അന്നപഥരോഗങ്ങള്‍ നിരവധിയുണ്ട്. വായുക്ഷോഭം, അത്യഗ്നി, അജീര്‍ണം , ആമാശയ വീക്കം, കുടല്‍വ്രണങ്ങള്‍ , ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, മാല്‍ അബ്‌സോര്‍ബ്ഷന്‍ സിന്‍ഡ്രോം തുടങ്ങിയവ ഹോമിയോ മരുന്നുകള്‍കൊണ്ട് പൂര്‍ണമായും ഭേദമാകുന്ന അന്നപഥരോഗങ്ങളാണ്.


നെഞ്ചെരിച്ചില്‍


മിക്കവരിലും കാണുന്ന ഒരു രോഗമാണിത്. നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലുമാണ് രോഗലക്ഷണം. വല്ലപ്പോഴുമുണ്ടാകുന്ന നെ ഞ്ചെരിച്ചില്‍ ഒരു രോഗമല്ല. പക്ഷേ, ആഴ്ചയില്‍ രണ്ടും മൂന്നും തവണയുണ്ടാകുന്ന നെഞ്ചെരിച്ചില്‍ ഒരു രോഗലക്ഷണമാണ്. കുനിയുമ്പോഴോ ഭാരമുള്ള സാധനമെടുക്കുമ്പോഴോ കഴിച്ച ആഹാരം തികട്ടിവരുന്നതായും നെഞ്ചില്‍ എരിച്ചില്‍ അനുഭവപ്പെടുന്നതായും തോന്നുകയാണു ണ്ടാകുന്നത്. ഹോമിയോപ്പതി മരുന്നുകള്‍ കൊ ണ്ട് പൂര്‍ണമായും ചികിത്സിച്ചുമാറ്റാവുന്ന അസുഖമാണിത്. ജീവിതരീതിയിലുള്ള ആരോഗ്യകരമായ നിര്‍ദേശങ്ങളും ഈ അസുഖത്തിന്റെ ചികിത്സയില്‍ വളരെയധികം സഹായിക്കുന്നു.

നെഞ്ചെരിച്ചില്‍ ചികിത്സിച്ചുമാറ്റുവാനായി 11 പ്രധാനപ്പെട്ട മരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം തിരഞ്ഞെടുക്കുവാന്‍ 40ഓളം മരുന്നുകള്‍ നിര്‍ ദേശിക്കുന്നുണ്ട്. പകല്‍ മാത്രമുണ്ടാകുന്ന നെ ഞ്ചെരിച്ചിലിന് ഋഴസര്‍മ എന്ന മരുന്നു നിര്‍ദേശിക്കുന്നു. പകല്‍ പ്രഭാതഭക്ഷണത്തിനു മുമ്പു മാത്രം കാണുന്ന അസുഖത്തിന് ല്‍ ങന്‍ണ്‍ല്‍ എന്ന മരുന്നും രാത്രിയില്‍ കിടന്നുകഴിഞ്ഞാല്‍ മാത്രമുണ്ടാകുന്ന നെഞ്ചെരിച്ചിലിന് ഝസധ എന്ന മരുന്നും നിര്‍ദേശിക്കുന്നു. ചിലര്‍ക്ക് പുഴുങ്ങിയമുട്ട, പാല്‍, കട്ടിയുള്ള ഉണങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, ഇറച്ചി, കാപ്പി, കിഴങ്ങുവര്‍ഗങ്ങള്‍, സൂപ്പ്, പുകയില, മധുരം, പുളിയുള്ള പഴങ്ങള്‍ എന്നിങ്ങനെ ചിലയിനം ആഹാരം കഴിച്ചാല്‍ മാത്രം നെഞ്ചെരിച്ചില്‍ അനുഭവപ്പെടാറുണ്ട്.

