വ്യത്യസ്ത വൈദ്യ സമ്പ്രദായങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെങ്കിലും സര്‍ക്കാര്‍ പ്രോല്‍സാഹനം ഏറ്റവുമധികം ലഭിക്കുന്നത് ആധുനിക വൈദ്യത്തിനാണ്. സാങ്കേതിക വിദ്യകള്‍ ഏറെ പുരോഗമിക്കുകയും ചികില്‍സാരംഗം കച്ചവടവത്കരിക്കപ്പെടുകയും ചെയ്തതിന്റെ ഫലമാവാം ഇത്. ആയുര്‍വേദം, ഹോമിയോപ്പതി, യൂനാനി, പ്രകൃതിചികില്‍സ തുടങ്ങിയവയുടെ ചികില്സാപാരമ്പര്യവും പ്രയോജന ക്ഷമതയും പലരും കണ്ടില്ലെന്നു നടിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍, രോഗ ചികില്‍സയേക്കാള്‍ ശാരീരികാരോഗ്യം പരിരക്ഷിക്കുന്നതിന് പ്രാധാന്യം നല്കുന്ന ആയുര്‍വ്വേദത്തിലൂടെ രോഗബാധ ഒഴിവാക്കാനും ചികില്‍സച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നും വിശദീകരിക്കുകയാണ് ഈ കൃതിയിലൂടെ ഡോ. കെ. മുരളീധരന് പിള്ള. പഞ്ചകര്‍മങ്ങള്‍, സ്നേഹപാനം, സ്വേദകര്മം, വസ്തി, രസായന ചികില്‍സ തുടങ്ങിയവയെക്കുറിച്ച് ലളിതമായ ഭാഷയില്‍ വിവരിക്കുന്ന പുസ്തകത്തില്‍ ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. മരുന്നുകള്‍ക്ക് പകരം ശരീരത്തിന്റെ പ്രകൃതിദത്തമായ പ്രതിരോധ ശക്തിയെ ഉത്തേജിപ്പിച്ച് ആരോഗ്യ ജീവിതം നയിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉത്തമ കൈപ്പുസ്തകമായിരിക്കും ഈ കൃതി.
ഡോ. കെ. മുരളീധരന് പിള്ള
(സുരാബുക്സ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ, വില.55 രൂപ)












മനുഷ്യ വംശത്തിന് എന്നും വെല്ലുവിളിയായിരുന്നു സാംക്രമിക രോഗങ്ങള്‍. ആകസ്മികമായി ആക്രമിക്കുന്നതും തുടര്‍ന്ന് ..




