ഷാര്‍ജ: ഷാര്‍ജ അല്‍ മജാസ് ഏരിയയിലെ ബഹുനില കെട്ടിടത്തില്‍നിന്ന് മലയാളി യുവതി വീണുമരിച്ചു. തിങ്കളാഴ്ച രാവിലെയാണ് കെട്ടിടത്തിന്റെ ഏഴാംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് മുപ്പത്തിരണ്ടുകാരിയെ വീണുമരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസും പാരാമെഡിക്കല്‍ വിഭാഗവും സ്ഥലത്തെത്തിയെങ്കിലും യുവതി തത്ക്ഷണം മരിച്ചിരുന്നു.

അഞ്ചുവയസ്സുള്ള മകളുള്ള യുവതി മൂന്നുമാസം ഗര്‍ഭിണിയാണ്. യുവതിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാവാനാണ് സാധ്യതയെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
 
മരിച്ച യുവതി കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് താമസിക്കുന്നത്. എന്നാല്‍, ഏഴാംനിലയില്‍ താമസിക്കുന്ന സുഹൃത്തിന്റെ ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍നിന്നായിരുന്നു ദുരന്തം.