അബുദാബി
മുന്‍ എം.എല്‍.എ. സൈമണ്‍ ബ്രിട്ടോ പങ്കെടുക്കുന്ന ശക്തി തീയറ്റേഴ്‌സിന്റെ ഇ.എം.എസ്. എ.കെ.ജി. അനുസ്മരണം കേരളാ സോഷ്യല്‍ സെന്റര്‍ - രാവിലെ ഒന്‍പത് മണി 
ചിറക്കര സലിം കുമാര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം 'അനീസ്യ' -കേരളാ സോഷ്യല്‍ സെന്റര്‍ -രാത്രി എട്ട് മണി 
യു.എ.ഇ.യില്‍ 20 വര്‍ഷം തികച്ച നഴ്‌സുമാരെ സമാജം ആദരിക്കുന്നു മലയാളിസമാജം - വൈകീട്ട് 7.30. 

ദുബായ്
തട്ടകം ചെന്ത്രാപ്പിന്നികൂട്ടം സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്. മുഹൈസിന മദീനമാളിലെ യൂണികെയര്‍ ക്ലിനിക്കില്‍ രാവിലെ 8.30. 
തൃത്താല പ്രവാസികൂട്ടായ്മയുടെ ഹ്രസ്വചിത്ര പ്രദര്‍ശനം. ഖിസൈസിലെ കൊക്കോറിവ റെസ്റ്റോറന്റ് ഹാളില്‍ മൂന്നുമണി. 
സൗജന്യ ടെക്സ്റ്റ് ബുക്ക് എക്‌സേഞ്ച് മേള അല്‍ ബറാഹ കെ.എം.സി.സി. ആസ്ഥാനത്ത് രാവിലെ ഒമ്പതുമണി. 
ഫോസ ദുബായ് വാര്‍ഷികാഘോഷം. ദീപാങ്കുരന്‍ നയിക്കുന്ന ഗാനമേള, റാഷിദ് ആസ്പത്രി ലൈബ്രറി ഓഡിറ്റോറിയം ആറുമണി. 
മയ്യില്‍ എന്‍.ആര്‍.ഐ. 'വസന്തോത്സവം' മംസാര്‍ പാര്‍ക്കില്‍ രാവിലെ ഒമ്പതുമണി. 

ഷാര്‍ജ
സി.കെ. ചന്ദ്രപ്പന്‍ സ്മൃതി അവാര്‍ഡ് വിതരണം അഡ്വ. കെ. രാജന്‍ എം.എല്‍.എ. ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ഏഴുമണി. 
ഷാര്‍ജ മാര്‍ത്തോമാ യുവജനസഖ്യം സംഘടിപ്പിക്കുന്ന മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ നൂറാംപിറന്നാള്‍ ആഘോഷം. ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ആറുമണി 
കാസര്‍കോട് യൂത്ത് വിങ്ങിന്റെ പഠനക്യാമ്പും അനുമോദനവും. അഡ്വ. ടി.കെ. സുധാകരന്‍ പങ്കെടുക്കും. അല്‍ ഹുല്‍മിയ റെസ്റ്റോറന്റ് 1.30 

അജ്മാന്‍
പുത്തിഗെ പഞ്ചായത്ത് നിവാസികളുടെ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ്. ഹംരിയ മൈതാനത്തില്‍ രണ്ടുമണി. 

 

 

ദുബായ് 

പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം ക്രിക്കറ്റ് ടൂര്‍ണമെന്റ് ദുബായ് മംസാര്‍ അല്‍ ഇത്തിഹാദ് സ്‌കൂള്‍ അഹദാഫ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടിന്. 
യു.എഫ്.കെ. മൂന്നാം വാര്‍ഷികം 'സ്‌നേഹസായാഹ്നം'. ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ വൈകീട്ട് 4.30. 
യുനൈറ്റഡ് അടുക്കത്ത് ബയല്‍ കൂട്ടായ്മ. സബീല്‍ പാര്‍ക്കില്‍ വൈകീട്ട്. 

 ഷാര്‍ജ 

നന്ദകുമാര്‍ കഥകളെ ആസ്പദമാക്കിയുള്ള സാഹിത്യ ചര്‍ച്ച. ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈകീട്ട് അഞ്ചുമണി. 
കാസര്‍കോട് ജില്ലയിലെ കല്യാല്‍ കൂട്ടായ്മ വാര്‍ഷികാഘോഷം. ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ വൈകീട്ട് 6.30.

 അജ്മാന്‍

ഇ.കെ. ദിനേശന്‍ എഴുതിയ പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ച. അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വൈകീട്ട് നാല്.

