Home>Diseases>Migraine
FONT SIZE:AA

കൊടിഞ്ഞി സുഖപ്പെടുത്താന്‍

View Slideshow
വളരെ ശക്തവും നെറ്റിയുടെ ഇരുവശങ്ങളിലുമായി മാറിമാറി വരുന്നതുമായ ഒരുതരം തലവേദനയാണ് 'കൊടിഞ്ഞി' അഥവ 'മൈഗ്രേന്‍'. ഇത് രോഗിയെ നിരന്തരം ശല്യപ്പെടുത്തുന്നതോടൊപ്പം വെളിച്ചത്തോട് അസഹ്യത, ശബ്ദം കേള്‍ക്കാന്‍ പ്രയാസം. ഛര്‍ദ്ദി, വിവിധ നിറങ്ങള്‍ കണ്ണിനുമുന്‍പില്‍ മിന്നി മറയുക തുടങ്ങിയ വിഷമതകളും ഉണ്ടാക്കാറുണ്ട്. കൊടിഞ്ഞി വിഭാഗത്തില്‍പ്പെട്ട തലവേദന രോഗികളില്‍ ഒരു പ്രത്യേക കാലയളവില്‍ ആവര്‍ത്തിച്ചുവരികയും ചെയ്യുന്നു.

രോഗകാരണങ്ങള്‍

കൊടിഞ്ഞിയുടെ യഥാര്‍ഥകാരണം ഇനിയും വൈദ്യശാസ്ത്രത്തിന് വ്യക്തമായിട്ടില്ല. രക്തത്തില്‍ ചിലതരം ഹിസ്റ്റമിനുകളുടെ സാന്നിധ്യം രോഗകാരണമായി കരുതപ്പെടുന്നു. കൂടാതെ ശരിയായ രക്തചംക്രമണത്തിന്റെ അഭാവം തലച്ചോറിലെ ആന്തരിക പ്രക്രിയകളില്‍ സംഭവിക്കുന്ന ക്രമമല്ലാത്ത വ്യതിയാനങ്ങള്‍, അമിതമായ ഉത്കണ്ഠ എന്നിവയും രോഗകാരണങ്ങളാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തലവേദനയുള്ളപ്പോള്‍ തണുത്തവെള്ളത്തല്‍ തല കഴുകുക ഝ മൈഗ്രേന്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ശമിക്കുന്നതുവരെ കഴിവതും കട്ടിയുള്ള ഭക്ഷണം കഴിക്കാതിരിക്കുക ഝ വേദനയുള്ളപ്പോള്‍ വെളിച്ചം കുറവുള്ള മുറിയില്‍ വിശ്രമിക്കുക ഝ മത്സ്യം, മുട്ട, ടിന്നിലടച്ച ഭക്ഷണങ്ങള്‍, തൈര്,ഐസ്‌ക്രീം എന്നിവ മൈഗ്രേന്‍ രോഗികള്‍ ഒഴിവാക്കുക. കടുത്ത തലവേദനയുള്ളപ്പോള്‍ മല്ലിയില അരച്ച് തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുക ഝ സാധാരണ 'പെയിന്‍ബാമുകള്‍' മൈഗ്രേന്‍ തലവേദന വര്‍ദ്ധിപ്പിക്കുന്നതിനാല്‍ അവ ഉപയോഗിക്കാതിരിക്കുന്നതാണ് ഗുണകരം ഝ ബ്രഹ്മിനീര് അഞ്ച് മില്ലിലിറ്റര്‍ വീതം പതിവായി രാത്രിയില്‍ കഴിക്കുക ഝ തലവേദന, ഛര്‍ദി ഇവ ഉള്ളപ്പോള്‍ അരസ്പൂണ്‍ ജീരകവും ചെറിയ കഷ്ണം ചുക്കും നേര്‍പ്പിച്ച പാലില്‍ തിളപ്പിച്ചാറിയ ശേഷം കഴിക്കുക.

ചികിത്സ

മൈഗ്രേന്‍ മരുന്നുകള്‍കൊണ്ട് പൂര്‍ണമായും മാറ്റാന്‍ വിഷമമാണ്. നിരന്തരമായി ഉണ്ടാകാവുന്ന തലവേദന കുറയ്ക്കുന്നതിനും വര്‍ഷങ്ങളോളം രോഗാവസ്ഥ ഇല്ലാതിരിക്കാനും ഫലപ്രദമായ ചികിത്സാവിധികളുണ്ട്. രോഗിയുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ക്കനുസരിച്ച് കുറച്ചുകാലം മരുന്നുകള്‍ കഴിക്കുന്നത് രോഗം ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കും. ചല റിലാക്‌സേഷന്‍ രീതികളും ജലചികിത്സയും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നവയാണ്. രോഗിയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി ഏത് ചികിത്സാരീതി ഗുണകരമാകുമെന്ന് കണ്ടെത്തുന്നതാണ് പ്രധാനം. ദോഷരഹിതമായ ചികിത്സാരീതികളെ ആരോഗ്യകരമായി സമന്വയിപ്പിച്ച് നല്‍കുന്ന ഹോളിസ്റ്റിക്ക് ചികിത്സ വഴി രോഗികള്‍ക്ക് മൈഗ്രേനില്‍ നിന്ന് തൊണ്ണൂറ് ശതമാനത്തോളം മുക്തി നേടാന്‍ സാധിക്കും.

ഡോ. മനുകുമാര്‍

ചെമ്പന്തൊട്ടി


Tags- Migraine