യം പലതിനോടും ഉണ്ടാവാം. സ്വാഭാവികം മാത്രം. എന്നാല്‍ അല്‍പ്പം പോലും ഭയമുണ്ടാക്കാന്‍ സാധ്യത ഇല്ലാത്ത കാര്യങ്ങളോട് അകാരണമായി തോന്നുന്ന ഭയമാണ് പൊതുവെ ഫോബിയ എന്നറിയപ്പെടുന്നത്. ഇത്തരം അകാരണമായ ഭയം എപ്പോള്‍ വേണമെങ്കിലും എന്തിനോട് പോലും തോന്നാം. ഫോബിയ ലക്ഷണങ്ങള്‍ കുട്ടിക്കാലം മുതല്‍ പ്രകടമായേക്കാം.

എന്തുകൊണ്ട് ഫോബിയ?

ഫോബിയകള്‍ക്ക് കാരണമെന്തെന്ന് വ്യക്തമല്ല. എന്നാല്‍, ഇതിന് പാരമ്പര്യബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഫോബിയ പലതരം

  • സ്‌പെസിഫിക് ഫോബിയകള്‍: ചില വസ്തുക്കളോടോ മൃഗങ്ങളോടോ അല്ലെങ്കില്‍ സാഹചര്യങ്ങളോടോ അവ യഥാര്‍ത്ഥത്തില്‍ സൃഷ്ടിച്ചേക്കാവുന്ന അപകടത്തിലും കൂടുതലായി തോന്നുന്ന അകാരണമായ ഭയമാണ് സ്‌പെസിഫിക് ഫോബിയ. അടച്ചുകെട്ടിയ സ്ഥലങ്ങള്‍, ചിലന്തി, പാറ്റ തുടങ്ങിയ ജീവികള്‍ എന്നിവയോടുള്ള ഭയം തുടങ്ങിയവ ഉദാഹരണങ്ങളാണ്.
  • അക്രോഫോബിയ: ഉയരത്തോടു തോന്നുന്ന ഭയമാണ് അക്രോഫോബിയ. ഇത്തരം മാനസിക പ്രശ്‌നമുള്ളവര്‍ ഉയരമുള്ള കെട്ടിടങ്ങള്‍, പാലം, കുന്നുകള്‍ മുതലായ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കും.
  • ഗ്ലോസോഫോബിയ: ഒരു സംഘം ആളുകളുടെ മുന്നില്‍ സംസാരിക്കുന്നതിനോ എന്തെങ്കിലും അവതരിപ്പിക്കുന്നതിനോ കഴിയാതെ വരിക.
  • ക്‌ളോസ്‌ട്രോഫോബിയ: അടച്ചിട്ട സ്ഥലങ്ങളോടു തോന്നുന്ന ഭയമാണ് ക്ലോസ്‌ട്രോഫോബിയ.
  • ഹീമോഫോബിയ: പരിക്കിനെയും രക്തത്തെയും ഭയക്കുന്ന അവസ്ഥ.
  • സൈനോഫോബിയ: നായകളോടുള്ള അകാരണമായ ഭയമാണിത്.
  • എവിയാറ്റോഫോബിയ: വിമാനത്തില്‍ സഞ്ചരിക്കാനുള്ള ഭയമാണിത്.
  • നെക്‌റ്റോഫോബിയ: ഇരുട്ടിനെ ഭയക്കുന്ന അവസ്ഥ. ഇത്തരക്കാര്‍ക്ക് ഇരുട്ടിനെ പ്രത്യേകിച്ച് രാത്രിയെ ഭയമായിരിക്കും.
  • ഒഫിഡിയൊഫോബിയ: പാമ്പുകളോടുള്ള അകാരണമായ ഭയമാണിത്.
  • സോഷ്യല്‍ ഫോബിയ: അമിതമായ ആത്മാഭിമാനവും പൊതുവേദികളെ അഭിമുഖീകരിക്കുമ്പോഴുള്ള സംഭ്രമവും കൂടിച്ചേര്‍ന്ന മാനസികാവസ്ഥയാണിത്.
  • അഗോറഫോബിയ: പൊതുസ്ഥലത്തോ തുറന്ന സ്ഥലങ്ങളിലോ ഒറ്റപ്പെട്ടുപോകും എന്ന ഭയം ഇതില്‍ ഉള്‍പ്പെടുന്നു.

