രോഗപ്രതിരോധത്തിന് പ്രാഥമികമായി വേണ്ടതാണ് ആരോഗ്യകരമായ ചുറ്റുപാട്. അത് നഷ്ടപ്പെടുമ്പോഴാണ് രോഗങ്ങള്‍ മനുഷ്യനെ കീഴടക്കുന്നത്. കരയും കടലും വായുവുമൊക്കെ മലിനീകരിക്കപ്പെട്ടതാണ് മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഈ പ്രതിസന്ധിയെ അതിജീവിക്കാനും ആരോഗ്യകരമായ പരിസരം നിലനിര്‍ത്താനുമുള്ള ശാസ്ത്രീയമായ നിര്‍ദേശങ്ങളടങ്ങിയതാണ് ഈ കൃതി. ശുദ്ധജലം, ശുദ്ധ വായു, ശബ്ദ രഹിതമായ അന്തരീക്ഷം, സുരക്ഷിതമായ മാലിന്യ സംസ്‌കരണം, പോഷക സമൃദ്ധമായ ഭക്ഷണം എന്നിവയെക്കുറിച്ചെല്ലാം ലളിതമായ ഭാഷയില്‍ വിവരിക്കുന്ന പുസ്തകം സാധാരണക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഏറെ പ്രയോജനകരമായിരിക്കും. ആരോഗ്യ വിദ്യാഭ്യാസം, കുടുംബാസൂത്രണം, പെതുജനാരോഗ്യ നിയമം എന്നിവയെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
കെ. ആര്‍ രാമകൃഷ്ണന്‍
(ദി ന്യൂ ബുക്ക്സ്റ്റാള്‍, തൃശ്ശൂര്‍, വില: 150 രൂപ)













വ്യത്യസ്ത വൈദ്യ സമ്പ്രദായങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെങ്കിലും സര്‍ക്കാര്‍ പ്രോല്‍സാഹനം ഏറ്റവുമധികം ലഭിക്കുന്നത് ..