അതിനെല്ലാം പ്രത്യേകം പ്രത്യേകം മരുന്നുകളു ണ്ട്. ഭക്ഷണം കഴിച്ചുകഴിഞ്ഞ്, അതിരാവിലെ, ഉച്ചയ്ക്ക്, ഉച്ചകഴിഞ്ഞ്, രാത്രി, അര്‍ദ്ധരാത്രി എ ന്നിങ്ങനെ പ്രത്യേക സമയങ്ങളിലും അസുഖം വരാറുണ്ട്. ഇതിനെല്ലാം പ്രത്യേകം പ്രത്യേകം മ രുന്നുകളുണ്ട്. ചിലര്‍ക്ക് പുകവലി, ബിയര്‍, വൈന്‍, മദ്യം എന്നിവയുടെ ഉപയോഗം അസുഖമുണ്ടാക്കുന്നു. ചിലര്‍ക്ക് വെള്ളം കുടിക്കുക, കിടക്കുക, ഇരിക്കുക, കുനിയുക, നടക്കുക എന്നീ സന്ദര്‍ഭങ്ങളില്‍ മാത്രം അസുഖം അനുഭവപ്പെടാറുണ്ട്. ഇതിനെല്ലാം ഹോമിയോയില്‍ ഫലപ്രദമായ മരുന്നുകളുണ്ട്.


ഹൈപ്പര്‍ അസിഡിറ്റി


ആമാശയത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഹൈ ഡ്രോക്ലോറിക് ആസിഡിന്റെ അമിത ഉല്‍പാദന മോ മിതമായി ഉല്‍പാദിപ്പിക്കപ്പെടുന്ന അം തി കട്ടിവരുന്ന അവസ്ഥയെയോ ആണ് ഹൈപ്പര്‍ അസിഡിറ്റി എന്നു പറയുന്നത്. അമിത മദ്യപാനം, പുളി, എരിവ്, ഉപ്പ്, മസാലകള്‍ എന്നിവയുടെ അമിതമായ ഉപയോഗം എന്നിവ കാരണങ്ങളാണ്.

ഹോമിയോമരുന്നുകള്‍ കൊണ്ട് പൂര്‍ണമായും ഭേദമാക്കാനാവുന്ന ഒരസുഖമാണിത്. ഇതിന് 20 സുപ്രധാന മരുന്നുകള്‍ നിര്‍ദേശിക്കുന്നു. ചില പ്രത്യേക സാഹചര്യങ്ങളില്‍ നിര്‍ദേശിക്കുവാന്‍ 42 ഓളം മരുന്നുകളുണ്ട്. പുളിച്ചു തികട്ടല്‍, മേല്‍വയര്‍ വീര്‍പ്പ്, വയറുവേദന, നെഞ്ചെരിച്ചില്‍, വായുക്ഷോഭം എന്നീ ലക്ഷണങ്ങളാണ് ഈ അസുഖത്തിന്.

പുളിച്ചുതികട്ടല്‍ പകല്‍ സമയങ്ങളില്‍ മാത്രം കാണുന്നതിന് സള്‍ഫര്‍ എന്ന മരുന്നാണ് നല്‍കുന്നത്. രാവിലെ എഴുന്നേല്‍ക്കുക, നടക്കുക, ഉച്ചയ്ക്ക്, വൈകീട്ട്, രാത്രി, എന്നിങ്ങനെ പ്രത്യേക സമയങ്ങളില്‍ മാത്രം അസുഖം കാണാറുണ്ട്. കാബേജ്, കാപ്പി, റൊട്ടി, പഴങ്ങള്‍, പാല്, മധുരം, വെള്ളം, എന്നിവയുടെ ഉപയോഗസമയത്ത്, ഭക്ഷണം കഴിക്കുന്നതിനു മുമ്പ്, ചുമച്ചു കഴിഞ്ഞ്, തലവേദനയോടു കൂടിയ ഛര്‍ദ്ദി, മനംപിരട്ടല്‍, ഗര്‍ഭസമയത്ത് എന്നിങ്ങനെ പ്രത്യേകതകളോടുകൂടിയും പുളിച്ചു തികട്ടല്‍ കാണാറുണ്ട്. ഇതിനെല്ലാം ഹോമിയോപ്പതിയി ല്‍ മരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ട്.

