ശരീരത്തിന്റെ സ്ഥിതി ഏതുതരത്തിലാകണമെന്ന് നിശ്ചയിക്കുന്നതില്‍ ആഹാരം നിര്‍ണായകമാണ്. ഭക്ഷണമാണ് ശരീരത്തെ പോഷിപ്പിച്ച് ശരീരം തന്നെയായി മാറുന്നത്. അത്കൊണ്ട് തന്നെ ഭക്ഷണത്തിന്റെ ശുദ്ധിയാണ് ശരീരത്തിന്റെയും ശുദ്ധി.അപകടകരമെന്ന് പ്രത്യക്ഷത്തില്‍ തോന്നില്ലെങ്കിലും നിരന്തര ഉപയോഗത്താല്‍ ശരീരത്തെ ദുഷിപ്പിച്ച് രോഗങ്ങള്‍ക്ക് കാരണമാകുന്ന ആഹാരമാണ് വിരുദ്ധാഹാരം. ഭക്ഷണത്തിന്റെ രുചിക്ക് മാത്രം പ്രാധാന്യം കല്പിക്കുന്ന ഇക്കാലത്ത് നാം കഴിക്കുന്നവയിലധികവും ഇത്തരം വിരുദ്ധാഹാരമാണ്. അവയെ മനസ്സിലാക്കാന്‍ സഹായിക്കുന്ന കൃതിയാണ് ഇത്. ചില പ്രത്യേക ഭക്ഷണങ്ങള്‍ കൂട്ടിക്കലര്‍ത്തി കഴിക്കാന്‍ പാടില്ലെന്ന് പറയുന്നതിന് പിന്നിലെ ശാസ്ത്രീയത ലളിതമായ ഭാഷയില്‍ വ്യക്തമാക്കിത്തരുന്ന പുസ്തകം സ്വാസ്ഥ്യ ജീവിതം നയിക്കാന്‍ സഹായകരമാണ്.
ഡോ. പ്രസാദ് എം., ഡേവിസ് വളര്‍ക്കാവ്
(ആള്‍ട്ടര്‍ മീഡിയ, തൃശ്ശൂര്‍, വില. 40 രൂപ)












വ്യത്യസ്ത വൈദ്യ സമ്പ്രദായങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെങ്കിലും സര്‍ക്കാര്‍ പ്രോല്‍സാഹനം ഏറ്റവുമധികം ലഭിക്കുന്നത് ..




