Dubai
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍
ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും
ട്വിറ്ററില്‍ പങ്കുവെച്ച ബുര്‍ജ് ഖലീഫയില്‍ നടന്ന
ലൈറ്റ് അപ് 2018 ഷോയുടെ ചിത്രം
ദുബായ്: പുതുവത്സരത്തിന് ബുര്‍ജ് ഖലീഫയില്‍ അരങ്ങേറിയ വെളിച്ചവിസ്മയം കാണാന്‍ കഴിയാത്തവര്‍ നിരാശപ്പെടേണ്ട. ഗിന്നസ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ ബുര്‍ജിലെ കണ്ണഞ്ചിപ്പിക്കുന്ന മായക്കാഴ്ചകള്‍ എല്ലാവര്‍ക്കും കാണാന്‍ അവസരമൊരുക്കി ശനിയാഴ്ചവരെ തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.

മുഴുവന്‍ പ്രദര്‍ശനവും നിശ്ചിതസമയങ്ങളില്‍ കാണാന്‍ സാധിക്കുമെന്ന് ഡൗണ്‍ ടൗണ്‍ ദുബായ് ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. 2018 എന്നെഴുതിക്കാണിച്ച് തുടങ്ങിയ ലൈറ്റ് ഷോയില്‍ യു.എ.ഇ.യെ പ്രതിനിധാനം ചെയ്യുന്ന ദൃശ്യങ്ങളാണ് സംഗീതത്തിന്റെ അകമ്പടിയോടെ ചടുലമായി ബുര്‍ജില്‍ മിന്നിമാഞ്ഞത്.

സായിദ് വര്‍ഷത്തിന്റെ പ്രഖ്യാപനത്തോടെ തുടങ്ങുന്ന പ്രദര്‍ശനം അവസാനിച്ചത് ഗിന്നസ് നേട്ടത്തിന്റെ പ്രഖ്യാപനത്തോടെയാണ്. ബുധനാഴ്ച രാത്രി എട്ടിനും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി പത്തിനുമാണ് ലൈറ്റ് ഷോയുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.