ആഹാരം തികട്ടിവരുന്നതിന്റെ കൂടെ ചില ര്‍ക്ക് അമിതമായ തണുപ്പ്, വിറയല്‍, വേദന, സന്നി, ചുമ, തലകറക്കം, പനി, തലവേദന, എക്കിള്‍, ഛര്‍ദ്ദി, ഹിസ്റ്റീരിയ, ഉരുണ്ടുകയറ്റം, പുകച്ചില്‍, നുര, കരച്ചില്‍, ഓക്കാനം, മലമൂത്രവിസര്‍ജനത്തിനുള്ള തോന്നല്‍, വായില്‍ വെള്ളം വരിക, ജലദോഷം എന്നിവയും അനുഭവപ്പെടാറുണ്ട്. ഓരോ പ്രത്യേകതയ്ക്കും അനുയോജ്യമായ മരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ട്.

ഉപവാസം, ആഹാരം കഴിച്ചയുടനെ കിടക്കുക, അമിത ചൂടുള്ളതോ തണുത്തതോ ആയ ഭക്ഷണം കഴിക്കുക, മദ്യപാനം എന്നീ അവസ്ഥകളില്‍ അസുഖം കൂടുന്നതു കാണാറുണ്ട്. മാംസഭക്ഷണംമൂലവും ചിലരില്‍ ഹൈപ്പര്‍ അസിഡിറ്റി ഉണ്ടാവാറുണ്ട്. ചില സ്ത്രീകളില്‍ ആര്‍ത്തവകാലത്തും ഇതു കാണുന്നു. ഇവിടെയെല്ലാം ഹോമിയോ ഫലപ്രദമായ മരുന്നു നല്‍കുന്നു.

വായുകോപം എന്നു വ്യവഹരിക്കപ്പെടുന്ന ഈ അസുഖം സര്‍വസാധാരണയായി ക ണ്ടുവരുന്നുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ പലരി ലും വ്യത്യസ്തമായിരിക്കുന്നതിനാല്‍ അതിനനുസരിച്ച് ചികിത്സയും വ്യത്യസ്തമായിരിക്കും. വയര്‍വീര്‍പ്പ്, കീഴ്‌വായു പുറപ്പെട്ടുകൊണ്ടിരിക്കുക, ശരീരത്തിന് അതിയായ തളര്‍ച്ച, തലചുറ്റല്‍, തൊണ്ടവരളുക, വയറുവേദന, എല്ലായ്‌പ്പോഴും ഏമ്പക്കം എന്നിവ രോഗലക്ഷണങ്ങളായി കണ്ടുവരുന്നു. എരിവിന്റെയും പുളിയുടെയും അമിതോപയോഗം, കൃത്യനിഷ്ഠയില്ലാത്ത ആഹാരരീതി, മദ്യപാനം, പുകവലി, കി ഴങ്ങുവര്‍ഗങ്ങളുടെയും മസാലയുടെയും അമിതോപയോഗം എന്നീ കാരണങ്ങളാലും ആമാശയത്തില്‍ അമിതമായി അം ഉല്പാദിപ്പിക്കുന്നതിനാലും അസുഖമുണ്ടാകുന്നു. ആമാശയത്തില്‍ ക്ഷയരോഗാണുബാധയുള്ളവരിലും കുടലില്‍ പുണ്ണുള്ളവരിലും ഗര്‍ഭിണികളിലും വായുകോപമുണ്ടാകാറുണ്ട്.

രോഗമുള്ളവര്‍ക്ക് എരിവ്, പുളി, കിഴങ്ങുവര്‍ഗങ്ങള്‍, പുകവലി, മദ്യപാനം എന്നിവ വര്‍ജ്യമാണ്. വായുകോപം ഹോമിയോ ചികിത്സകൊണ്ട് പൂര്‍ണമായും ഭേദമാക്കാനാകുന്ന ഒരസുഖമാണ്. ഈ അസുഖത്തിന് 28 പ്രധാന മരുന്നുകള്‍ നിര്‍ദേശിക്കുന്നു. ചില പ്രത്യേക സാ ഹചര്യങ്ങളില്‍ തിരഞ്ഞെടുക്കുവാന്‍ 23 മരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ട്.