റാസല്‍ഖൈമ 

ബ്ലഡ് ഡോണേഴ്‌സ് കേരള (യു.എ.ഇ.)യുടെ രക്തദാന ക്യാമ്പ് . അല്‍ സഖര്‍ ആസ്പത്രിയില്‍ ഉച്ചയ്ക്ക് രണ്ട് മണി. 

 

ദുബായ്
* കൊടിയത്തൂര്‍ ഫോറം കുടുംബസംഗമം ഖിസൈസ് അല്‍ തവാര്‍ പാര്‍ക്കില്‍ ഉച്ചയ്ക്ക് 12ന്. 
* 'മോസ്റ്റ് പവര്‍ഫുള്‍ 100 മലയാളീസ് ഇന്‍ യു.എ.ഇ.' പ്രകാശനം ദേര റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വൈകീട്ട് ആറിന്. മുഖ്യാതിഥി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.
* സ്വാതിതിരുനാള്‍ നൃത്ത സംഗീത മേള. സിലികണ്‍ ഒയാസിസിലെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വൈകീട്ട് ആറിന്. 

അബുദാബി
* ഐ.എസ്.സി. യു.എ.ഇ. ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ രാവിലെ ഒന്‍പത്.
* കെ.എസ്.സി. വനിതാ വിഭാഗം സംഘടിപ്പിക്കുന്ന പാചകമത്സരം കേരളാ സോഷ്യല്‍ സെന്റര്‍ വൈകിട്ട് ആറ്.
* സമാജം യു.എ.ഇ. ഓപ്പണ്‍ യുവജനോത്സവം മലയാളിസമാജം രാവിലെ ഒന്‍പത്. 

 ഷാര്‍ജ
* ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ ഷാര്‍ജ പാരീഷ് കൊയ്ത്തുത്സവം പാരീഷ് അങ്കണത്തില്‍ രാവിലെ 7.30 മുതല്‍.
* ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. ക്ലാസുകളിലേക്കുള്ള കുട്ടികളുടെ പ്രവേശന നറുക്കെടുപ്പ്. സ്‌കൂള്‍ അങ്കണത്തില്‍ രാവിലെ ഒമ്പത്. 

 ഖോര്‍ഫക്കാന്‍ 
* ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ കോണ്‍സുലാര്‍ സേവനം രാവിലെ ഒമ്പതിന്.

 റാസല്‍ഖൈമ
* കോണ്‍സുലാര്‍ സേവനം റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി ഓഫീസില്‍ രാവിലെ ഒമ്പത്.

 

ദുബായ്:
ദുബായ് കെ.എം.സി.സിയുടെ വോളിബോള്‍ ടൂര്‍ണമെന്റ് -സലാഹുദ്ദീന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം-മൂന്നുമണി. 
കുറ്റ്യാടി സിറാജുല്‍ ഹുദായുടെ യു.എ.ഇ. തല ഐക്യ ദാര്‍ഢ്യ സമ്മേളനം. -ഖിസൈസ് ഇന്ത്യന്‍ അക്കാദമി-വൈകീട്ട്. 
ഇമാന്‍ കള്‍ച്ചറല്‍ സെന്റര്‍ രക്തദാന ക്യാമ്പ്. -ദേര അസ്‌ക്കോണ്‍ ഹൗസ്-രാവിലെ ഒമ്പതുമണി. 
വയലും വീടും ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ കാര്‍ഷിക വിളവെടുപ്പ് മഹോത്സവം ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍- ഉച്ചയ്ക്ക് രണ്ടുമണി. 
സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ദുബായ് മാരത്തോണ്‍ - മദീനത്ത് ജുമൈറ റോഡ് -രാവിലെ 6.30 

ഷാര്‍ജ 
പാം പുസ്തകപ്പുരയുടെ മലയാള കഥാരചനാമത്സരം. -ഷാര്‍ജ സബാ ഓഡിറ്റോറിയം- വൈകീട്ട് മൂന്നുമണി. 
എഴുത്തുകാരന്‍ സേതുവുമായി സംവാദം.- ഇന്ത്യന്‍ അസോസിയേഷന്‍ ഹാള്‍- രാവിലെ ഒമ്പതുമണി. 
മാസ് ഷാര്‍ജയുടെ അദ്രികന്യ നാടകപ്രദര്‍ശനം. -ഇന്ത്യന്‍ അസോസിയേഷന്‍ ഹാള്‍- വൈകീട്ട് 7.30 
ഷാര്‍ജ മലയാളി കൂട്ടായ്മയുടെ രക്തദാനക്യാമ്പ്-. അബുഷഗാര -അഞ്ചുമണി. 

കല്‍ബ 
കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ കോണ്‍സുലാര്‍ സേവനം- രാവിലെ ഒമ്പതുമണി. 

