Home>Health News
FONT SIZE:AA

സമയദൈര്‍ഘ്യത്തിന് സ്‌പ്രെ: മൈക് വൈലി വീണ്ടും

വയാഗ്രയെന്ന അത്ഭുത മരുന്ന് വികസിപ്പിക്കുന്നതില്‍ പങ്കാളിയായ മൈക് വൈലി പുതിയതരം സ്‌പ്രെയുമായി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ലൈംഗിക അനുഭൂതിയുടെ സമയം വര്‍ധിപ്പിക്കുന്ന സ്‌പ്രെയുമായാണ് ഇത്തവണ മൈകിന്റെ വരവ്.

പുരുഷന്മാരില്‍ ലൈംഗിക അനുഭൂതി എട്ടിരട്ടി സമയം നിലനിര്‍ത്താന്‍ അത്ഭുത സ്‌പ്രെയ്ക്ക് കഴിയുമെന്നാണ് അവകാശവാദം. എന്‍.എച്ച്.എസിന്റെ പ്രിസ്‌ക്രിപ്ഷനില്‍ ഇടംപിടിക്കാനാവുന്നതരത്തില്‍ വിലകുറച്ച് വിപണിയിലെത്തിക്കാനാണ് നിര്‍മാതാക്കളായ പ്ലെതോറ സൊലൂഷന്‍സിന്റെ ശ്രമം.

നിലവില്‍ ശീഘ്രസ്ഖലനം മാറ്റാനുള്ള മരുന്ന് മൂന്നിരട്ടിവരെ മാത്രമെ ഗുണംചെയ്യുന്നുള്ളൂവെന്നാണ് വിദഗ്ധമതം. ബ്രിട്ടീഷ് ബയോടെക് കമ്പനിയായ പ്ലെതോറ സൊലൂഷന്റെ ചീഫ് സയന്റിഫിക് ഓഫീസറാണ് ഡോ. മൈക് വൈലി. അടുത്തവര്‍ഷത്തോടെ സ്‌പ്രെ വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മൈക് വൈലി പറഞ്ഞു.
Loading