കൊച്ചി: ഗുരുതരമായ രോഗമാണെങ്കിലും ആമവാതം ഇന്ന് ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയുമെന്ന് അമൃത ആസ്പത്രിയിലെ വിദഗ്ദ്ധനായ ഡോ. പത്മനാഭ ഷേണായി പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 6 പേരില്‍ ഒരാള്‍ക്ക് ആര്‍ത്രൈറ്റീസ് കണ്ടുവരുന്നുണ്ട്. കേരളത്തില്‍ 8 ലക്ഷത്തോളം ആളുകള്‍ ഗുരുതരമായ സന്ധിവേദനയാല്‍ ബുദ്ധിമുട്ടുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സന്ധികളിലുണ്ടാകുന്ന വേദന, നീര് എന്നിവയാണ് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. വിട്ടുമാറാത്ത ക്ഷീണം, തളര്‍ച്ച എന്നിവയും ലക്ഷണങ്ങളാകാം. 20 വര്‍ഷം മുമ്പ്വരെ വൈദ്യശാസ്ത്രത്തില്‍ ആര്ത്രൈറ്റീസിന് വിദഗ്ദ്ധ ചികിത്സാരീതികള്‍ കുറവായിരുന്നെങ്കില്‍ ഇന്ന് ആധുനിക ചികിത്സകള്‍ ലഭ്യമാണ്. റുമറ്റോളജി (വാതരോഗ പഠനശാസ്ത്ര ശാഖ)യിലുണ്ടായ പുരോഗതിയിലൂടെ ആമവാതം ചികിത്സിച്ച് പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇന്ന് സൗകര്യങ്ങളുണ്ട്.
അസുഖം തുടങ്ങി 6 മാസത്തിനുള്ളില്‍ ശരിയായ ചികിത്സ ലഭിച്ചുകഴിഞ്ഞാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍, കേരളത്തില്‍ സന്ധിവേദന തുടങ്ങി 6 - 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭൂരിഭാഗം രോഗികളിലും രോഗനിര്‍ണയം തന്നെ നടക്കുന്നത്. സന്ധിവേദന ഭേദമാക്കാനാകില്ലെന്നും മരുന്നുകള്‍ക്ക് വളരെയധികം പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നുമുള്ള തെറ്റായ ധാരണകളുണ്ട്.
ആരംഭദശയില്‍ തന്നെ രോഗം കണ്ടെത്തിയാല്‍ താരതമ്യേന ചെലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ മരുന്നുകളിലൂടെ രോഗം ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. 'മൂവ് ടു ഇംപ്രൂവ്' എന്നതാണ് ഈ വര്‍ഷത്തെ ആര്‍ത്രൈറ്റീസ് ദിനത്തിന്റെ സന്ദേശം.
ബോധവത്കരണം ആവശ്യം
കൊച്ചി: വാത-സന്ധി രോഗങ്ങളെക്കുറിച്ച് ബോധവത്കരണം ആവശ്യമാണ്. ആമവാതം സന്ധികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നു. രാവിലെയാണ് വേദന ആരംഭിക്കുക. ദിവസം മുഴുവനോ രണ്ടോ മൂന്നോ മണിക്കൂറോ മരവിപ്പും വേദനയും ഉണ്ടെങ്കില്‍ ആമവാതം (റൂമാറ്റോയിഡ് ആര്‍ത്രൈറ്റീസ്) പിടിപെട്ടിട്ടുണ്ടെന്ന് അനുമാനിക്കാമെന്ന് ലൂര്‍ദ് ആസ്പത്രിയിലെ വിദഗ്ദ്ധ ഡോ. ജോ തോമസ് പറഞ്ഞു.
ആമവാതം സന്ധികളെ കൂടാതെ കണ്ണുകള്‍, ശ്വാസകോശം എന്നിവയേയും ബാധിക്കും. സ്ത്രീകളിലാണ് ഈ രോഗം കൂടുതല്‍. 40നും 60നും ഇടയിലുള്ളവരിലാണ് രോഗംവരാന്‍ കൂടുതല്‍ സാധ്യത.
ചികിത്സയിലെ മുന്നേറ്റങ്ങള്‍













അടുത്ത ബന്ധുക്കളല്ലാത്ത വിദേശികള്‍ക്ക് അവയവങ്ങള്‍ ദാനംചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ..