ഫോബിയ എങ്ങനെ പ്രകടമാവുന്നു? 

ഫോബിയ ഉണ്ടാക്കുന്ന കാരണങ്ങളെ കണ്ടുമുട്ടുമ്പോള്‍ പരിഭ്രമവും, ആശങ്കയും, സ്വാഭാവികമായി പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവും നഷ്ടപ്പെട്ടു പോകുന്ന മാനസികനില ഉണ്ടായേക്കാം. കടുത്ത ഉത്കണ്ഠ, വേഗത്തിലുള്ള ശ്വാസഗതി, ശക്തിയേറിയ ഹൃദയമിടിപ്പ് തുടങ്ങിയ ശാരീരികവും മാനസികവുമായ പ്രതികരണങ്ങള്‍ ഇവയ്‌ക്കൊപ്പം ഉണ്ടാവും. 

എങ്ങനെ ഫോബിയ നിര്‍ണയിക്കാം

രോഗിയുമായുള്ള വിശദമായ കൂടിക്കാഴ്ചയിലൂടെയും, വിശദമായ ആശയവിനിമയത്തിലൂടെയും ചില രോഗനിര്‍ണയ പരീക്ഷണങ്ങളിലൂടെയുമാണ് ഫോബിയയുടെ തീവ്രത നിര്‍ണയിക്കുന്നത്. നിങ്ങളുടെ മെഡിക്കല്‍, സാമൂഹിക, മനഃശാസ്ത്ര സാഹചര്യങ്ങള്‍ ഡോക്ടര്‍ വിശകലനം ചെയ്യും. 

ഫോബിയ ചികിത്സിക്കേണ്ടതുണ്ടോ? 

സാധാരണ കുട്ടിക്കാലത്ത് ഉണ്ടാവുന്ന ഫോബിയകള്‍ വളരും തോറും കുറഞ്ഞു വരാറുണ്ട്. എന്നാല്‍ ചില ഫോബിയകല്‍ ഇത്തരത്തില്‍ കാലക്രമേണെ പരിഹരിക്കപ്പെടണമെന്നില്ല. ഫോബിയ മാറിയില്ലെങ്കിലും ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്തിടത്തോളം ഇത്തരം ഭയങ്ങള്‍ക്ക് ചികിത്സ തേടേണ്ടതുമില്ല. ആവശ്യമെങ്കില്‍ അത് നിങ്ങളുടെ സാമൂഹിക- മനഃശാസ്ത്ര സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാവും ചികിത്സാരീതികള്‍ ചിട്ടപ്പെടുത്തുന്നത്. 

ഒരാളുടെ ഭയവും ഉത്കണ്ഠയും കുറയ്ക്കുന്നതിനും അകാരണമായ ഭയം തോന്നുന്ന സാഹചര്യത്തോടും വസ്തുക്കളോടുമുള്ള പ്രതികരണം നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ളതാണ്

ചികിത്സ

മനോരോഗ ചികിത്സ: കൊഗിനിറ്റീവ് ബിഹേവിയറല്‍ തെറാപ്പി അല്ലെങ്കില്‍ എക്‌സ്‌പോഷര്‍ തെറാപ്പി തുടങ്ങിയ മനോരോഗ ചികിത്സകളും ഫോബിയ ചികിത്സയില്‍ ഉള്‍പ്പെടുത്തിയേക്കാം.

ഫോബിയകള്‍ പ്രതിരോധിക്കാനാവുമോ? 

അകാരണമായ ഭയങ്ങള്‍ മൂലം നിങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടുന്നുവെങ്കില്‍ മനശാസ്ത്രജ്ഞന്റെ സഹായം തേടണം. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നത് അവ നിങ്ങളുടെ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടാതിരിക്കാന്‍ സഹായിക്കും. ഫോബിയകളുമായി നിരന്തരം സമ്പര്‍ക്കമുണ്ടാവുന്നതും ജനിതക കാരണങ്ങളും ഇതിനു കാരണങ്ങളാവുമെന്നാണ് കരുതുന്നത്.

Content Highlights: Phobias: Symptoms, types, causes, and treatment