അബുദാബി
മുന്‍ എം.എല്‍.എ. സൈമണ്‍ ബ്രിട്ടോ പങ്കെടുക്കുന്ന ശക്തി തീയറ്റേഴ്‌സിന്റെ ഇ.എം.എസ്. എ.കെ.ജി. അനുസ്മരണം കേരളാ സോഷ്യല്‍ സെന്റര്‍ - രാവിലെ ഒന്‍പത് മണി 
ചിറക്കര സലിം കുമാര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം 'അനീസ്യ' -കേരളാ സോഷ്യല്‍ സെന്റര്‍ -രാത്രി എട്ട് മണി 
യു.എ.ഇ.യില്‍ 20 വര്‍ഷം തികച്ച നഴ്‌സുമാരെ സമാജം ആദരിക്കുന്നു മലയാളിസമാജം - വൈകീട്ട് 7.30. 

ദുബായ്
തട്ടകം ചെന്ത്രാപ്പിന്നികൂട്ടം സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്. മുഹൈസിന മദീനമാളിലെ യൂണികെയര്‍ ക്ലിനിക്കില്‍ രാവിലെ 8.30. 
തൃത്താല പ്രവാസികൂട്ടായ്മയുടെ ഹ്രസ്വചിത്ര പ്രദര്‍ശനം. ഖിസൈസിലെ കൊക്കോറിവ റെസ്റ്റോറന്റ് ഹാളില്‍ മൂന്നുമണി. 
സൗജന്യ ടെക്സ്റ്റ് ബുക്ക് എക്‌സേഞ്ച് മേള അല്‍ ബറാഹ കെ.എം.സി.സി. ആസ്ഥാനത്ത് രാവിലെ ഒമ്പതുമണി. 
ഫോസ ദുബായ് വാര്‍ഷികാഘോഷം. ദീപാങ്കുരന്‍ നയിക്കുന്ന ഗാനമേള, റാഷിദ് ആസ്പത്രി ലൈബ്രറി ഓഡിറ്റോറിയം ആറുമണി. 
മയ്യില്‍ എന്‍.ആര്‍.ഐ. 'വസന്തോത്സവം' മംസാര്‍ പാര്‍ക്കില്‍ രാവിലെ ഒമ്പതുമണി. 

ഷാര്‍ജ
സി.കെ. ചന്ദ്രപ്പന്‍ സ്മൃതി അവാര്‍ഡ് വിതരണം അഡ്വ. കെ. രാജന്‍ എം.എല്‍.എ. ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ഏഴുമണി. 
ഷാര്‍ജ മാര്‍ത്തോമാ യുവജനസഖ്യം സംഘടിപ്പിക്കുന്ന മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ നൂറാംപിറന്നാള്‍ ആഘോഷം. ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ആറുമണി 
കാസര്‍കോട് യൂത്ത് വിങ്ങിന്റെ പഠനക്യാമ്പും അനുമോദനവും. അഡ്വ. ടി.കെ. സുധാകരന്‍ പങ്കെടുക്കും. അല്‍ ഹുല്‍മിയ റെസ്റ്റോറന്റ് 1.30 

അജ്മാന്‍
പുത്തിഗെ പഞ്ചായത്ത് നിവാസികളുടെ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ്. ഹംരിയ മൈതാനത്തില്‍ രണ്ടുമണി.