അല്‍ഐന്‍ 
അല്‍ഐന്‍ കെ.എം.സി.സി ഫുട്‌ബോള്‍ ടൂര്‍ണമെന്റും കമ്പവലി മത്സരവും- മസ്യാദ് ക്ലബ് സ്റ്റേഡിയം-രാവിലെ ഏഴുമണി. 
അല്‍ഐന്‍ മാര്‍ത്തോമാസഭയുടെ കൊയ്ത്തുത്സവം -വൈകീട്ട് അഞ്ചുമണി. 
അബുദാബി കെ.എസ്.സി യു.എ.ഇ ഓപ്പണ്‍ യുവജനോത്സവം- കേരളാ സോഷ്യല്‍ സെന്റര്‍ - രാവിലെ 9.00
ഐ.എസ്.സി അപെക്‌സ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് - ഇന്ത്യാ സോഷ്യല്‍ സെന്റര്‍- രാവിലെ 10.00
അങ്കമാലി എന്‍.ആര്‍.ഐ. അസോസിയേഷന്‍ വാര്‍ഷികാഘോഷം - ഇന്ത്യാ സോഷ്യല്‍ സെന്റര്‍ -2.00
ഐ.ഐ.സി. യു.എ.ഇ. ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് - ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ - രാവിലെ 9.00
സമാജം യുവജനോത്സവ സമ്മാനവിതരണം മലയാളി സമാജം - വൈകീട്ട് 7.30

 

: ദുബായ്

* ബ്ലഡ് ഡോണേഴ്‌സ് കേരള യു.എ.ഇ. രക്തദാന പ്ലേറ്റ്‌ലെറ്റ്ദാന ക്യാമ്പ് ലത്തീഫ ആസ്പത്രിയില്‍ രാവിലെ 10-ന്.
* അല്‍ ബറാഹ അല്‍ മനാര്‍ ഇസ്ലാമിക് സെന്ററില്‍ സുബൈര്‍ പീടിയേക്കലിന്റെ പ്രഭാഷണം വൈകീട്ട് ആറ്്. 
* മയ്യില്‍ എന്‍.ആര്‍.ഐ. കുടുംബസംഗമം മുഹൈസിന ഡ്യൂണ്‍സ് ഹോട്ടലില്‍ ഉച്ചയ്ക്ക് മൂന്നിന്. 
* പി.എസ്.സി. പരീക്ഷാ സഹായ കോച്ചിങ് ക്ലാസ് സത്വ യൂത്ത് ഇന്ത്യ ഹാളില്‍ രാവിലെ എട്ടിന്. 
* സെന്റ്് തോമസ് ഓര്‍ഡോക്‌സ് കത്തീഡ്രലില്‍ കൊയ്ത്തുത്സവവും കുടുംബസംഗമവും വൈകീട്ട് നാലിന്. 
* ജബല്‍ അലി മാര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ കൊയ്ത്തുത്സവം. രാവിലെ 10-ന്. 

ഷാര്‍ജ 

* ടി.കെ.എം. അലംനി പുതുവത്സരാഘോഷം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍, മുഖ്യാതിഥികള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി., കെ. സുധാകരന്‍. വൈകീട്ട് ആറിന്. 
* ശക്തി കാസര്‍കോട് സ്‌നേഹസംഗമം. ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ വൈകീട്ട് ആറിന്. 
* എസ്.കെ.എസ്.എസ്.എസ്.എഫ്. സര്‍ഗലയം കലാസാഹിത്യ മത്സരം ഏഷ്യന്‍ പാലസ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടിന്. 

കല്‍ബ 

* ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷം. രാത്രി എട്ടിന്. 

അബുദാബി

* ഭരത് മുരളി നാടകോത്സവത്തിലെ നാലാമത് നാടകം അരാജക വാദിയുടെ അപകട മരണം കേരളാ സോഷ്യല്‍ സെന്ററില്‍ രാത്രി 8.30.
* കണ്ണൂര്‍ കെ.എം.സി.സി. സ്‌നേഹസംഗമം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ രാവിലെ ഒമ്പതിന്.

 

ദുബായ്

'ഷാഡോ കാസര്‍കോട്' വാര്‍ഷിക ജനറല്‍ ബോഡി യോഗം- ഖിസൈസ് പത്തേമാരി പാര്‍ട്ടി ഹാള്‍ -11 മണി. 

കല്‍ബ 

ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ കോണ്‍സുലാര്‍ സേവനം-രാവിലെ ഒമ്പതുമണി 

അജ്മാന്‍

ശ്രീവത്സന്‍ ജെ. മേനോന്‍ അവതരിപ്പിക്കുന്ന മേഘനാദം സംഗീതാര്‍ച്ചന. ഇന്ത്യന്‍ അസോസിയേഷന്‍ ഹാള്‍- വൈകുന്നേരം അഞ്ചുമണി.