ചില പ്രത്യേക സമയങ്ങളില്‍ മാത്രം അസു ഖമനുഭവപ്പെടുന്നവരുണ്ട്. തണുത്ത കാലാവ സ്ഥ, ആര്‍ത്തവസമയം, ചില പ്രത്യേക ഭക്ഷണം കഴിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍മാത്രം അസുഖം വരുന്നവരുണ്ട്. ഭക്ഷണം നന്നായി ക ഴിച്ചാല്‍ അസുഖം കൂടുന്നവരും കുറയുന്നവരുമുണ്ട്. ഭക്ഷണം തികട്ടിവന്നാല്‍ ആശ്വാസം കി ട്ടുന്നവരുണ്ട്. ഗ്യാസ് പോയിക്കഴിഞ്ഞാലും മലശോധനയുണ്ടായാലും അസുഖം കുറയുന്നവരുണ്ട്. കമിഴ്ന്നുകിടക്കുക, നടക്കുക, ഇരിക്കുക എന്നിങ്ങനെ ചെയ്താല്‍ അസുഖം കുറയുന്നവരുണ്ട്. കുട്ടികള്‍, മുലയൂട്ടുന്ന അമ്മമാര്‍, സന്നിരോഗമുള്ളവര്‍, കായിക മത്സരാര്‍ഥികള്‍ എന്നിവരില്‍ അസുഖം വരാറുണ്ട്. ഇതിനും പ്രത്യേകം മരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ട്. അമിത ചൂടനുഭവപ്പെടുമ്പോഴും വയറില്‍ വേദനയോടെയും മൂത്രം നിറയുമ്പോഴും അസുഖം വരാറുണ്ട്. എല്ലാ പ്രത്യേകതകള്‍ക്കും മരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ട് ഹോമിയോപ്പതി.


അത്യഗ്നി (വയറുകാളല്‍)


ഭക്ഷണം എത്ര കഴിച്ചാലും അത് പെട്ടെന്ന് ദഹിക്കുകയും വീണ്ടും വയറുകാളല്‍ അനുഭവപ്പെടുകയും ചെയ്യുന്ന രോഗമാണ് അത്യഗ്നി. ഔഷധങ്ങള്‍ക്കൊപ്പം പെട്ടെന്ന് ദഹിക്കാത്തതും ഗുരുത്വമുള്ളതുമായ ആഹാരം ഉപയോഗിക്കണം. എരുമപ്പാല്‍, മാംസം, ഗോതമ്പ് എന്നിവ ഫലപ്രദമാണ്.

ഹോമിയോമരുന്നുകള്‍ ഈയസുഖത്തിന് വളരെ ഫലപ്രദമാണ്. ഇതിന് 26 പ്രധാന മരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ട്. പ്രത്യേകസാഹചര്യങ്ങളില്‍ തിരഞ്ഞെടുക്കുവാന്‍ 36 മരുന്നുകളുണ്ട്. ദിവസത്തിലെ പല സമയങ്ങളിലും അത്യഗ്നി അനുഭവപ്പെടാറുണ്ട്. സന്നി, പനി, വയറിളക്കരോഗങ്ങള്‍, വിളര്‍ച്ച എന്നീ അസുഖങ്ങളിലും ഗര്‍ഭാവസ്ഥയിലും അത്യഗ്നിയുണ്ടാവാറുണ്ട്. മലവിസര്‍ജനത്തിനുശേഷം, ഓക്കാനം, വേദന, അമിതവിയര്‍പ്പ് എന്നിവയോടൊപ്പവും അസുഖം കണ്ടുവരുന്നു. അമിതവിശപ്പിനൊ പ്പം ക്ഷീണം, തളര്‍ച്ച ഇവയും കാണാറുണ്ട്. അസുഖത്തിന്റെ മേല്‍പ്പറഞ്ഞ സവിശേഷതകള്‍ ക്കനുസരിച്ച് ഓരോന്നിനും പ്രത്യേകം മരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ട്.


