* മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് വിളര്‍ച്ച
* സ്ത്രീകളില്‍ മദ്യപാനം ഇരട്ടിയായി
* ശിശുമരണനിരക്ക് ഒറ്റയക്കത്തില്‍
 
കേരളത്തില്‍ മൂന്നിലൊന്നുപേര്‍ക്കും പ്രമേഹമെന്ന് പഠനം. പത്തുവര്‍ഷത്തിനിടയില്‍ കുട്ടികളില്‍ വിളര്‍ച്ച കുറഞ്ഞു. എന്നാല്‍, മുതിര്‍ന്നവരില്‍ വിളര്‍ച്ചാബാധിതരുടെ എണ്ണംകൂടി. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരുടെ എണ്ണം സംസ്ഥാനത്ത് ദേശീയശരാശരിയേക്കാള്‍ കുറവാണ്.
 
കേരളം - പ്രമേഹം
 
11 ശതമാനവും ഉയര്‍ന്ന പ്രമേഹമുള്ളവര്‍ * സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ * ഗ്രാമങ്ങളേക്കാള്‍ കൂടുതല്‍പേര്‍ നഗരങ്ങളില്‍കേരളം മൂന്നാംസ്ഥാനത്ത് -32.9% 1. അസം 34.6%2. ഗോവ 33.7%4. ബംഗാള്‍ 28.2%5. ഒഡിഷ 27.2%ദേശീയ ശരാശരി 20.3

വിളര്‍ച്ചകുട്ടികളില്‍ കുറയുന്നു * മുതിര്‍ന്നവരില്‍ കൂടി * സ്ത്രീകളില്‍ 34.2 ശതമാനം * പുരുഷന്മാരില്‍ 11.3 ശതമാനം

കുട്ടികളില്‍ വിളര്‍ച്ച കേരളത്തില്‍ കുറയുന്നു 2005 - 2006 - 44.5% 2015 - 16 - 35.6% 1. ജാര്‍ഖണ്ഡ് 69.9%2. തെലങ്കാന 67.5%3. ബിഹാര്‍ 63.5%4. ഗുജറാത്ത് 62.6%

രക്തസമ്മര്‍ദം

കേരളത്തില്‍ 16.3%1. സിക്കിം 44.8%2. പഞ്ചാബ് 35%3. മഹാരാഷ്ട്ര 26% ദേശീയ ശരാശരി 22.2%
പൊണ്ണത്തടി കേരളത്തില്‍ പൊണ്ണത്തടി കൂടുകയാണ്. നഗരങ്ങളില്‍ 33.5 ശതമാനം സ്ത്രീകള്‍ക്കും 31.1 ശതമാനം പുരുഷന്മാര്‍ക്കും അമിതവണ്ണം. പൊണ്ണത്തടി സ്ത്രീകളിലും പുരുഷന്മാരിലുംവര്‍ഷം സ്ത്രീ പുരുഷന്‍2005-2006 32.4% 17.9%2016 -2017 28.1 % 28.5 %

മദ്യപാനം, പുകവലിമദ്യപിക്കുന്നവരുടെയും പുകവലിക്കുന്നവരുടെയും എണ്ണം പത്തുവര്‍ഷത്തിനിടെ കുത്തനെ കുറഞ്ഞു. പത്തുവര്‍ഷത്തിനിടെ സ്ത്രീകളില്‍ മദ്യപിക്കുന്നവരുടെ എണ്ണം ഇരട്ടിയായി. പുകവലിക്കുന്നവരുടെ എണ്ണം 18 ശതമാനം കുറഞ്ഞു. പുരുഷന്മാരുടെ മദ്യ ഉപഭോഗം കൂടുതല്‍ ഗ്രാമങ്ങളില്‍; 40.8 ശതമാനം. നഗരങ്ങളില്‍ 32.8 ശതമാനം മാത്രം. സ്ത്രീകളില്‍ മദ്യഉപഭോഗം നഗരങ്ങളില്‍ 2.4 ശതമാനവും ഗ്രാമങ്ങളില്‍ 0.9 ശതമാനവും.

ദേശീയം
 
പുകവലിക്കുന്നവര്‍ 67.8 ശതമാനത്തില്‍ നിന്ന് 51.6% ആയിമദ്യപാനികള്‍ 34.1% ശതമാനത്തില്‍നിന്ന് 30.5% ആയി. മദ്യപാനം സ്ത്രീകളിലും പുരുഷന്മാരിലുംവര്‍ഷം സ്ത്രീ പുരുഷന്‍2005-2006 0.7 % 45.2%2016 -2017 1.6 % 37 %

ശിശുമരണനിരക്ക്: കേരളത്തില്‍ 6/1000; 
വികസിതരാജ്യങ്ങളുടെ നിരയില്‍

ദേശീയശരാശരി 42 -ല്‍ നില്‍ക്കുമ്പോള്‍ കേരളത്തിന് നിര്‍ണായകനേട്ടം. 2005-06 -ല്‍ ഇത് ആയിരത്തിന് 15 ആയിരുന്നു. കേരളത്തില്‍ ഗ്രാമീണമേഖലയില്‍ ശിശുമരണനിരക്ക് ആയിരത്തിന് അഞ്ച്. 2020-ല്‍ ശിശുമരണനിരക്ക് എട്ടായി കുറയ്ക്കുകയായിരുന്നു ലക്ഷ്യം. അഞ്ചുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് ആയിരത്തിന് 16-ല്‍നിന്ന് ഏഴായി കുറഞ്ഞു. നഗരങ്ങളില്‍ ഇത് എട്ടും ഗ്രാമങ്ങളില്‍ ആറും ആണ്.പ്രസവം 2016 2006ആസ്​പത്രികളില്‍ 99.9 99.3സര്‍ക്കാര്‍ ആസ്​പത്രി 38.4 35.6പ്രസവ ശസ്ത്രക്രിയ 35.8 30.1സ്വകാര്യ ആസ്​പത്രി (പ്രസവ ശസ്ത്രക്രിയ) 38.6 32.7സര്‍ക്കാര്‍ ആസ്​പത്രി (പ്രസവ ശസ്ത്രക്രിയ) 31.4 26.0

അവലംബം: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുവേണ്ടി മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസ് നടത്തിയ സര്‍വേ (എന്‍.എഫ്.എച്ച്.എസ് -4). 2016 മാര്‍ച്ച്-ഒക്ടോബര്‍ കാലയളവില്‍ സംസ്ഥാനത്ത് 12,000 വീടുകളില്‍നിന്നായിരുന്നു വിവരശേഖരണം.തയാറാക്കിയത്: ടി.ജി. ബേബിക്കുട്ടി, ശ്രീലക്ഷ്മി കുന്നമ്പത്ത്‌