അബുദാബി

ഐ.എസ്.സി. യു.എ.ഇ. ഓപ്പണ്‍ ശരീരസൗന്ദര്യ മത്സരം - ഇന്ത്യാ സോഷ്യല്‍ സെന്റര്‍- വൈകുന്നേരം ആറുമണി 
സമാജം യു.എ.ഇ. ഓപ്പണ്‍ ഡാന്‍സ് ഡാന്‍സ് മത്സരം - മലയാളി സമാജം -രാവിലെ ഒമ്പത് മണി 

 

ദുബായ് 
സംഗീത സംവിധായകന്‍ ശ്യാമിനെ ആദരിക്കുന്ന ശ്യാമസന്ധ്യ. റാഷിദ് ആസ്പത്രി ലൈബ്രറി ഓഡിറ്റോറിയം വൈകീട്ട് 7.00. 
പട്ടം പ്രദര്‍ശനവും പട്ടം പറത്തല്‍ സൗഹൃദമത്സരവും. ജുമേറ കൈറ്റ് ബീച്ചില്‍ 2.00. 
എലൈവ് തൃക്കരിപ്പൂര്‍ മെഗാ സംഗമം. ആരോഗ്യ സെമിനാര്‍. ഖിസൈസ് ഓക്‌സ്ഫഡ് സ്‌കൂള്‍ 1.00.
നബിദിന സമ്മേളനം. ഡോ. ഫാറൂഖി നഈമിയുടെ പ്രഭാഷണം. അബൂബക്കര്‍ സിദ്ധിഖി മെട്രോ സ്റ്റേഷന്‍ പരിസരത്തെ മൈതാനം 4.00.
ചാലിശ്ശേരി പഞ്ചായത്ത് പട്ടിശ്ശേരി കൂട്ടായ്മ കുടുംബസംഗമം. പോണ്ട് പാര്‍ക്ക് രാവിലെ 9.00.
ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയത്തില്‍ എസ്.പി. ബാലസുബ്രഹ്മണ്യം, ചിത്ര എന്നിവരുടെ ഗാനമേള 6.00. 
മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ്. കോളേജ് അലുംനി. സബീല്‍ പാര്‍ക്ക് 2.30. 
സോപാനം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് വാര്‍ഷികം. മുഖ്യാതിഥി സുഹാസിനി. ഖിസൈസിലെ ന്യൂവേള്‍ഡ് പ്രൈവറ്റ് സ്‌കൂള്‍ 3.00.

ഷാര്‍ജ 
ജ്വാല കലാസാംസ്‌കാരിക വേദി മൂന്നാംവാര്‍ഷികം വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥി പാകിസ്താന്‍ സോഷ്യല്‍ സെന്റര്‍ രാവിലെ 9.00.
വടക്കാഞ്ചേരി സൗഹൃദ സംഘത്തിന്റെ രക്തദാന ക്യാമ്പ്. അല്‍ ഷംസ് മെഡിക്കല്‍ സെന്റര്‍ 2.00. 
പല്ലവി 2016 സംഗീതപരിപാടി. ഇന്ത്യന്‍ അസോസിയേഷന്‍ ഹാള്‍ വൈകീട്ട് 5.30. 

ഫുജൈറ 
കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ കേരളോത്സവം. എ.എന്‍. ഷംസീര്‍ എം.എല്‍.എ. മുഖ്യാതിഥി. കോര്‍ണീഷില്‍ 5.00. 

അജ്മാന്‍ 
സാഹിത്യാവലോകനം. സാഹിത്യ വിഭാഗം ഉദ്ഘാടനം പ്രീയനന്ദനന്‍. അല്‍ ഖോര്‍ ടവര്‍ 400. 

അബുദാബി
ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ ശൈഖ് സായിദ് വിദ്യാഭ്യാസ പുരസ്‌കാര വിതരണം. മലയാളി സമാജം വൈകീട്ട് 7.30. 
കെ.എസ്.സി. ഇന്‍ഡോര്‍ വിന്റര്‍ സ്‌പോര്‍ട്‌സ്. കേരള സോഷ്യല്‍ സെന്റര്‍ 3.00.

 

അബുദാബി
മാര്‍ത്തോമാ ഇടവകയുടെ കൊയ്ത്തുത്സവവും യു.എ.ഇ. സഹിഷ്ണുതമാസ പ്രഖ്യാപനവും മുസഫ മാര്‍ത്തോമാ ദേവാലയത്തില്‍ വൈകിട്ട് 
നാല്.