അജീര്‍ണം


പലവിധ രോഗങ്ങളുടെ ലക്ഷണമായി അ ജീര്‍ണം ഉണ്ടാകുന്നു. അജീര്‍ണത്തില്‍ മിക്കവാറും ആമാശയത്തിലെ ശ്ലേഷ്മപടലത്തിന് വീക്കമുണ്ടാകും. അമിതഭക്ഷണം, ദഹനവൈഷമ്യമുണ്ടാക്കുന്ന ഗരുത്വമുള്ള ആഹാരങ്ങള്‍ ക്ഷാരം, അം, വിഷവസ്തുക്കള്‍, മദ്യം, ചില ഔഷധങ്ങള്‍ ഇവയൊക്കെ അജീര്‍ണ കാരണങ്ങളാണ്. വയറ് ഭാരമുള്ളതായി തോന്നുക, മേല്‍വയറുവീര്‍പ്പ്, വേദന, വിശപ്പില്ലായ്മ, അരുചി, നാവില്‍ പൂപ്പ്, മനംപിരട്ടല്‍, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, മലബന്ധം ഇവയൊക്കെ ലക്ഷണങ്ങളാണ്.


ചികിത്സകള്‍


അജീര്‍ണത്തിന് ആഹാരനിയന്ത്രണം വളരെ ആവശ്യമാണ്. കഴിച്ച ആഹാരം പൂര്‍ണമായും ദഹിക്കുന്നതുവരെ കനമുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്. ഇളനീര്, പഴങ്ങളുടെ നീര് എന്നിവയാണ് അഭികാമ്യം. ഹോമിയോപ്പതിയില്‍ അജീര്‍ണത്തിന് 20 സുപ്രധാന മരുന്നുകള്‍ നിര്‍ദേശിക്കുന്നു. ചില പ്രത്യേക സാഹചര്യങ്ങളില്‍ 19 മരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ട്. ശരിയായി ചികിത്സിച്ചാല്‍ ഈയസുഖം ഹോമിയോ മരുന്നുകള്‍ കൊണ്ട് പൂര്‍ണഭേദമാകും.

മരുന്നുകളുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന അജീര്‍ണത്തിന് ങന്‍ണ്‍ല്‍ എന്ന മരുന്നാണ് നിര്‍ദേശിക്കുന്നത്. ചീസ്, കാപ്പി, അധികം ചൂടോ തണുപ്പോ ഉള്ള ആഹാരം, മുട്ട, എണ്ണപ്പലഹാരങ്ങള്‍, മീന്‍, പഴുക്കാത്ത പഴങ്ങള്‍, പാല്‍, മുട്ട, ഉള്ളി, പന്നിമാംസം, ഉരുളക്കിഴങ്ങ്, ഉണക്കമാംസം, പുളിപ്പിച്ച ഭക്ഷണം, മലിനജലം എന്നിവയും തണുത്ത കാലാവസ്ഥ, പേടി, മനഃക്ഷോഭം എന്നിവയും അസുഖകാരണമാകാറുണ്ട്. ഓരോന്നിനും പ്രത്യേകം പ്രത്യേകം മരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ട്.


ആമാശയ വീക്കം


ആമാശയത്തിനുള്‍ഭാഗത്തെ ശ്ലേഷ്മപടലം വീര്‍ത്ത് സുഖപ്പെടാതെ വളരെക്കാലം നീണ്ടുനില്‍ക്കുന്ന അവസ്ഥയാണിത്. അജീര്‍ണത്തിന്റെ കാരണങ്ങള്‍ക്കു പുറമെ കരള്‍രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, അര്‍ബുദം എന്നിവയും സ്ഥായിയായ ആമാശയവീക്കത്തിനു കാരണമാണ്. ഹെലിക്കോ ബാക്ടര്‍ പൈലോറി എന്ന അണുക്കള്‍ ആമാശയവീക്കത്തിനു കാരണമാണ്. തീരെ ചെറുപ്പത്തില്‍ തന്നെ ആമാശയത്തില്‍ കടന്നുകൂടുന്ന അണുക്കള്‍ വളരെക്കാലം അണുബാധയുണ്ടാക്കുന്നു.


