മനുഷ്യ വംശത്തിന് എന്നും വെല്ലുവിളിയായിരുന്നു സാംക്രമിക രോഗങ്ങള്‍. ആകസ്മികമായി ആക്രമിക്കുന്നതും തുടര്‍ന്ന് ജീവിതാവസാനം വരെ നീണ്ടു നില്ക്കുന്നതുമായ വൈകല്യങ്ങളിലേക്ക് നയിക്കുന്നതുമാണ് അധിക പകര്‍ച്ച വ്യാധികളും.അറിവില്ലായ്മകൊണ്ടും അശ്രദ്ധകൊണ്ടുമാണ് പലപ്പോഴും അവ സാധാരണക്കാരന്റെ ജീവിതം ദുരിത പൂര്‍ണമാക്കുന്നത്. അത്കൊണ്ട് തന്നെ കേരളത്തില്‍ സാധാരണ കണ്ട്വരുന്ന പ്രധാന സാംക്രമിക രോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ പുസ്തകത്തിനും പ്രസക്തിയേറെയാണ്. ചിക്കന്‍ പോക്സും കോളറയും മുതല്‍ എയിഡ്സും ചിക്കുന്‍ ഗുനിയയും വരെയുള്ള 33 പകര്‍ച്ച വ്യാധികളുടെ ലക്ഷണങ്ങള്‍, പകരുന്ന വിധം, പ്രതിവിധി എന്നിവ ലളിതമായി വിവരിക്കുന്ന പുസ്തകം സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. പുസ്തകത്തിന്റെ പരിഷ്കരിച്ച ആറാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
കെ. ആര് രാമകൃഷ്ണന്
(ദി ന്യൂ ബുക്ക്സ്റ്റാള്‍, തൃശ്ശൂര്‍, വില: 160 രൂപ)












വ്യത്യസ്ത വൈദ്യ സമ്പ്രദായങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെങ്കിലും സര്‍ക്കാര്‍ പ്രോല്‍സാഹനം ഏറ്റവുമധികം ലഭിക്കുന്നത് ..




