ദുബായ്: സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ച്‌സ് (കെ.സി.സി.) ഗള്‍ഫ് സോണിന്റെയും, ദുബായ് യൂണിറ്റിന്റേയും നേതൃത്വത്തില്‍ ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സംഘടിപ്പിച്ച 'ബോണാ ക്യംതാ' ഈസ്റ്റര്‍ സംഗമവും, മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി ആഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ. സമാധാനം ഇല്ലാത്ത കാലഘട്ടത്തില്‍ സമാധാനവും പ്രത്യാശയും നല്‍കുന്നതാണ് ഈസ്റ്റര്‍ എന്ന് മാര്‍ യൂലിയോസ് പറഞ്ഞു.

പുനരുത്ഥാനത്തിന്റെ ശക്തിയില്‍ ദൈവത്തില്‍ ആശ്രയിച്ചു മുന്നേറാന്‍ ക്രൈസ്തവസഭകള്‍ക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. അലക്‌സാണ്ട്രയോസ് മാര്‍ തോമസ് മെത്രാപ്പോലീത്താ ഈസ്റ്റര്‍ സന്ദേശം നല്‍കി. നേരത്തെ യു.എ.ഇ.യിലെ എല്ലാ സഭകളിലെയും വൈദികരുടെ സമ്മേളനം ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ ഈസ്റ്റര്‍ എഗ്ഗ് പെയിന്റിങ് മത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി ഇരുനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

വിജയികള്‍ക്ക് ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി സമ്മേളനത്തില്‍ ആഘോഷിച്ചു. മാര്‍ യോഹന്നാന്‍ ജോസഫ് മെത്രാപ്പോലീത്താ, റവ. ജോ മാത്യു എന്നിവര്‍ ജന്മദിന ആശംസാ സന്ദേശം നല്‍കി. സമ്മേളനത്തില്‍ പങ്കെടുത്ത വിശിഷ്ടാഥിതികള്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മേളനനഗരിയില്‍ ഒരുക്കിയിരുന്ന ആശംസാകാര്‍ഡില്‍ കൈയൊപ്പ് ചാര്‍ത്തി. ഈ കാര്‍ഡ് ജന്മദിനമായ ഏപ്രില്‍ 27-ന് തിരുവല്ലയില്‍ നടക്കുന്ന സമ്മേളനത്തില്‍ കെ.സി.സി. ഗള്‍ഫ് സോണ്‍ സെക്രട്ടറി ജോബി ജോഷ്വ സമ്മാനിക്കും.

വിവിധ സഭകളിലെ ഗായകസംഘങ്ങള്‍, ഷാര്‍ജ കെ.സി.സി.എക്യൂമിനിക്കല്‍ കൊയര്‍ ഈസ്റ്റര്‍ ഗാനങ്ങള്‍ ആലപിച്ചു. യു.എ.ഇ. യിലെ വിവിധ ഇടവകകളില്‍നിന്നു സ്ഥലം മാറിപ്പോകുന്ന വൈദീകര്‍ക്ക് യാത്രയപ്പ് നല്‍കി. അലക്‌സാണ്ട്രയോസ് മാര്‍ തോമസ് മെത്രാപ്പോലീത്താ മെമന്റോ സമ്മാനിച്ചു. റവ. പ്രവീണ്‍ ചാക്കോ മറുപടി പ്രസംഗം നടത്തി. കെ.സി.സി. പ്രസിദ്ധീകരണമായ 'എക്യൂമിനിക്കല്‍ എക്കലേഷ്യാ' ആദ്യ പ്രതി മാര്‍ യോഹന്നാന്‍ ജോസഫ് മെത്രാപ്പോലീത്താ, മാര്‍ത്തോമ്മാ സഭാ മുന്‍ സഭാ സെക്രട്ടറി റവ.ഡോ. കെ.വി. മാത്യുവിന് നല്‍കി പ്രകാശനം ചെയ്തു.

കെ.സി.സി. ഗള്‍ഫ് സോണ്‍ പ്രസിഡന്റ് ഫാ.ഷാജി മാത്യൂസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ജേക്കബ് ജോര്‍ജ്, ജോബി ജോഷ്വാ, മോനി എം ചാക്കോ, സോളമന്‍ ഡേവിഡ്, മനോജ് ജോര്‍ജ്, ഷാജി ഡി.ആര്‍, ചെറിയാന്‍ കീക്കാട്, റീജ ഐസക്, കുഞ്ഞുമോന്‍ പാറക്കല്‍, പോള്‍ ജോര്‍ജ് പൂവത്തേരില്‍, അബിജിത് പാറയില്‍, ഡയസ് ഇടിക്കുള, ബാബു കുര്യന്‍, നയമ സ്മിത്ത് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

വിജയികള്‍:

ജൂനിയര്‍:

1: റയാന്‍ പോള്‍ സന്തോഷ് (മാര്‍ ഇഗ്നേഷ്യസ് യാക്കോബായ കത്തീഡ്രല്‍, ജബല്‍ അലി)

2: അലീന സൂസന്‍ അനു (സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക, ജബല്‍ അലി)

3: മൂന്നാം സ്ഥാനം: ബിന്‍സി ബിജു റെജി (സി.എസ്.ഐ സൗത്ത് കേരളാ ഇടവക, ദുബായ് )

ഇന്റര്‍ മീഡിയറ്റ് :

1: ടാനിയ സാറാ ബിനു (സി.എസ്.ഐ മധ്യ കേരളാ ഇടവക, ദുബായ് )

2: സീന്‍ ചെറീഷ് , റിയ ആന്‍ സന്തോഷ് (മാര്‍ ഇഗ്നേഷ്യസ് യാക്കോബായ കത്തീഡ്രല്‍, ജബല്‍ അലി)

3.മൂന്നാം സ്ഥാനം:ഐറീന്‍ എല്‍സ അലക്‌സാണ്ടര്‍ (സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, ദുബായ്)

സീനിയര്‍ :

1: ക്യാറ്റലിന്‍ അച്ചു ജെമി (സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക, ജബല്‍ അലി)

2:രണ്ടാം സ്ഥാനം: അനഘ് ഷാജി (സി.എസ്.ഐ സൗത്ത് കേരളാ ഇടവക, ദുബായ് )

3: ജെസീക്ക മറിയ വര്‍ഗീസ് ((മാര്‍ ഇഗ്നേഷ്യസ് യാക്കോബായ കത്തീഡ്രല്‍, ജബല്‍ അലി)