ദുബായ്
ദ ഗ്രേറ്റ് മേള ദുബായ് മീഡിയ സിറ്റിയിലെ ആംപി തിയേറ്ററില്‍ വൈകീട്ട് അഞ്ച് 
സേവനം ദുബായ് യൂണിയന്റെ 'ഗീതാഞ്ജലി 2016' സാംസ്‌കാരിക പരിപാടി ഖിസൈസ് ന്യൂ വേള്‍ഡ് പ്രൈവറ്റ് സ്‌കൂള്‍ ഓഡിറ്റോറിയം വൈകിട്ട് 5.30 
സാന്ത്വനം യൂത്ത് ഫെസ്റ്റിവല്‍ ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ രാവിലെ ഒമ്പത് 
ഫ്രന്‍ഡ്‌സ് ഉദയമംഗലം കബഡി ടൂര്‍ണമെന്റ് അല്‍ തവാര്‍ അസ്മ സ്‌പോര്‍ട്‌സ് ഹാളില്‍ രാവിലെ 11.

ഷാര്‍ജ
പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ എഴുതിയ 'ഓണ്‍ലൈനില്‍ ശ്രീജ വിളിക്കുന്നു' പുസ്തക ചര്‍ച്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വൈകീട്ട് 5.30

ഫുജൈറ
നോര്‍ക്ക കാര്‍ഡ് രജിസ്‌ട്രേഷന്‍ ക്യാമ്പ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ 

ദിബ്ബ 
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൌസ്, കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ രാവിലെ 9.30. 

 

 

ദുബായ്
എസ്.വൈ.എസ്. മാട്ടൂല്‍ സംഘടിപ്പിക്കുന്ന 'പ്രവാസ വിചാരം' പരിപാടി ദേര മലബാര്‍ റെസ്റ്റോറന്റില്‍ വൈകീട്ട് ആറിന്.മുഹൈസിന അല്‍ റാഷിദ് സെന്ററില്‍ മുഹമ്മദ് കുട്ടി സലഫിയുടെ ഖുര്‍ആന്‍ ക്ലാസ് സുബ്ഹി നമസ്‌കാരത്തിനു ശേഷം.

അബുദാബി
കല അബുദാബി സംഘടിപ്പിക്കുന്ന സന്തോഷ് കീഴാറ്റൂരിന്റെ നാടകം 'പെണ്‍ നടന്‍' മലയാളി സമാജം വൈകിട്ട് 7.30.അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്ന മോഹിനിയാട്ടം കേരളാ സോഷ്യല്‍ സെന്ററില്‍ വൈകിട്ട് ഏഴിന്.

ഷാര്‍ജ
ഷാര്‍ജ എന്‍.ആര്‍.ഐ. ഫ്രണ്ട്സ് ഫോറം ഡാന്‍സ് ഫെസ്റ്റ് വൈകീട്ട് 5.30.

ഖോര്‍ഫക്കാന്‍

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് രജിസ്ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍.അജ്മാന്‍ചിത്രകലാ ശില്‍പശാല അജ്മാന്‍ സോഷ്യല്‍ സെന്ററില്‍ രാവിലെ ഒമ്പതിന്‌

 

ദുബായ്
 'അല്‍ ഖൈല്‍ മാള്‍ പ്രസന്റ്സ്' ഈദ് ഓണം ആഘോഷം അല്‍ഖൂസ് അല്‍ഖൈല്‍ മാളില്‍ വൈകിട്ട് അഞ്ചിന്. 'ആനപ്രേമി സംഘം' ഈദ് ഓണം ആഘോഷം ബര്‍ദുബായ് മുസല്ല ടവറില്‍ രാവിലെ 11 മുതല്‍.ഭരതോത്സവം റാഷിദ് ആസ്പത്രി ലൈബ്രറി ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലിന്. പ്രവാസി ബുക്ക്ട്രസ്റ്റ് അവാര്‍ഡ് വിതരണം കരാമ എസ്.എന്‍.ജി. ഹാളില്‍ വൈകിട്ട് ആറിന്.ഡോ. രജിത്ത്കുമാറിന്റെ പ്രഭാഷണം അല്‍ ബറാഹ വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ വൈകിട്ട് അഞ്ചിന്.

അല്‍ഐന്‍
ആര്‍.എസ്.സി. നാഷണല്‍ സാഹിത്യോത്സവ്, മുവൈജി അല്‍ വാഫ സ്‌ക്വയറില്‍ രാവിലെ 7.30. സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ ആദ്യ ഫല പെരുന്നാള്‍. വൈകിട്ട് 5.30.

ഷാര്‍ജ
ഷാര്‍ജ യുവകലാസാഹിതിയുടെ 'യുവകലാസന്ധ്യ'. ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ വൈകിട്ട് ആറിന്. മുഖ്യാതിഥി കേരളവനംമന്ത്രി കെ. രാജു. 'പ്രണാം മലബാര്‍' കുടുംബസംഗമം. അല്‍ റയാന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന്. 


