സെല്‍ഫോണ്‍ ഉപയോഗം കാന്‍സറിന് കാരണമാകുമോയെന്ന ചര്‍ച്ച എങ്ങുമെത്താതെ തുടരുമ്പോഴും പുറത്തുവരുന്ന പഠനങ്ങള്‍ തരുന്നത് അപായസൂചനകളാണ്. മൊബൈലിന്റെ ദോഷഫലങ്ങളെക്കുറിച്ച് അടുത്തിടെ പുറത്തുവന്ന പഠനം ഉപദേശിക്കുന്നത് ''കൂടുതല്‍ മെസേജ്, കുറച്ച് സംസാരം'' എന്നാണ്. കൂടുതല്‍ സമയം മൊബൈലില്‍ സംസാരിക്കുന്നത് തലച്ചോറില്‍ മുഴകളുണ്ടാകാന്‍ കാരണമാകുമെന്നാണ് ജേണല്‍ ഓഫ് കമ്പ്യൂട്ടര്‍ അസിസ്റ്റഡ് ട്രോപ്പോഗ്രാഫിയിലാണ് പുതിയ ഗവേഷണഫലം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഏപ്പിജെ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ ഗവേഷകരാണ് പഠനം നടത്തിയത്.ദീര്‍ഘനാളത്തെ മൊബൈല്‍ ഉപയോഗം ചെവിയെയും തലച്ചോറിനെയും ബന്ധിപ്പിക്കുന്ന നാഡി (acoustic reuroma) യില്‍ ട്യൂമറുണ്ടാകാന്‍ കാരണമാകുമെന്നാണ് കണ്ടെത്തല്‍. നിലവില്‍ പത്തിലധികം പഠനങ്ങള്‍ ദീര്‍ഘനാളത്തെ മൊബൈല്‍ ഉപയോഗത്തിനെതിരെ പുറത്തുവന്നിട്ടുണ്ട്. 10 വര്‍ഷത്തിലേറെ നീളുന്ന ഉപയോഗത്തെയാണ് അപകടസാധ്യതയില്‍ പെടുത്തിയിരിക്കുന്നത്.
റേഡിയോ ഫ്രീക്വന്‍സി എനര്‍ജിയാണ് മൊബൈല്‍ പുറത്തുവിടുന്നത്. നോണ്‍ അയണൈസിങ് ഇലക്‌ട്രോമാഗെ്‌നറ്റിക് റേഡിയേഷനാണത്. ഫോണ്‍ ഉപയോഗിക്കുന്നതിന് തൊട്ടടുത്തുള്ള കോശങ്ങള്‍ ഇത് ആഗിരണം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ അനുസരിച്ച് റേഡിയേഷന്റെ തോത് വ്യത്യാസപ്പെട്ടിരിക്കും. ഫോണിന്റെ ആന്റിനയും ഉപയോഗിക്കുന്ന ആളും തമ്മിലുള്ള ദൂരം, ഉപയോഗിക്കുന്നയാളും ടവറും തമ്മിലുള്ള ദൂരം ഇവയും നിര്‍ണായകമാണ്.
മൊബൈലില്‍ നിന്നുള്ള റേഡിയേഷന്‍ തലയോട്ടിയില്‍ നിന്ന് രണ്ടിഞ്ചുവരെ ഉള്ളിലേക്ക് കടന്നുചെല്ലുമെന്ന് സ്വീഡനിലെ കാന്‍സര്‍ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. തലയോട്ടിക്ക് കട്ടികുറവായതിനാല്‍ കുട്ടികളെയാണ് ഇതു കൂടുതല്‍ ബാധിക്കുക. കൂടാതെ അവരുടെ നാഡീവ്യവസ്ഥ വികസിച്ചുവരുന്ന ഘട്ടത്തിലാണ്. അവര്‍ കൂടുതല്‍ കാലം റേഡിയേഷന് വിധേയരാവാന്‍ സാധ്യതയുള്ളവരാണെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്.
ഇക്കാര്യം സംശയാതീതമായി തെളിയിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് പറയുമ്പോഴും സംസാരസമയം കുറയ്ക്കണമെന്ന കാര്യത്തില്‍ എല്ലാവരും ഏകാഭിപ്രായക്കാരാണ്. ഇയര്‍ഫോണ്‍ ഉപയോഗിക്കുക, കുട്ടികള്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുക എന്നിവയും സുരക്ഷിതത്വത്തിനായുള്ള നിര്‍ദേശങ്ങളില്‍പ്പെടും.
ഇന്ത്യയില്‍ ഹാന്‍ഡ്‌സെറ്റുകളുടെ റേഡിയേഷന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോവുകയാണ്. സ്‌പെസിഫിക് അബ്‌സോര്‍ബ്ഷന്‍ റേറ്റ് (SAR) കുറഞ്ഞ സെറ്റുകളേ വിപണിയിലിറക്കാവൂ. ഒരു ഗ്രാം ശരീര കലകള്‍ക്ക് 1.6 കിലോവാട്ട് എന്ന തോതില്‍ റേഡിയേഷന്‍ കൂടാന്‍ പാടില്ലെന്നതാണ് പുതിയ നിര്‍ദേശം. നിലവില്‍ അത് 2 വാട്ട് /കി.ഗ്രാം ആണ്. കൂടാതെ ഹാന്‍ഡ്‌സെറ്റുകളില്‍ എസ്.എ.ആര്‍. വാല്യൂ സൂചിപ്പിക്കണമെന്നും നിബന്ധനയുണ്ട്.
ലോകത്തില്‍ 300 കോടി പേര്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ മാത്രം 77 കോടി മൊബൈല്‍ വരിക്കാരുണ്ട്.
View Slideshow
Related:
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍
മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ സാധ്യത കൂട്ടും
ഉറക്കം കെടുത്താനും മൊബൈല്‍ ഫോണ്‍













വൃഷണ സഞ്ചിയിലെ രക്തക്കുഴലുകളിലെ മാറ്റമാണ് 50 ശതമാനത്തിലധികവും പുരുഷവന്ധ്യതയ്ക്ക് കാരണാമാകുന്നതെന്ന് ലൈംഗികശാസ്ത്രവിദഗ്ധരുടെ ..




