ദുബായ്: സാംസ്‌കാരികവകുപ്പിന് കീഴിലുള്ള മലയാളം മിഷന്‍ നടപ്പാക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഇവിടെ വ്യാപിപ്പിക്കുന്നതിനും വേണ്ടി ചര്‍ച്ചാസമ്മേളനം സംഘടിപ്പിക്കുന്നു.

27-ന് വൈകീട്ട് ഏഴുമണിക്ക് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളിലാണ് യോഗം. കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം പരിപാടിയില്‍ സംബന്ധിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജാ സൂസന്‍ ജോര്‍ജ് എന്നിവരും സംഘത്തിലുണ്ട്.