എയ്ഡ്സിനും എച്ച്.ഐ.വി.ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭാ സംരംഭമായ യു.എന്‍.എയ്ഡ്സിന്റെ ഗുഡ്വില് അംബാസഡറായി നടി ഐശ്വര്യറായി ബച്ചനെ നിയമിച്ചു. ന്യൂയോര്‍ക്കില്‍ യു.എന്‍. പൊതുസഭ നടക്കുന്ന വേളയില്‍ യു.എന്‍. എയ്ഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ സിഡിബെയാണ് ഇക്കാര്യം അറിയിച്ചത്.
എച്ച്.ഐ.വി. ബാധ തടയുന്നതിനെയും രോഗബാധിതര്‍ക്കുള്ള ചികിത്സയെയുംകുറിച്ച് അറിവു പകരുകയെന്നതാകും ഗുഡ്വില് അംബാസഡര്‍ എന്ന നിലയില്‍ ഐശ്വര്യയുടെ ദൗത്യം. എല്ലാ കുഞ്ഞുങ്ങളും എച്ച.ഐ.വി. ഇല്ലാതെ പിറക്കണം. എച്ച്.ഐ.വി. ബാധിതരായ സ്ത്രീകള്‍ ആരോഗ്യത്തോടിരിക്കണം. അവര്‍ക്ക് ചികിത്സാസൗകര്യം ലഭിക്കണം എന്നാണ് ആഗ്രഹമെന്ന് ചുമതലയേറ്റുകൊണ്ട് ഐശ്വര്യ പറഞ്ഞു. അതിനായി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും അവര്‍ അറിയിച്ചു.
കുട്ടികളുടെയും സ്ത്രീകളുടെയും ഇടയിലാകും ഐശ്വര്യയുടെ പ്രവര്‍ത്തനം. 2011 ജൂണിലാണ് എയ്ഡ്സിനും എച്ച്.ഐ.വി.ക്കുമെതിരെ ഇന്ത്യയുള്‍പ്പെടെ 22 രാജ്യങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം യു.എന്‍. തുടങ്ങിയത്. പുതിയ എച്ച്.ഐ.വി. ബാധിതരില്‍ 90 ശതമാനവും കുട്ടികളാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു ഇത്.
ഐശ്വര്യയ്ക്ക് ആഗോളതലത്തിലുള്ള സ്വീകാര്യത യു.എന്‍. എയ്ഡ്സിന്റെ ആശയപ്രചാരണത്തിന് ഉപകാരപ്പെടുമെന്ന് സിഡിബെ പറഞ്ഞു. കുട്ടികളില്‍ പുതിയ അണുബാധ ഉണ്ടാകുന്നത് 2013-ഓടെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു. ഐശ്വര്യയുടെ ഭര്‍തൃപിതാവ് അമിതാഭ് ബച്ചന് യൂനിസെഫിന്റെ ഗുഡ്വില് അംബാസഡറായിരുന്നിട്ടുണ്ട്. കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന യു.എന്‍. ഘടകമാണ് യുനിസെഫ്.













അടുത്ത ബന്ധുക്കളല്ലാത്ത വിദേശികള്‍ക്ക് അവയവങ്ങള്‍ ദാനംചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ..




