യോഗയിലെ ശ്വസനക്രിയകള്‍ വിഷാദത്തെ അകറ്റാന്‍ ഉത്തമമാണെന്ന് അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. 

മരുന്നുകള്‍ക്കുപോലും മാറ്റാനാകാത്ത വിഷാദത്തെ സുഖപ്പെടുത്താന്‍ യോഗയിലെ ശ്വസനക്രിയകള്‍ക്ക് സാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ അനൂപ് ശര്‍മ പറഞ്ഞു.

മരുന്നുകള്‍ കഴിക്കുന്നതുകൊണ്ട് മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്നതാണ് ഇതുകൊണ്ടുളള പ്രധാനനേട്ടം. പരീശീലനം നേടിയശേഷം വീട്ടിലിരുന്നോ കൂട്ടായോ ശ്വസനക്രിയകള്‍ നടത്താം.