ഭക്ഷണത്തോടൊപ്പം തണ്ണിമത്തന് ശീലമാക്കിയാല്‍ ഹൃദ്രോഗമകറ്റാമെന്ന് ഗവേഷകര്‍. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതോടൊപ്പം ശരീരഭാരം നിയന്ത്രിക്കാനും തണ്ണിമത്തന് സാഹയിക്കുമന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. എലികളില്‍ നടത്തിയ പരീക്ഷണം വിജയംകണ്ടതായി യു.എസിലെ പര്‍ഡ്യു സര്‍വകലാശാല വ്യക്തമാക്കി. രക്തധമനികള്‍ക്കുള്ളില്‍ കൊഴുപ്പ് അടിയുന്നത് തടയുന്നതിന് തണ്ണിമത്തന് സാഹായിക്കും. തണ്ണിമത്തന് നീരില്‍ അടങ്ങിയിട്ടുള്ള സിട്രുലിന്‍ എന്ന അമിനോ ആസിഡാണ് ഹൃദയാരോഗ്യത്തെ കാക്കുന്നത്.
തണ്ണിമത്തിനിലെ പ്രകൃതിദത്ത ഘടകങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് ഫ്ലോറിഡയിലെ ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു.













മനുഷ്യന്റെ ഭ്രൂണവിത്തുകോശങ്ങള്‍ക്ക് ക്ലോണിങ് വഴി രൂപംനല്കുന്നതില് ശാസ്ത്രലോകം ആദ്യമായി വിജയിച്ചു. ..



