മുഖക്കുരു എല്ലാവര്‍ക്കും വലിയ പ്രശ്‌നമാണ്. സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവരാണെങ്കില്‍ മുഖത്ത് വരുന്ന കുരുക്കളും പിന്നീടുണ്ടാവുന്ന പാടുകളും കലകളും ചിന്തിച്ച് ഉറക്കം തന്നെ പോവും. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍,  ചര്‍മ്മത്തിലെ അമിതമായ എണ്ണമയം, ചര്‍മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി ചര്‍മരോഗങ്ങള്‍ വരെ മുഖക്കുരുവിന് കാരണമായേക്കാം. 

സ്വാഭാവിക നിലയില്‍ മുഖത്ത് വരുന്ന കുരുക്കളെ തടയാന്‍ ചില വീട്ടുമരുന്ന് പ്രയോഗത്തിലൂടെ സാധിക്കും. ഇതാ ചില നുറുങ്ങുകള്‍. 

  • ഗ്രാമ്പു, ജാതിക്ക എന്നിവ ഉണക്കിപ്പെടിച്ച് മുഖത്ത് തേക്കുക അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം. മുഖക്കുരു വേഗത്തില്‍ കുറയാനിത് സഹായിക്കും.
  • ഒരു ഐസ് കട്ടയെടുത്ത് മുഖത്ത് മുഖക്കുരുവുള്ള ഭാഗത്ത് വയ്ക്കുക. മുഖക്കുരുവിന്റെ വലുപ്പവും ചുവപ്പ് നിറവും കുറയും.
  • പലരോഗങ്ങള്‍ക്കും വെള്ളം കുടിക്കുന്നത് നല്ലതെന്ന പോലെ മുഖക്കുരു തടയാനും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.  
  • വാഴയുടെ പച്ച നിറത്തിലുള്ള മൂത്ത ഇല അരച്ച് മുഖത്തുപുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. മുഖക്കുരുവിന് ശമനം ഉണ്ടാകും
  • ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറുവാന്‍ നല്ലതാണ്. മുഖത്ത് തുളസിയില നീര് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകികളയാം. 
  • ജീരകം വെള്ളം ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരുവുണ്ടാകില്ല. ജീരകമിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നതും നല്ലതാണ്. 
  • തേങ്ങയുടെ വെള്ളംകൊണ്ട് ദിവസവും മുഖം കഴുകുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്. 
  • വെളുത്തുള്ളി രണ്ടായിമുറിച്ച് മുഖക്കുരുവുള്ള ഭാഗത്ത് ഉരസുക. അഞ്ച് മിനിറ്റുകഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയുക. ദിവസത്തില്‍ രണ്ടുതവണ ഇത് ചെയ്യാം.
  • തേന്‍ മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയണം. മുഖക്കുരു പെട്ടന്നുമാറും.
  • നന്നായി പഴുത്ത പപ്പായ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടാം അരമണിക്കൂര്‍ കഴിഞ്ഞ് തണുത്തവെള്ളത്തില്‍ കഴുകണം. മുഖക്കുരുമാറി മുഖം തിളങ്ങാന്‍ നല്ലതാണിത്. 
  • ആര്യവേപ്പില, മഞ്ഞള്‍ എന്നിവ അരച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഉണങ്ങിയ ശേഷം കഴുകിക്കളയാം.
  • തക്കാളിയുടെ തൊലി അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാന്‍ നല്ലമാര്‍ഗമാണ്.
  • ചന്ദനപ്പൊടി പനിനീര് ചേര്‍ത്ത് മുഖത്തുപുരട്ടിയശേഷം ഉണങ്ങിയ ശേഷം കഴുകിക്കളയണം. മുഖക്കുരു വേഗത്തില്‍ മാറുവാന്‍ നല്ല മാര്‍ഗമാണിത്.
  • ഉലുവ അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കും. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയുക.