സംസ്ഥാനത്ത് എച്ച്.ഐ.വി.ബാധ കുറയുന്നതായി സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കണക്കുകള്‍. 2012 ഒക്ടോബര്‍ വരെ പരിശോധനയ്ക്ക് വിധേയരായ 3,55,702 പേരില്‍ 1573 പേര്‍ക്കു മാത്രമാണ് അണുബാധ സ്ഥിരീകരിച്ചത്. 2011ല്‍ 3,92,770 പേരില്‍ 2160 പേര്‍ക്കായിരുന്നു അണുബാധ. ബോധവത്കരണ പ്രവര്‍ത്തനങ്ങളോടുള്ള ഫലപ്രദമായ പ്രതികരണമാണ് എച്ച്.ഐ.വി.ബാധിതര്‍ കുറയാന്‍ കാരണം.2005ല്‍ പരിശോധനയ്ക്ക് വിധേയരായവരില്‍ 8.6ശതമാനത്തിന് അണുബാധ കണ്ടെത്തിയപ്പോള്‍ 2012ല്‍ 0.44 ശതമാനമായി കുറഞ്ഞു. ഓരോ വര്‍ഷവും പരിശോധനയ്ക്ക വിധേയരാകുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണെങ്കിലും അണുബാധയുള്ളവരിലേറെയും പുരുഷന്മാരാണ് . 2011ല്‍ 1,38,787 പുരുഷന്മാരും 2,53,983 സ്ത്രീകളും പരിശോധനയ്ക്കെത്തി. ഇതില്‍ 1314 പുരുഷന്മാരില് എച്ച.ഐ.വി. കണ്ടെത്തിയപ്പോള്‍ 846 സ്ത്രീകള്‍ക്കേ അണുബാധയുള്ളൂ. 2012ല്‍ ഇത് 1,35,365 പുരുഷന്മാരില് 925 പേര്, 2,20,337 സ്ത്രീകളില്‍ 648 പേര് എന്ന തോതിലാണ്.
2012ല്‍ കേരളത്തിലെ 27,835 െൈലംഗികത്തൊഴിലാളികളില് 109 പേര്‍ക്കാണ് അണുബാധ കണ്ടെത്തിയത്. സ്വവര്‍ഗാനുരാഗികളില്‍ 97ശതമാനത്തെ പരിശോധിച്ചതില്‍ 0.32ശതമാനത്തിലാണ് എച്ച്.ഐ.വി. ഉള്ളത്. എട്ട് ജില്ലകളിലെ 13,535 അന്യസംസ്ഥാന തൊഴിലാളികളില്‍ 37 പേരില്‍ മാത്രമാണ് അണുബാധ സ്ഥിരീകരിച്ചത്.
കേരളത്തെപ്പോലെ കുറഞ്ഞ അണുബാധ നിരക്കുള്ള സംസ്ഥാനമാണ് പശ്ചിമബംഗാള്‍. കേരളത്തിലെ അന്യസംസ്ഥാനതൊഴിലാളികളില്‍ ഭൂരിഭാഗവും പശ്ചിമ ബംഗാളില്‍ നിന്നുള്ളവരായതാണ് ഇവര്‍ക്കിടയില്‍ അണുബാധ കുറയാന്‍ കാരണം. എന്നാല്‍ എച്ച.ഐ.വി.അണുബാധാ നിരക്ക് കൂടിയ മണിപ്പൂര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേര് എത്തിത്തുടങ്ങിയാല്‍ ഈ നിരക്കില്‍ വ്യത്യാസം വരാമെന്നും സൊസൈറ്റി പറയുന്നു.
വൈറസ് ബാധാനിരക്ക് കൂടിയ 'എ' ജില്ലകള്‍ ഏറ്റവും കൂടിയ സംസ്ഥാനം തമിഴ്നാടാണെന്ന് കണക്കുകള്‍ പറയുന്നു. റിസ്ക് പോപ്പുലേഷന്‍ അഥവാ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടവരില്‍ 5 ശതമാനമോ അതിലേറെയുമോ സാധാരണ ജനങ്ങളില്‍ ഒരു ശതമാനത്തിലേറെയും എച്ച്.ഐ.വി ബാധിതരുളള ജില്ലയാണ് എ ജില്ല എന്നറിയപ്പെടുന്നത്. എ ജില്ലകള്‍ കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം ആന്ധ്രപ്രദേശ് ആണ്.
വി.എന്‍.രാഖി













ഭക്ഷണം കഴിക്കുന്നതില്‍ ഒരുനേരം പോലും മുടക്കം വരുത്താറില്ലെങ്കിലും ആമാശയം പലരെ സംബന്ധിച്ചും ഒരു നിഗൂഢതതന്നെയാണ്. ..




