മുംബൈ: ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന മരുന്നുകള്‍ക്ക് പകരം വിലകുറഞ്ഞ മരുന്നുകള്‍ തിരഞ്ഞെടുക്കുന്നതിന് സംവിധാനം വരുന്നു. എസ്.എം.എസ് വഴി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി ആഗസ്ത് മുതല്‍ രാജ്യത്താകമാനം നിലവില്‍വരും. ഡോക്ടര്‍ കുറിച്ചു നല്‍കിയ മരുന്നിന്റെ പേര് മെബൈല്‍ ഫോണിലൂടെ ടെക്‌സറ്റ് മെസേജ് ആയി ഒരു പ്രത്യേക നമ്പറിലേയ്ക്ക് അയച്ചാല്‍ പകരം നല്‍കാവുന്ന രണ്ടോ മൂന്നോ വിലകുറഞ്ഞ മരുന്നുകളുടെ പേരുകള്‍ തിരിച്ച് അയച്ചു നല്‍കുന്നതാണ് സംവിധാനം. എന്നാല്‍ പകരം നിര്‍ദേശിക്കുന്ന മരുന്നുകളോടൊപ്പം 'ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം കഴിക്കുക'യെന്ന നിര്‍ദേശവും ഉണ്ടാകുമെന്നുമാത്രം.
വ്യത്യസ്ത കമ്പനികള്‍ ഇറക്കുന്ന ഒരെമരുന്നുകള്‍ക്ക് വന്‍വില വ്യതിയാനമുള്ളതിനാലാണ് ഉപഭോക്താവിന് മരുന്ന് തിരഞ്ഞെടുക്കാനുള്ള സംവിധാനം കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനവുമായി സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.













മനുഷ്യന്റെ ഭ്രൂണവിത്തുകോശങ്ങള്‍ക്ക് ക്ലോണിങ് വഴി രൂപംനല്കുന്നതില് ശാസ്ത്രലോകം ആദ്യമായി വിജയിച്ചു. ..




