Home>Health News
FONT SIZE:AA

പുരുഷ വന്ധ്യതയ്ക്ക് കാരണം രക്തക്കുഴലുകളിലെ മാറ്റം

വൃഷണ സഞ്ചിയിലെ രക്തക്കുഴലുകളിലെ മാറ്റമാണ് 50 ശതമാനത്തിലധികവും പുരുഷവന്ധ്യതയ്ക്ക് കാരണാമാകുന്നതെന്ന് ലൈംഗികശാസ്ത്രവിദഗ്ധരുടെ സമ്മേളനം 'സെക്‌സ് മെഡ് 2012' അഭിപ്രായപ്പെട്ടു. രക്തക്കുഴലുകളിലെ തടസ്സംമൂലം വൃഷണസഞ്ചിയിലെ ചൂട് വര്‍ധിക്കുകയും ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്യുന്നു.

ഇത് പുരുഷ ഹോര്‍മോണ്‍ കുറയ്ക്കുകയും ബീജോല്പാദനം, ചലനശേഷി എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ബീജത്തിന്റെ ഘടനാപരമായ വൈകല്യത്തിന് കാരണമാവുകയും ചെയ്യും. മൈക്രോസ്‌കോപ്പിക് മൈക്രോസര്‍ജിക്കല്‍ വെരിക്കോസിലക്ടമി എന്ന ശസ്ത്രക്രിയയിലൂടെ ഈ തകരാര്‍ പരിഹരിക്കാം.

അമിത കൊഴുപ്പുകലര്‍ന്ന ഭക്ഷണംമൂലം സ്ത്രീകളില്‍ അണ്ഡാശയ മുഴകള്‍ വ്യാപകമാകുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. പുരുഷന്‍മാരിലെ ഉദ്ധാരണശേഷി കുറവാണ് വന്ധ്യതയ്ക്ക് കാരണമാകുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാന കാരണം. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ച ഭയംമൂലമുണ്ടാകുന്ന വിമുഖതയാണ് സ്ത്രീകളില്‍ വ്യാപകമായി കാണുന്ന ലൈംഗിക തകരാറെന്നും സമ്മേളനം വിലയിരുത്തി.

ഡോ.കെ. പ്രമോദ്, ഡോ. കെ.ആര്‍. നായര്‍, ഡോ. പി.ജി. പോള്‍, ഡോ. റിജോമാത്യു,ഡോ. ജില്‍സ് ജോര്‍ജ്, ഡോ. റെജിപോള്‍, ഡോ. വിനോദ് തോമസ്, ഡോ. വര്‍ഗീസ് വില്‍സണ്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Loading