വില്പനശാലകളിലെത്തുന്ന മുതിർന്നവർ കൂടുതലും വാങ്ങുന്നത് മധുരപാനീയങ്ങളും പലഹാരങ്ങളും. യൂറോപ്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനാണ് ഇക്കാര്യത്തിൽ പഠനംനടത്തിയത്. 

മുതിർന്നവരിൽ അമിതവണ്ണത്തിനും ജീവിതശൈലീരോഗങ്ങൾക്കും ഇടയാക്കുന്നത് ഇതാണെന്ന് ഇവരുടെ റിപ്പോർട്ടു പറയുന്നു. 
മധുരപാനീയങ്ങളിലൂടെ മുതിർന്നവർ ദിവസവും അധികമായി 213 കലോറി ഊർജമാണ് അകത്താക്കുന്നത്. 

സൂപ്പർമാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തിയ നാലായിരംപേരെ പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിയിലെ പ്രൊഫസർ റുപെങ് ആനിന്റെ നേതൃത്വത്തിലായിരുന്നു പഠനം. 

46.3 ശതമാനം പേരും മധുരപാനീയങ്ങളും 88.8 പേർ മധുരപലഹാരങ്ങളും വാങ്ങിക്കൂട്ടുന്നതിനാണ് മുൻഗണന നൽകിയതെന്ന് റുപെങ് പറഞ്ഞു. 

മിഠായികൾ, പേസ്ട്രീകൾ, ഐസ്‌ക്രീം, കേക്ക്‌, പോപ്കോൺ, കാൻഡികൾ എന്നിവയാണ് അതിൽ കൂടുതലും. ആരോഗ്യത്തിന് ഉത്തമമെങ്കിലും പഴവർഗങ്ങളും പച്ചക്കറികളും അത്യാവശ്യത്തിനുവാങ്ങാൻ മാത്രമേ ഇവർ താത്പര്യം കാണിച്ചുള്ളൂ.