Home>Health News
FONT SIZE:AA

സന്താനനിയന്ത്രണത്തിന് പുരുഷന്മാര്‍ക്കും മരുന്ന്

ന്യൂയോര്‍ക്ക്: സന്താന നിയന്ത്രണത്തിന് പുരുഷന്മാര്‍ക്ക് ഉപയോഗിക്കാവുന്ന ഗുളിക വരുന്നു. ലൈംഗിക ശേഷിയെ ബാധിക്കാതെ ബിജത്തെ ദുര്‍ബലമാക്കി പ്രവര്‍ത്തിക്കുന്നതാണ് പുതിയ മരുന്നെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ജയിംസ് ബ്രാഡ്‌നര്‍ പറഞ്ഞു. മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായി മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് തയ്യാറെടുക്കുകയാണ് ഗവേഷകര്‍.

കണ്ടെത്തിയ മരുന്നിന്റെ ചെറിയ തന്മാത്ര എലികളില്‍ പരീക്ഷിച്ചപ്പോള്‍ ബീജത്തിന്റെ എണ്ണവും ചലനശേഷിയും കാര്യമായി കുറയുന്നതായി കണ്ടെത്തിയതായി 'സെല്‍' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിയന്ത്രണ മരുന്ന് കണ്ടെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് പുതിയ കണ്ടെത്തലെന്നതും ശ്രദ്ധേയമാണ്.

പുരുഷന്മാര്‍ക്ക് സന്താനോല്‍പാദനം നിയന്ത്രിക്കുന്ന മരുന്ന് ഇല്ലാത്തതുകൊണ്ടാണ് അനാവശ്യ ഗര്‍ഭധാരണങ്ങള്‍ ഏറെയും സംഭവിക്കുന്നതെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ഡാന ഫാര്‍ബെര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
Loading