അജ്മാന്‍ 
അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഈദ് ഓണം. ഈസ്റ്റ് പോയിന്റ് ഇന്ത്യ ഇന്റര്‍നാഷണലില്‍ രാവിലെ എട്ടിന്.കൊല്ലംജില്ലാ പ്രവാസിഅസോസിയേഷന്‍ ഈദ് ഓണം. അജ്മാന്‍ നാലുകെട്ട് റെസ്റ്റോറന്റില്‍ രാവിലെ 11-ന്. ഷാര്‍ജ പന്തളം പ്രവാസിഅസോസിയേഷന്‍ ഈദ് ഓണം. ക്രൗണ്‍ പാലസ് ഹോട്ടലില്‍ രാവിലെ 10-ന്. 
ഉമ്മല്‍ഖുവൈന്‍നെന്മാറദേശം ഓണപ്പെരുമ. നെന്മാറവേലയുടെ പ്രസിഡന്റ് പി.സുധാകരന്‍ മുഖ്യാതിഥി. ഇന്ത്യന്‍ അസോസിയേഷന്‍ ഹാള്‍. രാവിലെ 10-ന്.

 

ദുബായ് 

* അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ മൈതാനത്തില്‍ സെമിനാര്‍. വൈകീട്ട് 6.30 
* ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ഖൂസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അല്‍മനാര്‍ സെന്ററില്‍ പ്രഭാഷണ പരമ്പര രാത്രി 8.30 
* കോഴിക്കോട് ജില്ലാ കെ.എം.സി.സി. സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണം അല്‍ ബറാഹയില്‍ വൈകീട്ട് നാല്.
* ഇന്റര്‍ കമ്പനി വോളിബോള്‍ ലീഗ് ടൂര്‍ണമെന്റ് അല്‍ ഖിസൈസിലെ അല്‍ തവാര്‍ മിസ്ഹര്‍ സ്‌പോര്‍ട്‌സ് ഹാളില്‍ രാവിലെ 10ന്.
* വടക്കാഞ്ചേരി സുഹൃത് സംഘം ഈദ് ഓണം ആഘോഷം ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍. ഗാനമേള വൈകീട്ട് അഞ്ചിന്. 
* പാനൂര്‍ കൂരാറ പ്രവാസി കൂട്ടായ്മയുടെ കായികമേള. അല്‍ ഖവാനീജ് ജുമാ ബിന്‍ സുബൈ സ്റ്റേഡിയം.

ഷാര്‍ജ

* 'മാതൃഭൂമി ഉത്സവം 2016'-ആറന്മുള വള്ളസദ്യ, വള്ളപ്പാട്ട്, കല്ലൂര്‍ രാമന്‍കുട്ടി മാരാരുടെ മേളം. രാവിലെ മുതല്‍ എക്‌സ്‌പോ സെന്ററില്‍. 
* ഷാര്‍ജ മലയാളി കൂട്ടായ്മയുടെ 'ഓലപ്പീപ്പി'. അബു ഷഗാര ഇന്ത്യന്‍ കോഫി ഹൗസില്‍ രാവിലെ 11.30. 
* ഒണ്‍ലി സക്‌സസിന്റെ 'ബി ച്യാമ്പ്' സൗജന്യ സെമിനാര്‍. ഷാര്‍ജ ഗ്രാന്‍ഡ് എക്‌സല്‍സിയര്‍ ഹോട്ടലില്‍ ഉച്ചയ്ക്ക് ശേഷം മൂന്നിന്.

അബുദാബി

* വര്‍ക്കല പ്രവാസി കൂട്ടായ്മയുടെ ഓണാഘോഷം കേരളാ സോഷ്യല്‍ സെന്റര്‍-രാവിലെ പത്തിന്.
* ചിറയിന്‍കീഴ് പ്രവാസി അസോസിയേഷന്‍ ഓണാഘോഷം ഇന്ത്യ സോഷ്യല്‍ സെന്റര്‍ രാവിലെ 10 മണി
* ഭാവത്രയം കഥകളി മഹോത്സവം കേരളാ സോഷ്യല്‍ സെന്റര്‍ രാത്രി എട്ടിന് 

 

 

 

ദുബായ്: ഇന്ത്യന്‍ ബിസിനസ്സ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സിലിന്റെ സ്വാതന്ത്ര്യദിനാഘോഷം 15ന് തിങ്കളാഴ് നടക്കും. ഔദ് മേത്തയിലെ ഹയാത്ത് റിജന്‍സി ഹോട്ടലില്‍ രാത്രി ഏഴിന് നടക്കുന്ന പരിപാടിയില്‍ വിരമിക്കുന്ന ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാമിന് യാത്രയയപ്പും നല്‍കും. കലാപരിപാടികളുമുണ്ടാവും. 

ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം

ദുബായ്; ദുബായ്  ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ എഴുപതാം  സ്വാതന്ത്ര്യദിനാഘോഷം . 15ന് തിങ്കളാഴ്ച രാവിലെ എ്ട്ടിന് കോണ്‍സുലേറ്റ് അങ്കണത്തില്‍ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ ദേശീയപതാക ഉയര്‍ത്തും. വൈകീട്ട് ഏഴിന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ അമന്‍ അലിയും അയാന്‍ അലിയും ചേര്‍ന്നൊരുക്കുന്ന സരോദ് കച്ചേരി അരങ്ങേറും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി സഹകരിച്ചാണ് ഈ പരിപാടി.

അബുദാബിയില്‍  ഇന്ത്യന്‍ എംബസി അങ്കണത്തില്‍  തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് അംബാസിഡര്‍ ടി.പി സീതാറാം ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അംബാസിഡര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കും.  ഇന്ത്യന്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ദേശഭക്തിഗാനാലാപനവും അരങ്ങേറും.

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിലും, മലയാളി സമാജത്തിലും രാവിലെ ഏഴ് മണിക്ക് പതാകയുയര്‍ത്തും.  മുസഫയിലെ പുതിയ മലയാളി സമാജം അങ്കണത്തിലാണ് പതാകയുയര്‍ത്തല്‍.. ആഗസ്ത് പതിനെട്ടിന് വൈകിട്ട് എട്ടരക്ക് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വര്‍ണ്ണാഭമായ സ്വാതന്ത്ര്യദിനാഘോഷം നടക്കും. മലയാളി സമാജം, കേരള സോഷ്യല്‍ സെന്റര്‍, ഇസ്ലാമിക് സെന്റര്‍, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ എന്നീ ഔദ്യോഗിക സംഘടനകള്‍ അവതരിപ്പിക്കുന്ന ദേശഭക്തിഗാനാലാപനം, സ്‌കിറ്റുകള്‍ തുടങ്ങിയ കലാപരിപാടികള്‍ അടങ്ങുന്നതാണ് ആഘോഷങ്ങള്‍. 

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ കെ.എം.സി.സി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ആഗസ്ത് പതിനഞ്ചിന് വൈകിട്ട് എട്ട് മണിക്ക് നടക്കും. ചടങ്ങില്‍ അബുദാബിയില്‍ വിവിധ തുറകളിലായി 40 വര്‍ഷം പൂര്‍ത്തിയാക്കിയ 70 ഇന്ത്യക്കാരെ ആദരിക്കും. ആഘോഷ പരിപാടികളില്‍ പ്രമുഖര്‍ പങ്കെടുക്കും. അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ രാവിലെ എട്ട് മണിക്ക് പതാകയുയര്‍ത്തും.

 

മനാമ: ബഹ്‌റൈനിലെ ഇന്ത്യക്കാരുടെ ഏറ്റവും പഴയ കൂട്ടായ്മയായ ഇന്ത്യന്‍ ക്ലബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 24മുതല്‍ 30 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രമുഖ നടനും എം.പിയുമായ ഇന്നസെന്റ് മുഖ്യാതിഥിയായി എത്തും. ഉദ്ഘാടന ദിവസം നടക്കുന്ന വര്‍ണാഭമായ പരിപാടികളില്‍ നാടന്‍ പാട്ടും തിരുവാതിരക്കളിയും അരങ്ങേറും. 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇന്‍ഡോര്‍ ഗെയിമുകളും സെപ്റ്റംബര്‍ 26ന് വടം വലിയും ചെസ്, കാരംസ് മത്സരങ്ങളും നടക്കും. 27ന് 'ചില്ലുപന്തു'കളിയും നടത്തുന്നുണ്ട്. 28നാണ് ഘോഷയാത്ര അന്ന് വൈകീട്ടുള്ള സംഗീത പരിപാടിയില്‍ നാട്ടില്‍ നിന്നുള്ള ഗായിക പ്രസീതയുടെ നേതൃത്വത്തിലുള്ള സംഘം എത്തും. തൊട്ടടുത്ത ദിവസം പായസമേളയും പൂക്കളമത്സരവും നടക്കും. 

സെപ്റ്റംബര്‍ 30നാണ് ഓണസദ്യ. 29 ഇനങ്ങളോടു കൂടിയ സദ്യയൊരുക്കാന്‍ നാട്ടില്‍ നിന്നുള്ള പാചകക്കാരായ അജിത് വാര്യരും അനില്‍ വാര്യരും എത്തും. മധ്യതിരുവിതാംകൂര്‍ ശൈലിയിലുള്ള സദ്യയാണ് ഒരുക്കുന്നത്. 

