ജീവിതത്തില്‍ ഒരു തവണയെങ്കിലും തലവേദന വരാത്തവരായി ഉണ്ടാവില്ല. പല രോഗത്തിന്റെയും, അമിത ക്ഷീണത്തിന്റെയും ലക്ഷണമായി തലവേദ ആദ്യമെത്താറുണ്ടെങ്കിലും ഇവയെ ശരിയായി തിരിച്ചറിഞ്ഞില്ലെങ്കില്‍ അപകടകരമാണ്.

തലച്ചോറിലെ മുഴ, ക്ഷയരോഗം, മസ്തിഷ്‌ക ജ്വരം, രക്തക്കുഴലിലുണ്ടാവന്ന കുമിളകള്‍ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളുടെ ലക്ഷണമായും തലവേദന വരാം. തലവേദന സാധാരണമായതിനാല്‍ അപകടകരമായ തലവേദനയെ തിരിച്ചറിയാതെ പോവാം. താഴെ പറയുന്ന ലക്ഷണങ്ങളോട് കൂടിയുള്ളതാണ് തലവേദനയെങ്കില്‍ അവ ഗൗരവമുള്ളതാണെന്ന് മനസിലാക്കി പെട്ടെന്ന് വൈദ്യ സഹായം തേടണം. 

  • പെട്ടന്നുണ്ടാകുന്ന പൊട്ടിപൊകുന്ന തരത്തിലുള്ള തലവേദന
  • തലയുടെ ഒരേ വശത്ത് തന്നെ എല്ലായ്‌പോഴും വേദന വരുന്ന അവസ്ഥ
  • ഉറക്കത്തില്‍ നിന്നുണര്‍ത്തുന്ന കഠിനമായ തലവേദനയും ഛര്‍ദിയും
  • തലവേദനയ്ക്ക് മുമ്പ് ഛര്‍ദിയുണ്ടാവുക
  • പ്രായം ചെന്നവരില്‍(നാല്‍പത് വയസിന് മുകളിലുള്ളവരില്‍) ആദ്യമായുണ്ടാകുന്ന തലവേദന
  • തലവേദനയ്‌ക്കൊപ്പം കഴുത്ത് മടക്കാനുള്ള ബുദ്ധിമുട്ട്
  • ഇടയ്ക്കിടെയുള്ള പനി, മറ്റ് ശാരീരിക അസാസ്ഥ്യങ്ങള്‍
  • ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന തലവേദന
  • തലവേദനയ്‌ക്കൊപ്പം കണ്ണിനോ, കൈകാലുകള്‍ക്കോ, നീണ്ട് നില്‍ക്കുന്ന പ്രവര്‍ത്തന വൈകല്യം
  • പനി,ജന്നി എന്നിവ വേദനയ്‌ക്കൊപ്പം ഉണ്ടാവുക