രോരുത്തരിലും കാൻസർ ഓരോ രൂപത്തിലാണ് വരിക.   എന്നാൽ ആരംഭഘട്ടത്തിൽ തിരിച്ചറിഞ്ഞാൽ സുഖപ്പെടുത്താൻ സാധിക്കുന്ന രോഗമാണ് കാൻസര്‍. കൃത്യമായ ശ്രദ്ധയും നിരീക്ഷണവുമുണ്ടെങ്കിൽ കാൻസറിൻ്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കും.

കാൻസറിൻ്റെ ലക്ഷണങ്ങൾ 

  1. ശരീരത്തില്‍ കാണപ്പെടുന്ന മുഴകളും തടിപ്പുകളും
  2. ഉണങ്ങാത്ത വ്രണങ്ങൾ
  3.  മലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍
  4. വായിക്കുള്ളിൽ പഴുപ്പ്  വെള്ള നിറത്തിലോ പുവന്ന നിറത്തിലോ ഇള്ള പാടുകളും മുറിവുകളും
  5. സ്തനങ്ങളിലെ മുഴകൾ വീക്കം
  6. പെട്ടന്നുള്ള ഭാരക്കുറവ്
  7. വിട്ടുമാറാത്ത ചുമയും തൊണ്ടയടപ്പും
  8.  മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം.
  9. അസ്വഭാവികമായ രക്തസ്രാവം / വെള്ളപോക്ക്
  10. ഭക്ഷണം  വിഴുങ്ങാനുള്ള ബുദ്ധിമുട്ടും ദഹനപ്രശ്നങ്ങളും

ഇവയൊന്നും തന്നെ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍ ഈ ലക്ഷണങ്ങളിലേതെങ്കിലും ചികിത്സയ്ക്കു ശേഷം പതിനഞ്ചു ദിവസത്തില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം.

 

content highlights: cancer symptoms, warning signs of cancer