Home>Health News
FONT SIZE:AA

പഴങ്ങളും പച്ചക്കറികളും സ്തനാര്‍ബുദം ചെറുക്കും

പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തി. ജേണല്‍ ഓഫ് നാഷ്ണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

പഴങ്ങളിലും പച്ചക്കറികളിലുമുള്ള ആന്റ് ഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. പ്രതിരോധ വ്യൂഹങ്ങളുടെ സഹായത്താല്‍ സ്തനങ്ങളില്‍ അര്‍ബുദ കോശങ്ങള്‍ വളരുന്നത് തടയാന്‍ ആന്റിഓക്‌സിഡന്റുകളിലെ കരോട്ടിനോയ്ഡുകള്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ഓറഞ്ച്, കുരുമുളക്, കാരറ്റ്, ബ്രക്കോളി, ചീര, മധുരക്കിഴങ്, മത്തന്‍ തുടങ്ങിയവയെല്ലാം കരോട്ടിനോയ്ഡുകള്‍ ധാരാളമടങ്ങിയവയാണ്.
Loading