വളരെ സാധാരണമായ ഒരു രോഗ ലക്ഷണമാണ് വയറ് വേദന. ഭക്ഷണത്തിലെ അപാകം, നേരിയ ദഹന പ്രശ്‌നങ്ങള്‍ എന്നിവ മുതല്‍ പിരിമുറക്കം വരെ വയറുവേദനയ്ക്ക് കാരണമാകാം. എന്നാല്‍ ചില ലക്ഷണങ്ങള്‍ ഒരുമിച്ച് വന്നാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വയറുവേദനയുടെ ചില പ്രധാന കാരണങ്ങള്‍ നോക്കാം

  • അപ്പന്‍ഡിസൈറ്റിസ്: അപ്പന്‍ഡിക്‌സ് വീര്‍ത്ത് വരുന്നത് മൂലം വയറിന്റെ വലതുവശത്ത് താഴെയായി കടുത്ത വേദനയുണ്ടാവും. അടിയന്തര ശസ്ത്രക്രിയയിലൂടെ അപ്പന്‍ഡിക്‌സ് നീക്കം ചെയ്യേണ്ടി വരും.
  • ഗ്യാസ്ട്രിക് അള്‍സര്‍: ചെറുകുടലിലെ അള്‍സര്‍ മൂലം വയറ്റില്‍ രക്തസ്രാവവും കഠിനമായ വേദനയുമുണ്ടാവും.
  • പിത്തസഞ്ചിയുടെ വീക്കം: പിത്തസഞ്ചിയുടെ വീക്കം മൂലം അല്ലെങ്കില്‍ പിത്തസഞ്ചിയുടെ കല്ലുകള്‍മൂലമുള്ള കോളിയോസിസ്‌റ്റൈറ്റിസ് മൂലം  വേദനയുണ്ടാകാം. പിത്ത സഞ്ചിയിലെ കല്ലുകള്‍ നീക്കം ചെയ്യുന്നതാണ് ഇതിനുള്ള പരിഹാരം. പലപ്പോഴും വയറിന്റെ മുകളില്‍ ഒരു ഗ്യാസ് കുടുങ്ങുന്ന വേദനയുമുണ്ടാവും.
  • വൃക്കയിലെ കല്ലുകള്‍: ഇത് പലപ്പോഴും കഠിനമായ വേദനയുണ്ടാക്കും. പ്രത്യേകിച്ച് മൂത്രനാളിയിലൂടെയോ, വൃക്കനാളിയിലൂടെയോ കല്ലുകള്‍ പുറത്തേക്ക് നീങ്ങുന്ന സമയത്ത്.
  • ആയോഗ്രിയുടെ വീക്കം:  പാന്‍ക്രിയാസ്(ആയോഗ്രിയുടെ വീക്കം) മൂലം വയറിന്റെ മധ്യഭാഗത്തായോ മുകള്‍ ഭാഗത്തായോ എരിയുന്നപോലുള്ള കഠിനമായ വേദനയുണ്ടാകാം. മദ്യം ഉപയോഗിച്ചാല്‍ ഈ വേദന വര്‍ധിക്കുകയും ചെയ്യും. 
  • കുടലിലെ ഡൈവെര്‍ട്ടിക്കുല എന്നു വിളിക്കുന്ന മടക്കുകളിലെ വീക്കംമൂലം(ഡൈവെര്‍ട്ടിക്കുലൈറ്റിസ്)വേദന തോന്നാം. 
  • ആള്‍സറേറ്റീവ് കൊളൈറ്റിസ്, ക്രോണ്‍സ് ഡിസീസ് തുടങ്ങി കുടലിലെ വീക്കം മൂലം കഠിനമായ വേദനയും വയറിളക്കവും രക്തസ്രാവവും ഉണ്ടാകാം.
  • ഗ്യാസ്‌ട്രോ എന്റൈറ്റിസ് അല്ലെങ്കില്‍ ആമാശയത്തിലെയോ കുടലിലെയോ അണുബാധ മൂലം വേദനയുണ്ടാകാം.
  • മുറിവോ വയറിലെ പേശികള്‍ വലിയുന്നതോ മൂലവും വേദനയുണ്ടാകം.