കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം കൂടുന്നുവെന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ വര്‍ധിക്കുന്ന അസുഖങ്ങളും ആസ്പത്രിച്ചെലവുകളും സന്തോഷത്തിന് വക നല്‍കുന്നില്ല.അപ്രതീക്ഷിതമായി വരുന്ന രോഗങ്ങള്‍ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി തകിടം മറിക്കും. പ്രായമേറുംതോറും വിഷമതകളും ഏറും. പരസഹായം വേണ്ട സമയത്ത് സാമ്പത്തികാശ്രയം കൂടിയാകുമ്പോള്‍ ബുദ്ധിമുട്ടാകും. അതില്‍ ആസ്പത്രിച്ചെലവ് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധി വരെയെങ്കിലും പരിഹാരമാണ് 'ആരോഗ്യ ഇന്‍ഷുറന്‍സ്'.
മുതിര്‍ന്ന പൗരന്മാര്ക്ക് ചികിത്സ വേണ്ടിവന്നാല്‍ അതിന് പരിരക്ഷ നല്കുന്ന ഇന്‍ഷുറന്‍സ്പദ്ധതികള്‍ നിലവിലുണ്ട്. 60 കഴിഞ്ഞവര്‍ക്ക് പ്രത്യേകം ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്. 60നും 80നുമിടയ്ക്ക് പ്രായമുള്ളവര്‍ക്ക് പോളിസിയില്‍ ചേരാം. അറുപതിന് മുമ്പേ ആരോഗ്യഇന്‍ഷുറന്‍സ് പോളിസി എടുത്ത് പുതുക്കി വരുന്നവര്‍ക്ക് 90 വയസ്സുവരെ ഇത് പുതുക്കി ഇന്‍ഷുറന്‍സ് പരിരക്ഷ നിലനിര്‍ത്താവുന്നതാണ്.
പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍, അസുഖങ്ങള്‍, ആസ്പത്രിച്ചെലവ്, മരുന്ന്, മുറിവാടക, ഭക്ഷണം എന്നിവയ്ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
പുതുതായി പോളിസി എടുക്കുന്നവര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തണം. ഇന്‍ഷുറന്‍സ് കമ്പനികള്‍ അംഗീകരിച്ച ആസ്പത്രികളില്‍ മെഡിക്കല്‍ പരിശോധന നടത്താം. ഇതിന് ഏകദേശം 1000 രൂപയ്ക്കടുത്ത് ചെലവ് വരും.
ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്നു ലഭിക്കുന്ന പ്രൊപ്പോസല്‍ ഫോം പൂരിപ്പിച്ച്, ഒപ്പം മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രീമിയം തുകയും അടച്ച് പോളിസി എടുക്കാവുന്നതാണ്.
പ്രീമിയത്തിനു പുറമേ സര്‍വീസ് ടാക്സ് കൂടി ബാധകമാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ തമ്മില്‍ പ്രീമിയത്തില്‍ വ്യത്യാസം ഉണ്ടാകും.
തുടര്‍ച്ചയായി പോളിസി എടുത്ത് നിലനിര്‍ത്തിയിരുന്ന 90 വയസ്സായ ഒരാള്‍ക്ക് ഒന്നരലക്ഷം രൂപയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടാന്‍ ഏകദേശം 9,200 രൂപയും നികുതിയും ചെലവ് വരും.
പോളിസി എടുക്കുമ്പോള്‍ നിലവിലുള്ള അസുഖങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. എന്നാല്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ അസുഖം ഉണ്ടെങ്കിലും പ്രത്യേകം പ്രീമിയം നല്കിയാല് ഇന്‍ഷുറന്‍സ്പരിരക്ഷ ലഭിക്കും.
സാധാരണയുണ്ടാകുന്ന അസുഖങ്ങള്‍ക്ക് പുറമേ കാന്‍സര്‍, പക്ഷാഘാതം, ഹൃദയശസ്ത്രക്രിയ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് (രണ്ട് ലക്ഷം വരെ) പ്രത്യേകം ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഇതിനായി അധികപ്രീമിയം നല്‍കണം. പ്രധാനമായും രണ്ട് രീതിയിലാണ് ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കുന്നത്. പോളിസിയുടമ തന്നെ ചികിത്സച്ചെലവ് വഹിച്ചശേഷം ബില്ലുകള്‍ എല്ലാം ചേര്‍ത്ത് കമ്പനിക്ക് അപേക്ഷ നല്കുമ്പോള് കമ്പനി തുക മടക്കി നല്‍കും.
ഇത് കൂടാതെ ഇന്‍ഷുറന്‍സ് കമ്പനികള്‍ അംഗീകരിച്ച ആസ്പത്രികളില്‍ പണം അടയ്ക്കാതെ ഇന്‍ഷുറന്‍സ് പരിധിക്കുള്ളില്‍ ചികിത്സ ലഭ്യമാക്കും.
തുടര്‍ച്ചയായി നാല് കൊല്ലം വരെ 'ക്ലെയിം' ഉണ്ടായിട്ടില്ലെങ്കില്‍ സൗജന്യമായി മെഡിക്കല്‍ ചെക്കപ്പ് അനുവദിക്കാറുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സിന് അടയ്ക്കുന്ന പ്രീമിയം ആദായനികുതി വകുപ്പ് 80 ഡി പ്രകാരം വരുമാനത്തില്‍ 15,000 രൂപ വരെ കുറവ് ചെയ്യാവുന്നതാണ്. മാതാപിതാക്കള്‍ക്ക് നല്കുന്ന ഇന്‍ഷുറന്‍സ് പ്രീമിയം 15,000 കൂടി വരുമാനത്തില്‍ കുറവ് ചെയ്യാം. അതില്‍ 65 വയസ്സ് കഴിഞ്ഞവര്‍ക്ക് 20,000 രൂപ വരെ കുറവ് ലഭിക്കും. അതായത് 35,000 രൂപ വരെ വരുമാനത്തില്‍ കുറവ് കിട്ടിയാല്‍ നല്ലൊരു തുക നികുതി ലാഭിക്കാം.












ഓരോ സംഭോഗത്തിലും പുരുഷന് നിക്ഷേപിക്കുന്ന അനേകലക്ഷം ബീജങ്ങളിലൊന്ന്, സ്ത്രീ മാസത്തിലൊന്നുവീതം ഉല്പാദിപ്പിക്കുന്ന ..




