ദുബായ്: എമിറേറ്റ്‌സ് വിമാനത്തില്‍ പാമ്പ് കയറിക്കൂടിയതിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി. ദുബായിലേക്ക് പുറപ്പെടുന്നതിനായി മസ്‌കറ്റ് വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട ഇ.കെ. 0863 വിമാനത്തിന്റെ കാര്‍ഗോയിലാണ് പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പായിരുന്നു സംഭവം.

പാമ്പിനെ പിടികൂടി സുരക്ഷ ഉറപ്പാക്കിയതിനുശേഷം വിമാനം വീണ്ടും പതിവുസര്‍വീസുകള്‍ തുടങ്ങിയതായി എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു.
 
എന്‍ജിനീയര്‍മാരും ശുചീകരണ ജീവനക്കാരും ചേര്‍ന്ന് വിമാനത്തില്‍ മുഴുവന്‍ പരിശോധന നടത്തി പൂര്‍ണസുരക്ഷ ഉറപ്പാക്കുകയും ശുചിയാക്കുകയും ചെയ്തതിന് ശേഷമാണ് സര്‍വീസ് പുനഃരാരംഭിച്ചത്.