കോശവിഭജനത്തില്‍ ഓരോ ക്രോമസോമും അതിന്റെ തനിപ്പകര്‍പ്പായ മറ്റൊരു ക്രോമസോമിനെ നിര്‍മ്മിക്കുകയും അങ്ങനെ അതിന്റെ തല്‍സ്വരൂപമായ മറ്റൊരു കോശത്തിന്നു ജന്മം കൊടുക്കുകയും ചെയ്യുന്നു. പക്ഷേ, ഇത്തരം കോശനിര്‍മാണത്തിനു മുതിരാത്ത ഒരുതരം കോശങ്ങളുണ്ട്. അവയാണ് അണ്ഡകോശങ്ങള്‍. പുരുഷനില്‍നിന്നുണ്ടാകുന്ന ബീജകോശം (സ്‌പെര്‍മാറ്റൂണ്‍) സ്ത്രീയില്‍ നിന്നുണ്ടാകുന്ന അണ്ഡത്തില്‍ നിന്നു തികച്ചും വിഭിന്നമാണ്.

അണ്ഡകോശങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് പ്രത്യേകതരം കോശവിഭജനം (മിയോസിസ്) വഴിയാണ്. ഇതില്‍ ക്രോമോസോമുകളുടെ സംഖ്യ നേര്‍പകുതിയാകുന്നു. അതായത് 46നു പകരം 23 മാത്രം. മിയോട്ടിക് കോശവിഭജനത്തിന്നു ശേഷം ഉണ്ടാകുന്ന ആണ്‍ബീജം രണ്ടു വിധത്തിലുള്ളതാകാം. മറിച്ചു പെണ്‍ബീജങ്ങള്‍ എല്ലാം ഒരേ തരത്തിലുള്ളവയാണ്. എക്‌സ് ക്രോമോസോമുകള്‍ അടങ്ങുന്നവ.

രണ്ടു ബീജങ്ങള്‍ തമ്മിലുള്ള സംയോജനം കൊണ്ടുണ്ടാകുന്ന ശിശു, മാതാപിതാക്കളുടെ ഗുണദോഷവിശേഷങ്ങളുടെ ഒരു സങ്കലിത പക ര്‍പ്പാണെന്നതിനു പുറമെ, രണ്ടിലൊരുതരത്തില്‍ പെട്ടതു കൂടിയായിരിക്കും. എക്‌സ് ക്രോമസോമുള്ള ഒരു ആണ്‍ബീജം എക്‌സ് ക്രോമസോമുള്ള ഒരു പെണ്‍ ബീജത്തോടു ചേരുമ്പോള്‍ ജനിക്കുന്ന ശിശുവില്‍ രണ്ട് എക്‌സ് (XX) ക്രോമസോമുണ്ടാവുകയും അത് ഒരു പെണ്‍ പ്രജയായിരിക്കുകയും ചെയ്യും.


അതുപോലെ 'വൈ' ക്രോമസോമുള്ള ഒരു ആണ്‍ബീജം എക്‌സ് ക്രോമസോമുള്ള ഒരു അണ്ഡത്തോടു ചേരുമ്പോള്‍, അതില്‍ നിന്നു പിറക്കുന്ന ശിശുവിനു എക്‌സ്‌വൈ (XY) ക്രോമസോം മാതൃക ലഭിക്കുകയും അത് ഒരാണ്‍കുഞ്ഞായിത്തീരുകയും ചെയ്യും. സ്ത്രീകളെയാണ് പലപ്പോഴും കുറ്റപ്പെടുത്താറെങ്കിലും ലിംഗഭേദം നിര്‍ണയിക്കുന്നത് ആണ്‍ബീജം മാത്രമാണ്.

ഒരു കുഞ്ഞ് ആണോ പെണ്ണോ ആവുക എന്നത് ഒരു ബീജം അണ്ഡവുമായി കൂടിച്ചേരുമ്പോള്‍ തന്നെ നിശ്ചയിക്കപ്പെടുമെങ്കിലും, കുഞ്ഞ് ആണോ പെണ്ണോ ആയി രൂപാന്തരപ്പെടുന്നതും വളരുന്നതും വളരെ പതുക്കെയാണ്. ഭ്രൂണത്തിന് ആറാഴ്ച കഴിയുന്നതുവരെ കുഞ്ഞ് ആണോ പെണ്ണോ എന്നു നിശ്ചയിക്കുവാന്‍ സാധ്യമല്ല. ആറാമ ത്തെ ആഴ്ചയോടു കൂടി ഭ്രൂണത്തില്‍ രണ്ടു ഭാഗങ്ങള്‍, കോര്‍ട്ടക്‌സും മെഡുല്ലയും കാണാം. ഏതാണ്ട് ഈ സമയത്താണ് ലിംഗഭേദം നിലവില്‍ വരുന്നത്. ക്രോമസോമിന്റെ ഘടന 44+ണത ആണെങ്കില്‍ ഭ്രൂണത്തിലെ മെഡുല്ല, മെഡുല്ലാറ്റിന്‍ എന്ന രാസവസ്തു സ്രവിപ്പിക്കുന്നു. മെഡുല്ലാറ്റിന്‍ പ്രാകൃത ഭ്രൂണത്തിലെ മെഡുല്ലയെ വൃഷണമായി വളരുവാന്‍ സഹായിക്കുന്നതോടൊപ്പം, കോര്‍ട്ടക്‌സിനെ നശിപ്പിക്കുകയും ചെയ്യും.

ക്രോമസോംഘടന 44 +XX ആണെങ്കില്‍, കോര്‍ട്ടക്‌സ് കോര്‍ട്ടിന്‍ എന്ന വസ്തു ഉല്‍പാദിപ്പിക്കുകയും അതു കോര്‍ട്ടക്‌സിനെ അണ്ഡാശയമായി മാറ്റുകയും വൃഷണത്തെ നശിപ്പിക്കുകയും ചെയ്യും.
View Slideshow
ഭ്രൂണത്തില്‍ വൃഷണം രൂപീകൃതമാകുന്നതോടുകൂടി അതു പുരുഷഹോര്‍മോണിന്നു സമാനമായ (യഥാര്‍ത്ഥ പുരുഷ ഹോര്‍മോണല്ല) ഒരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കും. ഈ ഹോര്‍മോണാണ് ഭ്രൂണത്തിലെ കുഴല്‍ ഭാഗത്തെ പുരുഷ സംയുക്ത ലൈംഗികാവയവങ്ങളായി മാറ്റുന്നത്. അതു സൈ്ത്രണസംയുക്ത അവയവങ്ങളുടെ മുരടിപ്പിനും പുരുഷാവയവങ്ങളുടെ വളര്‍ച്ചയും സാധ്യമാക്കും.