acne chn nagaramസൗന്ദര്യ സംരക്ഷണത്തിൽ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരു കാരണം മാനസിക വിഷമങ്ങൾ അനുഭവിക്കുന്നവരും ഉണ്ട് നമുക്ക് ചുറ്റും. മുഖക്കുരുവിന് ശരിയായ പരിചരണം നൽകിയില്ലെങ്കിൽ കറുത്ത പാടുകൾ മുഖത്ത് അവശേഷിക്കുകയും ചെയ്യും. മുഖക്കുരു അകറ്റുന്നതിന് നാടൻ പ്രതിവിധികളും ഉണ്ട്.

ഒരു ടീസ്പൂൺ ഓറഞ്ച്‌ നീരിൽ പഞ്ഞി മുക്കി  മുഖത്ത് ഉരസുക. അഞ്ച്‌ മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖക്കുരു മാറി മുഖചർമം മൃദുവും തിളക്കമാർന്നതുമാകും.

ചെമ്പുപാത്രത്തിൽ സൂക്ഷിച്ച തൈര് മുഖത്തു പുരട്ടിയാൽ മുഖക്കുരു മാറും. കടലമാവും രക്തചന്ദനവും പാലിൽ ചേർത്ത് മുഖത്ത് തേയ്ക്കുക. അര മണിക്കൂറിനു ശേഷം മുഖം ചെറുചൂടുവെള്ളം കൊണ്ട്‌ കഴുകുക. തേങ്ങാവെള്ളം കൊണ്ട് മുഖം കഴുകുക.

കസ്തൂരിമഞ്ഞൾപ്പൊടിയും പനിനീരും യോജിപ്പിച്ച്‌ വെയിലത്തുവെച്ച് ചൂടാക്കി പുരട്ടുക.