'The real gift of gratitude is that the more grateful you are the more present you become- robert holden'

തുറന്ന മനസ്സോടെ ഒരു നന്ദി പറയുകയെന്നത് അത്ര ചെറിയ കാര്യമല്ല. ഔപചാരികതയ്ക്ക് വേണ്ടി നന്ദി പറഞ്ഞ് പിരിയുന്നവരാണ് മിക്കവരും. എന്നാല്‍ ഇനി നന്ദി പറയാന്‍ മടിക്കേണ്ടെന്നാണ് പുതിയ പഠനം.ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്ത് തങ്ങളെ സഹായിക്കുന്നവരോട് നന്ദി പറയാന്‍ കുട്ടികളെ മാതാപിതാക്കള്‍ പഠിപ്പിക്കുന്നതിലോടെ മികച്ച മൂല്യബോധം കുട്ടികളില്‍ വളര്‍ത്താമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

മറ്റുളളവരോട് സഹാനുഭൂതിയുളളവരും നന്ദി പറയുന്നവരുമായ കുട്ടികള്‍ ജീവിതത്തില്‍ മികച്ച വിജയം കൈവരിക്കുന്നവരും സന്തോഷത്തോടെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരായിരിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. തങ്ങളോട് ഇടപഴകുന്നവരോട് ഔചിത്യപരമായി നന്ദി പ്രകടിപ്പിക്കുന്ന കുട്ടികള്‍ ജീവിതത്തില്‍ ശുഭാപ്തി വിശ്വാസമുളളവരും മികച്ച സൗഹൃദബന്ധങ്ങള്‍ നിലനിര്‍ത്തുന്നവരായിരിക്കുമെന്നും ഗവേഷപഠനം പറയുന്നു. കൂടാതെ ഇവര്‍ നല്ല വ്യക്തിത്വത്തിന് ഉടമയായിരിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.

ഏഴ് വയസ്സിനു പതിനെട്ട് വയസ്സിനും ഇടയില്‍ പ്രായമുളള കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഗിയാക്കോമോ ബോണോ ഇക്കാര്യം വ്യക്തമാക്കിയത്.

വളരുന്ന പ്രായത്തില്‍ തന്നെ സന്ദര്‍ഭാനുസരണം തങ്ങള്‍ക്ക് നല്ല സേവനങ്ങള്‍ ലഭ്യമാക്കുന്നവരോട് നന്ദി പറയാന്‍ കുട്ടികളെ മാതാപിതാക്കള്‍ പരിശീലിപ്പിക്കണം.ശാരീരിക ആരോഗ്യത്തെപ്പോലെത്തന്നെ വളരുന്ന പ്രായത്തില്‍ കുട്ടികളുടെ മാനസികാരോഗ്യവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നുയ അതുകൊണ്ട്് തന്നെ നിത്യജീവിതത്തില്‍ മാനസികമായി തൃപ്തരാകേണ്ടതും കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്നും രഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ഗിയാക്കോമോ ബോണോ പറഞ്ഞു.