ചികിത്സ


എന്‍േറാസ്‌കോപ്പി, ബയോപ്‌സി എന്നിവയുടെ സഹായത്തോടെ രോഗകാരണം കണ്ടെത്തി അതിനുള്ള ചികിത്സയാണ് നല്‍കേണ്ടത്. രോഗാവസ്ഥ പൂര്‍ണമായും മനസ്സിലാക്കി ഭക്ഷണവും മരുന്നുകളും നിര്‍ദേശിച്ച് ശ്രദ്ധയോടെ ചികിത്സിച്ചാല്‍ ഹോമിയോ മരുന്നുകള്‍കൊണ്ട് ഈ അസുഖം പൂര്‍ണമായും സുഖപ്പെടാറുണ്ട്. ഹോമിയോപ്പതി ഈയസുഖത്തിന് 10 സു പ്രധാന മരുന്നുകള്‍ നിര്‍ദേശിക്കുന്നുണ്ട്. രോ ഗാവസ്ഥ, രോഗകാരണം, മറ്റു പ്രത്യേകതകള്‍ എന്നിവയ്ക്കനുസരിച്ച് നിര്‍ദേശിക്കുവാന്‍ 16 മരുന്നുകളുണ്ട്. തീര്‍ത്തും തണുത്തതും അമി ത ചൂടുള്ളതുമായ ആഹാരം എന്നിവ മൂലമു ള്ള അസുഖത്തിന് പ്രത്യേക മരുന്നുകളുണ്ട്. മ രുന്നുകളുടെ കൂടെ ആഹാരനിയന്ത്രണം, നല്ല വ്യായാമം, മാനസിക പരിചരണം എന്നിവ വള രെ പ്രധാനമാണ്.


ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം


വന്‍കുടലിലെ പ്രവര്‍ത്തനത്തകരാറാണ് ഈ രോഗത്തിനു കാരണം. കാരണം കൂടാതെ മലം മുറുകിപോകുക, മലം അയഞ്ഞുപോകുക, കൂടെക്കൂടെ മലവിസര്‍ജനത്തിനു തോന്നുക, വയറ്റില്‍ ആഹാരം ചെന്നയുടനെ മലവിസ ര്‍ജനത്തിനുള്ള പ്രേരണയുണ്ടാകുക, വയറ്റുവേദന തുടങ്ങിയ പല കാരണങ്ങളും രോഗിയെ പരിക്ഷീണനാക്കുന്നു. മാനസിക പിരിമുറു ക്കം ഈ അസുഖം വര്‍ദ്ധിപ്പിക്കുന്നു. രോഗിയു ടെ ജീവിതസാഹചര്യങ്ങളും മാനസികവും ശാരീരികവുമായ പ്രത്യേകതകളും പൂര്‍ണമാ യും മനസ്സിലാക്കി ശ്രദ്ധയോടെ ചികിത്സിച്ചാ ല്‍ ഹോമിയോ മരുന്നുകള്‍ ഉപയോഗിച്ച് പൂര്‍ ണമായും ഈയസുഖം ഭേദമാകാറുണ്ട്.


മാല്‍ അബ്‌സോര്‍ബ്ഷന്‍ സിന്‍ഡ്രോം


കഴിക്കുന്ന ആഹാരം ദഹിച്ച് ശരിക്കും ആ ഗിരണം ചെയ്യാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്. കൊഴുപ്പാണ് സാധാരണയായി ആഗിരണം ചെയ്യാതിരിക്കുന്ന ഒരു വസ്തു. ശരീരം മെലിയുക, പലപ്രാവശ്യം മലവിസര്‍ജനം ചെയ്യുക, മലത്തിനു പ്രത്യേക ദുര്‍ഗന്ധം ഉണ്ടായിരിക്കുക ഇതെല്ലാം ലക്ഷണങ്ങളാണ്. ഹോമിയോ മരുന്നുകളുപയോഗിച്ച് പൂര്‍ണമായും ഭേ ദമാക്കാനാകുന്ന ഒരവസ്ഥയാണിത്. പഴങ്ങള്‍ കഴിച്ചാല്‍ ദഹിക്കാതെ പോകുക, പാല്‍ ദഹിക്കാതെ പോകുക തലേന്നു കഴിച്ച ഭക്ഷണം അതേപോലെ ദഹിക്കാതെ പോകുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്.


ഡോ. എം. ഒ. മിനി


'മിന്‍സി', മയ്യില്‍, കണ്ണൂര്‍