സുഖങ്ങള്‍ക്ക് ഏറ്റവുംമികച്ച ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നതാണ് മിക്കവര്‍ക്കും താത്പര്യം. സാധാരണപനിക്കും തലവേദനയ്ക്കും പോലും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നതാണ് ഇത്തരക്കാര്‍ ഇഷ്ടപ്പെടുന്നത്. 

എന്നാല്‍, പുരുഷഡോക്ടര്‍മാരേക്കാള്‍ വനിതാ ഡോക്ടര്‍മാര്‍ ചികിത്സിക്കുമ്പോഴാണ് രോഗങ്ങള്‍ പെട്ടെന്ന് ഭേദമാകുന്നതെന്നാണ് അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍. പ്രായമേറിയവരെ വനിതാ ഡോക്ടര്‍മാര്‍  ചികിത്സിക്കുമ്പോള്‍ അസുഖങ്ങള്‍ വളരെവേഗം ഭേദമാകുന്നതായി പഠനത്തിന് നേതൃത്വംനല്‍കിയ യുസോക്കോ തുസോഹ പറഞ്ഞു

പുരുഷവനിതാ ഡോക്ടര്‍മാര്‍ ചികിത്സിക്കുമ്പോള്‍   രോഗികളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചായിരുന്നു തുസോഹയും സഹപ്രവര്‍ത്തകരും പഠനം നടത്തിയത്. വനിതാ ഡോക്ടര്‍മാര്‍  രോഗികളുമായി കൂടുതല്‍ സൗഹാര്‍ദപരമായി ഇടപെടുന്നതും  സ്‌നേഹപൂര്‍വം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതുമാണ് വളരെ വേഗമുള്ള രോഗശാന്തിക്ക് കാരണമായി തുസോഹ പറഞ്ഞു. 

2011'14 വര്‍ഷങ്ങള്‍ക്കിടയില്‍ ചികിത്സതേടിയ 65 വയസ്സിനുമേല് പ്രായമുള്ള പത്തുലക്ഷം രോഗികളുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ വിശകലനംചെയ്താണ് തുസോഹയും സഹപ്രവര്‍ത്തകരും ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.