ചെറിയ മയക്കം, സിഗരറ്റ്, അല്ലെങ്കില്‍ ഒരു ചായ.. ഉച്ചഭക്ഷണത്തിന് ശേഷം നമ്മളില്‍ പലരുടേയും ശീലങ്ങളില്‍ ചിലതാണ് ഇവയൊക്കെ. എന്നാല്‍ നല്ലതെന്ന് തോന്നി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞാലോ? ഇതാ ഭക്ഷണത്തിനു ശേഷം നമ്മള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങള്‍.

നോ ടു സ്‌മോക്കിംഗ്

smokeഭക്ഷണത്തിന് ശേഷം മാത്രമല്ല, പുകവലി എല്ലാക്കാലവും ആരോഗ്യത്തിന് ദോഷകരമാണ്. എന്നിരുന്നാലും ഭക്ഷണത്തിന് ശേഷമുള്ള പുകവലി ദഹനപ്രക്രിയയെ പൂര്‍ണമായും തകര്‍ക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. പത്ത് സിഗരറ്റുകള്‍ ഒരുമിച്ച് വലിച്ചാലുണ്ടാവുന്നത്രയും ദോഷമാണ് ഭക്ഷണത്തിന് ശേഷം പുകവലിക്കുമ്പോള്‍ ഉണ്ടാവുന്നത്. പുകയിലയിലെ നിക്കോട്ടിന്‍ രക്തത്തിലെ ഓക്‌സിജനുമായി ലയിച്ച് ദഹനപ്രക്രികയയെ തകര്‍ക്കുന്നതിനൊപ്പം ആമാശയത്തില്‍ അസ്വസ്വസ്ഥത ഉണ്ടാക്കാനും ഇടവരുത്തും. പുകവലിക്കുന്നത്  ശ്വാസകോശത്തില്‍ അര്‍ബുദബാധയ്ക്ക് വഴി തുറക്കുന്നതിനൊപ്പം ഭക്ഷണത്തിന് ശേഷം  ഉടന്‍ ഉള്ള പുകവലി കുടലില്‍ അര്‍ബുധ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നുമാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

ഊണിനു ശേഷം ചായ വേണ്ട

ഊണിനു ശേഷം ഒരു ചായ ചിലര്‍ക്കെങ്കിലും പതിവാണ്. രാത്രി ഭക്ഷണത്തിനു ശേഷമാണ് പലര്‍ക്കും ഇത് ഒഴിച്ചു കൂടാനാവാത്തതെങ്കിലും ഉച്ചയ്ക്ക് ചായ കുടിക്കുന്നവരും കുറവല്ല. ചായ നിങ്ങളുടെ ദഹനത്തെ ദോഷകരമായി ബാധിക്കുമെന്നു തന്നെയാണ് ഭക്ഷണത്തിനു ശേഷം ചായ ഒഴിവാക്കാന്‍ പറയുന്നതിലെ യുക്തിയും. ചായയിലേയും കാപ്പിയിലേയും രാസപദാര്‍ത്ഥങ്ങളുടെ അംശം ഭക്ഷണത്തില്‍ നിന്നും ലഭിച്ച ഇരുമ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കാന്‍ ഇട വരുത്തും. ക്ഷീണിച്ചിരിക്കുമ്പോള്‍ അത് മാറ്റാന്‍ വേണ്ടി മാത്രം ചായ കുടിക്കുന്നതാവും ആരോഗ്യത്തിന് ഉചിതം.

blac tea

പഴങ്ങള്‍ ഒഴിവാക്കാം, ഭക്ഷണത്തിനു ശേഷം മാത്രം

ഫൈബറിന്റെ അംശം കൊണ്ടും ഇരുമ്പിന്റേയും പ്രോട്ടീന്റേയും കാത്സ്യത്തിന്റേയും അംശം കൊണ്ടും പഴങ്ങള്‍ കഴിണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. അത് നല്ലത്, എന്നാല്‍ ഭക്ഷണം കഴിച്ച് ഉടന്‍ തന്നെ പഴം കഴിക്കുന്നത് അനാരോഗ്യകരമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വിഭവസമൃദ്ധമായ ഭക്ഷണത്തിനു ശേഷം ഉടന്‍ പഴങ്ങള്‍ കഴിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു. തുടര്‍ന്ന് നെഞ്ചെരിച്ചല്‍, വയറെരിച്ചല്‍, അമിതമായ ഏമ്പക്കം, തുടങ്ങിയ അസ്വസ്ഥകളിലേക്ക് വഴിമാറുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

വയറ് നിറഞ്ഞാല്‍ ഉറക്കം വേണോ?

sleep

ഭക്ഷണത്തിന് ശേഷം ഒരു മയക്കം. അതിഷ്ടപ്പെടാത്തവരായി ആരുണ്ട്. വയറ് നിറഞ്ഞിരിക്കുമ്പോള്‍ ഉറക്കം വരുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രകൃതമാണ്.ഉച്ചയുറക്കവും രാത്രിയില്‍ ഭക്ഷണത്തിനു തൊട്ടു പിന്നാലെയുള്ള കിടപ്പും നിങ്ങളുടെ ശരീരത്തിന് നല്‍കുന്നത് വര്‍ക്ക് ലോഡാണ്. ഉറങ്ങി കിടക്കുമ്പോള്‍ ദഹനപ്രക്രിയയ്ക്കായി ശരീരം കൂടുതല്‍ പരിശ്രമിക്കേണ്ടി വരുന്നു. ഉറക്കത്തിനു ശേഷമുളള ക്ഷീണത്തിലേക്കാവും ഇത് പിന്നീടെത്തുന്നത്. ഭക്ഷണത്തിനു ശേഷമുള്ള ഉറക്കം പതിവാക്കുന്നത് അമിതഭാരത്തിലേക്കും ദഹനപ്രശ്‌നങ്ങള്‍ക്കും ക്ഷീണത്തിനും വഴി തുറക്കുന്നുവെന്നുമാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ഭക്ഷണവും കുളിയും

ഭക്ഷണത്തിന് ശേഷമുള്ള കുളി ശരീരത്തിന്റെ താപനിലയില്‍ വലിയ വര്‍ധനയുണ്ടാക്കും. ശരീരത്തിന്റെ താപനിലയിലുള്ള വര്‍ധന പുനക്രമീകരിക്കാനായി തലച്ചോര്‍ പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിലൂടെയുള്ള രക്തയോട്ടം ആവശ്യത്തിലധികം വര്‍ധിപ്പിക്കുകയും ചെയ്യുംഭക്ഷണത്തിനു ശേഷമാണ് കുളിയെങ്കില്‍ ദഹന പ്രക്രിയയ്ക്ക് ആവശ്യമായ രക്തം കൂടി ഈ താപനില ക്രമീകരണ പ്രവര്‍ത്തനത്തിലേക്ക് വഴിമാറും. ദഹനപ്രക്രിയയെ ആവും ഈ കുളി ദോഷകരമായി ബാധിക്കുക.