രാജ്യത്ത് വിറ്റഴിയുന്ന പാലില്‍ 68 ശതമാനവും ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡപ്രകാരം സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. വെള്ളം മാത്രമല്ല സോപ്പുപൊടിയും പെയിന്റും വരെ പാലില്‍ മായം ചേര്‍ക്കാനായി ഉപയോഗപ്പെടുത്തുന്നതായി സുപ്രീം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ഉത്തരാഖണ്ഡിലെ സ്വാമി അച്യുതാനന്ദ തീര്‍ഥയും കൂട്ടരും നല്കിയ പൊതുതാത്പര്യ ഹര്‍ജിയി ലാണ് കേന്ദ്രം മറുപടിസത്യവാങ്മൂലം നല്‍കിയത്.ഭക്ഷ്യസുരക്ഷയും നിലവാരവും ഉറപ്പുവരുത്താനുള്ള അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ.) കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയുടെ ഫലം ഉദ്ധരിച്ചാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. നിലവാരമില്ലാത്ത പാലില്‍ 68 ശതമാനവും വില്‍ക്കുന്നത് നഗരങ്ങളിലാണ്.
വെള്ളമാണ് പാലില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന മായം. ഗ്ലൂക്കോസും പാല്‍പ്പൊടിയും ചേര്‍ത്ത വ്യാജ പാലിന് പുറമേ യൂറിയ, സോപ്പ്പൊടി, കാസ്റ്റിക് സോഡ, വെള്ള പെയിന്റ് തുടങ്ങി മനുഷ്യന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ന്ന പാലും വിപണിയിലുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കേന്ദ്രത്തിന് പുറമേ വ്യാജപാല്‍ ഏറ്റവുമധികം വിറ്റഴിയുന്ന ഹരിയാണ, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി സംസ്ഥാന സര്‍ക്കാറുകള്‍ക്കും കോടതി നോട്ടീസയച്ചിരുന്നു.













അടുത്ത ബന്ധുക്കളല്ലാത്ത വിദേശികള്‍ക്ക് അവയവങ്ങള്‍ ദാനംചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ..




