ദുബായ്: സന്തോഷ ദിനാചരണത്തില്‍ യു.എ.ഇ. പുറത്തിറക്കിയത് എട്ട് തപാല്‍ മുദ്രകള്‍. ദേശീയ സന്തോഷപരിപാടികളുടെ ചിഹ്നങ്ങള്‍ വഹിക്കുന്ന വ്യത്യസ്ത മുദ്രകളാണ് എമിറേറ്റ്‌സ് പോസ്റ്റ് ഇറക്കിയത്.

ദുബായ് എമിറേറ്റ്‌സ് ടവേഴ്‌സിലായിരുന്നു പ്രകാശനച്ചടങ്ങ്. പരിപാടിയില്‍ എത്തിയ എല്ലാവര്‍ക്കും തപാല്‍ മുദ്രകളും കാര്‍ഡുകളും സമ്മാനിച്ചു. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് സന്തോഷം നല്‍കുന്ന സന്ദേശങ്ങള്‍ അടങ്ങിയ കാര്‍ഡുകള്‍ എമിറേറ്റ്‌സ് പോസ്റ്റ് സൗജന്യമായി തന്നെ വിലാസക്കാരന് എത്തിച്ചുകൊടുക്കും.