങ്ങള്‍ പാടില്ല.

രോഗിക്ക് മയക്കം കൊടുക്കുകയോ വയറില്‍ മുറിവുണ്ടാക്കുകയോ ചെയ്യാതെയുള്ള ചികിത്സാരീതിയാണിത്. ചികിത്സയ്ക്ക് ശേഷം രണ്ട് മണിക്കൂറോളം നിരീക്ഷണം ആവശ്യമാണ്. അന്നുതന്നെ വീട്ടില്‍ പോകാം. പിന്നീട് മൂന്നോ നാലോ ദിവസം നിത്യേന ചെക്കപ്പും ആവശ്യമാണ്. അത് കഴിഞ്ഞ് സാധാരണ ജീവിതചര്യയിലേക്ക് മടങ്ങാം. ഒരു മാസത്തിനുശേഷം വീണ്ടും സ്‌കാന്‍ പരിശോധന നടത്തേണ്ടതുണ്ട്.

ആറുമാസത്തിലൊരിക്കല്‍ കൃത്യമായ സ്‌കാന്‍ പരിശോധന വേണ്ടതാണ്. ചികിത്സ കഴിഞ്ഞാല്‍ രണ്ടുമൂന്നു മാസത്തിനുള്ളില്‍ അമിത രക്തസ്രാവം, വേദന തുടങ്ങിയവയ്ക്ക് ശമനമുണ്ടാവുന്നു. നൂതന മാര്‍ഗ്ഗമായതുകൊണ്ട് തന്നെ ഇതിന്റെ ദീര്‍ഘകാല ഗുണങ്ങളേക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. ലഭ്യമായ വിവരങ്ങള്‍ വെച്ച് അഞ്ച് വര്‍ഷത്തോളം രോഗശാന്തി ലഭിക്കും എന്നത് ഉറപ്പാണ്. ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയായതുകൊണ്ട് റേഡിയേഷന്‍ ഭീഷണി തീരെയില്ല എന്നത് ഈ മാര്‍ഗത്തിന്റെ നേട്ടമാണ്.

വികസിച്ചുവരുന്ന ചികിത്സാരീതിയാണിത്. ദീര്‍ഘകാല പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തല്‍ക്കാലം ലഭ്യമല്ല. ബാഹ്യമായി ചെയ്യുന്ന ചികിത്സയായതുകൊണ്ട് മറ്റ് പ്രശ്‌നങ്ങള്‍ കുറവാണെങ്കിലും ചില പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗര്‍ഭാശയത്തിന് ചുറ്റും സ്ഥിതിചെയ്യുന്ന കുടല്‍, മൂത്രസഞ്ചി എന്നിവയെ ഉയര്‍ന്ന താപം ബാധിക്കാന്‍ സാധ്യതയുണ്ട്. വളരെ ചിലവേറിയ ചികിത്സാരീതിയാണ് എന്നതാണ് പ്രധാന ന്യൂനത. സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്. ഒരു ലക്ഷം രൂപയിലധികം ചിലവഴിക്കേണ്ടിവരും.

എന്നിരുന്നാലും ഓപ്പറേഷന്‍ ഇല്ല, മുറിവില്ല, സ്വാഭാവിക ആര്‍ത്തവ വിരാമമുണ്ടാവാനുള്ള സാധ്യത, വിശ്രമം വേണ്ട, സാധാരണ ജീവിതം നയിക്കാനാവും തുടങ്ങിയ ഗുണങ്ങള്‍ കൊണ്ടാവാം ഈ മാര്‍ഗത്തിന്റെ സ്വീകാര്യത ഏറിക്കൊണ്ടിരിക്കുന്നത്.