പ്രാദേശിക വാദ സമരങ്ങള്‍ക്കും അക്രമങ്ങള്‍ക്കുംഎതിരെ അതാതു സംസ്ഥാനത്തെ പോലീസ് സേനകള്‍ കാണിക്കുന്ന നിഷ്‌ക്രിയത്തമാണ് തമിഴ്‌നാട്- കര്‍ണാടക സംസ്ഥാനങ്ങളില്‍ അക്രമണങ്ങള്‍ വ്യാപിക്കാന്‍ കാരണമായത്. 

കര്‍ണാടകയിലെഒട്ടേറെ ഭാഷാ സമരങ്ങളും ആക്രമണങ്ങളും നേരില്‍ കണ്ടിട്ടുള്ള ഞാന്‍ ഇത്തരം സമരങ്ങളിലെ പോലീസ് നിഷ്‌ക്രിയത്തം അനുഭവിച്ചറിഞ്ഞതാണ്. സമരക്കാര്‍ എന്ത് എറിഞ്ഞുടച്ചാലും, ആരെ തല്ലിയാലും പോലീസ് മിണ്ടില്ല. അതെത്ര വലീയ പോലീസ് സന്നാഹം ഉണ്ടായാലും ഇത് തന്നെയാണ് അവസ്ഥ. കഴിഞ്ഞ ഒരാഴ്ചയായി കാവേരിനദീ തര്‍ക്ക സമരത്തില്‍ കര്‍ണാടകയില്‍ നാം കാണുന്നതും ഇത് തന്നെയാണ്. 

ഇപ്പോള്‍ കാര്യങ്ങള്‍ കൈ വിട്ടുപോകുന്നുവെന്ന് കണ്ടപ്പോള്‍ മാത്രമാണ് സമരത്തെ സമരത്തെ ശക്തമായി നേരിടാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതും, കേന്ദ്ര സേനയുടെ സഹായം തേടിയതും. രണ്ടു ദിവസം മുന്‍പ് കര്‍ണാടകയില്‍ ബന്ദില്‍ കന്നട ഭാഷാ പ്രേമികള്‍ നിരത്തുകളില്‍ അഴിഞ്ഞാടുന്നത് ആ നാട്ടിലെ പോലീസ് നോക്കിനിന്നു.

അതിന്റെ  ഫലമാണ് ഇപ്പോള്‍ കാണുന്ന ആക്രമണ സമരങ്ങള്‍. അപ്പോഴൊന്നും അക്രമങ്ങളെ തടയുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിച്ചില്ല, പ്രതിക്ഷേധക്കാര്‍ പ്രതിക്ഷേധിച്ച് പോകട്ടെ എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതാകട്ടെ അക്രമകാരികള്‍ക്ക് കൂടുതല്‍ വളമായി. 

ഒപ്പം ഈ നദിയുടെ പേരില്‍ ഒട്ടേറെ സര്‍ക്കാരുകളുടെ തലയുരുണ്ടുവീണ ആ നാട്ടില്‍ സന്ദര്‍ഭം സര്‍ക്കാരിനെതിരെ നന്നായി ഉപയോഗപ്പെടുത്തുന്നതില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വിജയിക്കുകയും ചെയ്തു. ബി ജെ പി- ജനതാ ദള്‍- കോണ്ഗ്രസ്സ് ത്രികോണ രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ നേരിയചില വോട്ടു ശതമാനത്തിലാണ് പാര്‍ട്ടികള്‍ അധികാരം പിടിച്ചെടുക്കുന്നത്.

കര്‍ണാടകയില്‍ കാവേരിയെ ജീവനദിയായി കാണുന്ന, കാവേരിയെ ആശ്രയിച്ച്കൃഷി ചെയ്യുന്ന വലീയ ഒരുശതമാനം ജനങ്ങളെ കൂടെ നിര്‍ത്തുകയെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയവും ഇപ്പോള്‍ നടക്കുന്ന അക്രമസമരങ്ങള്‍ക്കുണ്ട്. 'കാവേരി നദിയിലെ വെള്ളമെല്ലാം തമിഴ്‌നാടിനു കൊടുക്കാന്‍ പോകുന്നു, ഇനി ഇവിടെ കൃഷിസാധ്യമല്ല' എന്ന് കര്‍ഷകരെയും ഭാഷാ പ്രേമികളെയും ധരിപ്പിക്കാനും, അവരുടെ വികാരത്തെ ആളിക്കത്തിക്കാനും അവര്‍ക്കു കഴിയുന്നു. 

സുപ്രിംകോടതിയാണ്പറഞ്ഞതെങ്കില്‍ പോലും സംസ്ഥാനത്തിലെ വലീയ ശതമാനം കര്‍ഷകരെയും ഭാഷാ സ്‌നേഹികളെയും അവഗണിച്ചുകൊണ്ട് തമിഴ്‌നാടിനു വെള്ളം നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാവില്ല. 'ദാഹിച്ചുവലയുന്ന അയല്‍ സംസ്ഥാനത്തോടും അല്‍പ്പം കരുണ കാണിക്കണം' എന്നാണ് സുപ്രിം കോടതിപോലും പറഞ്ഞത്. 

'വേണമെങ്കില്‍ ഞങ്ങളുടെ രക്തം തന്നെ തരാം, കാവേരിനദിയിലെ വെള്ളം ചോദിക്കരുതെന്നാണ് കര്‍ണാടക പ്രാദേശിക ഭാഷാ പ്രേമികളുടെ മുദ്രാവാക്യം. ഈ ഒരാഴ്ച്ചയായുള്ളത് കൂടാതെ എത്രയോ വര്‍ഷങ്ങളായി ഇരുസംസ്ഥാനത്തുംനടക്കുന്ന അക്രമങ്ങളില്‍ എത്രയെത്ര പേരുടെ ജീവനാണ് നഷ്ട്ടപ്പെട്ടത്? എത്രയെത്ര കുടുംബങ്ങളാണ് വീടില്ലാതെ. 

കിടപ്പടാടമില്ലാതെയായത്. സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്ന കൊള്ളയും കൊള്ളിവെപ്പും ഒരുനദിയുടെപേരില്‍.

രണ്ടു സംസ്ഥാനങ്ങള്‍ വര്‍ഷങ്ങളായി നടക്കുന്ന പോര്‍വിളികളിലും ആക്രമണങ്ങളിലും എല്ലാംനഷ്ട്ടപ്പെടുന്നത് ഇരു സംസ്ഥാനങ്ങളിലും ജീവിക്കുന്ന സാദാരണക്കാരായ പാവങ്ങളാണ്. ഒരു നദിയുടെ പേരില്‍ ഇനിയുമെത്ര ചോരപ്പുഴയൊഴുകണം.