കൗമാരം കുട്ടികള്‍ക്ക് ആശങ്കകളുടെയും സംശയങ്ങളുടെയും കാലമാണ്. സ്വന്തം ശരീരത്തെയും മനസ്സിനെയും പോലും സംശയിക്കുന്ന കാലം. പക്ഷേ, കൗമാരക്കാരുടെ ആശങ്കകള്‍ ദൂരീകരിക്കാനും സംശയങ്ങള്‍ക്ക് ശാസ്ത്രീയമായ ഉത്തരങ്ങള്‍ നല്‍കാനും വ്യവസ്ഥാപിത വഴികളൊന്നുമില്ല ഇന്നും നമ്മുടെ സമൂഹത്തില്‍. അതുകൊണ്ടാണ് കൗമാരക്കാരുടെ അറിവില്ലായ്മയെയും സാഹസികതകളെയും ക്രിമിനല്‍ മനസ്സുള്ളവര്‍ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ അധികരിച്ച് വരുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രശസ്ത ഗൈനക്കോളജിസ്റ്റും ഗ്രന്ഥകാരിയുമായ ഡോ. പി. എ ലളിത എഴുതിയ 'കൗമാരം-അറിയേണ്ടതെല്ലാം' എന്ന ഈ കുഞ്ഞുപുസ്തകം പ്രസക്തമാകുന്നത്. കൗമാരക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതെല്ലാം ഈ പുസ്തകത്തില്‍ സമര്‍ഥമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
കൗമാരത്തിലെ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍, രോഗങ്ങള്‍, ഭക്ഷണം, വ്യായാമം, ശുചിത്വ ശീലങ്ങള്‍, വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, ലൈംഗിക ചൂഷണം, ലൈംഗിക വിദ്യാഭ്യാസം എന്നിങ്ങനെ വിപുലമായ വിഷയങ്ങള്‍ ലളിതവും ആധികാരികവുമായി വിവരിച്ചിരിക്കുന്ന പുസ്തകത്തില്‍ വര്‍ണ ചിത്രങ്ങളുമുണ്ട്.
കൗമാരക്കാരായ കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കള്‍ നിര്‍ബന്ധമായും വാങ്ങിക്കൊടുക്കേണ്ട പുസ്തകം അരമണിക്കൂര്‍ കൊണ്ട് വായിച്ച് തീര്‍ക്കാനാവും. സ്കൂളുകളിലും വിതരണം ചെയ്യാവുന്നതാണ്. കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ വളരെ ഭംഗിയോടെയാണ് പുസ്തകം രൂപകല്പനചെയ്തിരിക്കുന്നത്.
ഡോ. പി. എ ലളിത(പൂര്‍ണ പബഌക്കേഷന്‍സ്, കോഴിക്കോട്, വില: 20 രൂപ)












വ്യത്യസ്ത വൈദ്യ സമ്പ്രദായങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെങ്കിലും സര്‍ക്കാര്‍ പ്രോല്‍സാഹനം ഏറ്റവുമധികം ലഭിക്കുന്നത് ..




