ദുബായ്: ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വൈദ്യുത സ്‌കൂള്‍ ബസ് ദുബായില്‍ തയ്യാറാകുന്നു. എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് പുറത്തിറക്കുന്ന ബസിന്റെ അവസാനഘട്ട പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
 
45 സീറ്റുള്ള ബസ് യു.എ.ഇ. അനുശാസിക്കുന്ന സ്‌കൂള്‍ ബസുകള്‍ക്കുള്ള എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
 
ബസ് ചാര്‍ജ് ചെയ്യേണ്ട രണ്ടു പവര്‍ സ്റ്റേഷനുകളും പണിയുമെന്ന് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ജി.എം. മുഹമ്മദ് അബ്ദുല്ല അല്‍ ജര്‍മാന്‍ പറഞ്ഞു. ഷാങ്ഹായി സണ്‍വിന്‍ ബസ് കോര്‍പ്പറേഷനാണ് വൈദ്യുത സ്‌കൂള്‍ ബസിന്റെ നിര്‍മാതാക്കള്‍.