ദുബായ്: മത തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളുമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് എം.എ. യൂസഫലി അഭിപ്രായപ്പെട്ടു. പുതിയ തലമുറയെ ഈ വിപത്തില്‍ നിന്നും സംരക്ഷിക്കുന്നതിനു കലാലയങ്ങളില്‍ രാജ്യ സ്‌നേഹം പഠന വിഷയമാക്കാണമെന്നും യു.എ.ഇ. നാട്ടിക മഹല്ല് വെല്‍ഫെയര്‍ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ആര്‍.എ. ബഷീര്‍ അധ്യക്ഷത വഹിച്ചു. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ല്യാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.ആര്‍. രജിത് കുമാര്‍, ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.എ. അഷറഫലി, ഡയറക്ടര്‍ എം.എ. സലീം, നാട്ടിക മഹല്ല് പ്രസിഡന്റ് പി.എം. മുഹമ്മദലി ഹാജി, സി.എ. മുഹമ്മദ് റഷീദ്, പി.എം. സാദിഖലി, നാട്ടിക ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി, പി.കെ. അബ്ദുള്‍ മജീദ്, പി.എം. അബ്ദുള്‍ സലീം, കെ.കെ. ഹംസ ഖത്തര്‍, സി.എ. അഷ്‌റഫലി, എന്‍.എ. സൈഫുദ്ദീന്‍, ആഷിഖ് അസീസ്, കെ.എം. നാസര്‍, അബുഷമീര്‍ പ്രസംഗിച്ചു. ഖുര്‍ആന്‍ മനപ്പാഠമാക്കിയ മുഹമ്മദ് സഹല്‍, മുഹമ്മദ് ഇസ്മായില്‍ എന്നീ വിദ്യാര്‍ഥികളെയും ഇന്റര്‍നാഷണല്‍ ബെഞ്ച് മാര്‍ക്ക് ടെസ്റ്റിലെ ഉന്നതവിജയത്തിനു ഐഷ നഷാദിനെയും ആദരിച്ചു.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി.എ. സജാദ് സഹീര്‍, ജസില്‍ റഹ്മാന്‍, കെ.എ. മുഹമ്മദ്, സി.എം. ബഷീര്‍, സി.എം. അബ്ദുള്‍റഷീദ്, പി.എ. മുഹമ്മദ് ഷരീഫ്, 40 വര്‍ഷത്തെ പ്രവാസം പൂര്‍ത്തിയാക്കിയ വി.കെ. മൂസഹാജി എന്നിവരെയും ആദരിച്ചു.