പൊണ്ണത്തടി കുറച്ചാല്‍ സൗന്ദര്യം മാത്രമല്ല രക്താര്‍ബുദമുള്‍പ്പെടെയുളള രക്തജന്യരോഗങ്ങളേയും പ്രതിരോധിക്കാമെന്ന് ഗവേഷകര്‍. അമേരിക്കയിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പൊണ്ണത്തടി രക്തജന്യരോഗങ്ങള്‍ക്കും ഇടയാക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്‌സില്‍ ശേഖരിച്ച രക്താര്‍ബുദ രോഗ ലക്ഷണങ്ങളുളള 7,878  പേരുടെ ശാരീരികാവസ്ഥ താരതമ്യം ചെയ്തു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അസി.പ്രൊഫസര്‍ ഷു-ഹാങ് ചാങ് പറഞ്ഞു.

ഇവരില്‍ സാധാരണ ശരീരഭാരമുളളവരില്‍ രക്താര്‍ബുദ സാധ്യത 55 ശതമാനം വരെയാണെന്ന് കണ്ടെത്തിയപ്പോള്‍ പൊണ്ണത്തടിയുളളവരില്‍ 98 ശതമാനം വരെയാണെന്ന് ചാങ് പറഞ്ഞു.