കാലത്ത് 11മണിക്ക് ആരംഭിക്കുന്ന സദ്യയില്‍ 3,000 പേര്‍ പങ്കെടുക്കുമെന്ന് കരുതുന്നു. അംഗങ്ങളില്‍ നിന്ന് ഒരു ദിനാറും അതിഥികളില്‍ നിന്ന് രണ്ടു ദിനാറുമാണ് സദ്യക്കായി ഈടാക്കുന്നത്. കൂപ്പണിലെ സമയം നോക്കി സദ്യക്കത്തൊന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഇതുവഴി തിരക്ക് ഒഴിവാക്കാനാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 

ഇന്ത്യന്‍ ക്‌ളബിന്റെ ഓണാഘോഷത്തിന് ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ആനന്ദ് ലോബോ പറഞ്ഞു. ജന.കണ്‍വീനര്‍ രാമനുണ്ണി, സിന്‍േറാ ആന്റണി, കെ.പി.രാജന്‍, ടി.ജെ.ഗിരീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്, ജനറല്‍ സെക്രട്ടറി മാര്‍ഷല്‍ ദാസന്‍-3988 4911, രാമനുണ്ണി-3963 6715 എന്നിവരുമായോ 1725 3157 എന്ന നമ്പറില്‍ ഇന്ത്യന്‍ ക്ലബുമായോ ബന്ധപ്പെടാം.

                             

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മെഗാ ഒപ്പന സംഘടിപ്പിക്കുന്നു.

ഏഴു വയസ്സിന് മുകളിലുള്ള കുട്ടികള്‍ അടക്കം 200 ഓളം വനിതകള്‍ മെഗാ ഒപ്പനയില്‍ അണിനിരക്കും. മെഗാ ഒപ്പനയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കണ്‍വീനര്‍ മോഹിനി തോമസ്സ് (39804013) ജോയിന്റ് കണ്‍വീനര്‍മാരായ ബീന ആഷ്‌ലി (36165559), ശ്രീദേവി വിജു (36854440) എന്നിവരുമായി ബന്ധപ്പെട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക. തിരുവാതിര കളി സിനിമാറ്റിക് ഡാന്‍സ് ഇനങ്ങളില്‍ മത്സരങ്ങളും സംഘടിപ്പിക്കുന്നു. 

തിരുവാതിരകളി മത്സരങ്ങളില്‍ 15 വയസ്സിനു മുകളില്‍ പ്രായമുള്ള വനിതകള്‍ക്ക് 8 മുതല്‍ 10 വരെ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടീമുകളായാണ് മത്സരിക്കേണ്ടത് തിരുവാതിര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കോര്‍ഡിനേറ്റര്‍മാരായ ജോബി ഷാജന്‍ (33385385), ഉഷാ ഗോവിന്ദന്‍ (38149079) എന്നിവരുമായി ബന്ധപ്പെട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക.

സിനിമാറ്റിക് ഡാന്‍സ് മത്സരങ്ങള്‍ക്ക് 15 വയസ്സു മുതല്‍ പ്രായമുള്ള 6 മുതല്‍ 10 വരെ അംഗങ്ങളുള്ള പുരുഷ, വനിതാ ടീമുകള്‍ക്ക് പങ്കെടുക്കാം. സിനിമാറ്റിക് ഡാന്‍സ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കോര്‍ഡിനേറ്റര്‍മാരായ സുമിത്ര പ്രവീണ്‍ (33442528), രജിത അനി(38044694) എന്നിവരുമായി ബന്ധപ്പെട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക.

താളം, ചുവടുകളുടെ പൂര്‍ണ്ണത ഇവയെ അടിസ്ഥാനമാക്കിയാവും വിജയികളെ നിശ്ചയിക്കുക. മുന്‍ വര്‍ഷങ്ങളില്‍ വിജയകരമായി നടത്തിയ മെഗാ തിരുവാതിരയുടെ ചുവടുപിടിച്ച് ബഹറിനിലെ മുഴുവന്‍ വനിതകളുടേയും സാന്നിദ്ധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരുപാടികള്‍ സംഘടിപ്പിക്കുന്നത് എന്ന് ഓണാഘോഷ കണ്‍വീനര്‍ ഹരികൃഷ്ണന്‍.ബി.നായര്‍ അറിയിച്ചു.

ദുബായ്: യു.എ.ഇ. യിലെ തൊഴില്‍ അന്വേഷകര്‍ക്കായി യൂത്ത് ഇന്ത്യ ജോബ് ഗൈഡന്‍സ് ശില്പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 13- ന് രാവിലെ 7.30 മുതല്‍ 1.00 വരെ ബര്‍ ദുബായിലാണ് പരിപാടി. വിവരങ്ങള്‍ക്ക്- 055 797 8262

SHOW MORE