ഗ്‌നിയില്‍ സ്ഫുടം ചെയ്ത ജീവിതമെന്റെ
ജീവിത നിദ്രയില്‍ അഗ്‌നിഗോളങ്ങള്‍ മാത്രം! 

തീക്കനലുകള്‍ പോലും നീര്‍കുമിളകളായി, 
അറിയുന്നു ഞാന്‍ ആ ജന്മസത്യം, 
അഗ്‌നിയിലേക്കുള്ള യാത്ര പോലെ
ഉറഞ്ഞുതുള്ളുന്നു ഈ യാത്രാമധ്യേ,
ചൂടുകനലുകളില്‍
ബന്ധങ്ങള്‍ അറിയുന്നു.

പോക്കിള്‍കൊടിയില്‍ തുടങ്ങിയ യാത്ര, 
എത്തിച്ചേരുന്നു ഒരു പിടി ഭസ്മമായി
മായാതെ പെയ്യുന്നു,
അറിയാതെ തഴുകുന്നു 
മഞ്ഞുതുള്ളിയാല്‍ മാറില്‍ അണിയുന്നു. 

സ്വപ്നങ്ങള്‍ പോലും നിദ്രയിലായി
യാഥാര്‍ഥ്യം എന്തെന്നു തേടി ഞാന്‍ അലയുന്നു
ഒടുവില്‍ ചാരമായി ഭസ്മമായി 
എന്റെ യാത്ര തീരുന്നു.
മനുഷ്യവേഷവും അഴിച്ചുവെച്ചു ഞാന്‍, 
തീരങ്ങളില്‍ തിരയായി അലയുന്നു!