QUESTIONദാരിദ്ര്യവും വേണ്ടത്ര ഭക്ഷണമില്ലാത്തതുംമൂലമാണോ കുട്ടികളില്‍ പ്രധാനമായും പോഷകാഹാരക്കുറവ് ഉണ്ടാകുന്നത്?   

ANSWERഅല്ല. ആവശ്യത്തിന് മുലപ്പാല്‍ നല്‍കാത്തത്, ഗര്‍ഭിണികളിലെ അനീമിയ, കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍, ശുചിത്വക്കുറവ്, വൃത്തിയില്ലായ്മ എന്നിവയാണ് കുട്ടികളിലെ പോഷകാഹാരക്കുറവിന്റെ പ്രധാനകാരണങ്ങള്‍. ഭക്ഷണവും അതിലൊരു ഘടകമാണെന്ന് മാത്രം.

QUESTIONഅട്ടപ്പാടിയിലും മറ്റ് പിന്നാക്ക മേഖലകളിലും മാത്രമാണ് കേരളത്തില്‍ പ്രധാനമായും പോഷകാഹരക്കുറവുളളത്?   

ANSWERഈ നിഗമനം ശരിയല്ല. കേരളത്തിലെ അഞ്ചുവയസ്സില്‍ താഴെയുളളവരില്‍ അഞ്ചില്‍ ഒരുകുട്ടിക്ക്‌ പോഷകാഹാരക്കുറവുണ്ട്. ഇതില്‍ സമ്പന്നരുടെയും ദരിദ്രരുടെയും കുട്ടികള്‍ ഉള്‍പ്പെടുന്നു. 

QUESTIONപോഷകാഹാരക്കുറവിന്റെ ദോഷഫലങ്ങള്‍ തുടര്‍ന്നുളള ജീവിതത്തില്‍ സമീകൃത ആഹാരം നല്‍കുന്നതിലൂടെ പരിഹരിക്കാമോ? 

ANSWERഅതിന് കഴിയില്ല. പോഷകാഹാരക്കുറവിന്റെ പരിണിതഫലങ്ങളായി കുഞ്ഞുങ്ങളില്‍ ആദ്യ രണ്ടുവര്‍ഷങ്ങളിലുണ്ടോകുന്ന ഐക്യു കുറയല്‍, വളര്‍ച്ചാമുരടിപ്പ് എന്നിവ പിന്നീട് പരിഹരിക്കാനാവില്ല. ഈ തകരാറുകള്‍ സ്ഥിരമാണ്.  

QUESTIONദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലൂടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കഴിയുമോ?  

ANSWERആവശ്യത്തിന് ഭക്ഷണം ലഭ്യമായ മേഖലകളിലും സമ്പന്ന  കുടുംബങ്ങളിലും കുട്ടികളില്‍ പോഷകാഹാരക്കുറവ് കണ്ടെത്തിയിട്ടുണ്ട്.